ഇന്ത്യയെ തകര്‍ത്ത് ഏകദിന പരമ്പരയും സ്വന്തമാക്കി ദക്ഷിണാഫ്രിക്ക; വിജയം ഏഴ് വിക്കറ്റിന്
ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ ഇന്ത്യയെ തകര്‍ത്ത് ഏകദിന പരമ്പരയും ദക്ഷിണാഫ്രിക്കയ്ക്ക്.ഏഴ് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക വിജയം നേടിയത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 287 റണ്‍സെടുത്തു.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയുടെ ഓപ്പണര്‍മാരായ ക്വിന്റണ്‍ ഡി കോക്ക്- ജെന്നെമന്‍ മാലന് സഖ്യം 132 റണ്‍സ് നേടി. ക്യാപ്റ്റന്‍ ടെംബ ബവുമ 35 റണ്‍സെടുത്തു. എയ്ഡന്‍ മാര്‍ക്രം (37), റസി വാന്‍ ഡെര്‍ സസ്സന്‍ (37) എന്നിവര്‍ പുറത്താകാതെ നിന്ന് ടീമിനെ വിജയത്തിലേക്ക് നയിച്ചു.
https://www.facebook.com/Malayalivartha