കേരളം ആതിഥേയത്വം വഹിക്കുന്ന സന്തോഷ് ട്രോഫി ഫുട്ബോള്‍ ആദ്യ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് പശ്ചിമ ബംഗാളിന് ജയം
കേരളം ആതിഥേയത്വം വഹിക്കുന്ന സന്തോഷ് ട്രോഫി ഫുട്ബോള്‍ ആദ്യ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് പശ്ചിമ ബംഗാളിന് ജയം.ആദ്യ പകുതിയില്‍ ബംഗാളിന്റെ മികച്ച മുന്നേറ്റങ്ങള്‍ക്ക് മലപ്പുറം കോട്ടപടി സ്റ്റേഡിയം സാക്ഷ്യം വഹിച്ചു.
ആദ്യ പകുതിയില്‍ ഇരു ടീമുകള്‍ക്കും ഗോളൊന്നും നേടാന്‍ കഴിഞ്ഞില്ല.19, 24 മിനിറ്റുകളില്‍ ബംഗാള്‍ മികച്ച അവസരങ്ങള്‍ നഷ്ടപ്പെടുത്തി. 44-ാം മിനിറ്റില്‍ ഗോളെന്നുറപ്പിച്ച അവസരം പഞ്ചാബിന്റെ തരുണ്‍ സ്ലാത്തിയയും നഷ്ടപെടുത്തി.
60-ാംമിനിറ്റില്‍ മിനുട്ടില്‍ ജയ് ബാസിന്റെ അസിസ്റ്റില്‍ ശുഭം ഭൗമിക്കാണ് ബംഗാളിന്റെ വിജയഗോള്‍ നേടിയത്.
രാത്രി എട്ട് മണിക്ക് കേരളം- രാജസ്ഥാനെ നേരിടും. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് മത്സരം. വൈകിട്ട് നടക്കുന്ന മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലെ മത്സരത്തില്‍ കേരളം രാജസ്ഥാനെ നേരിടും. ആറ് തവണ സന്തോഷ് ട്രോഫി കരസ്ഥമാക്കിയ കേരളം ഏഴാം തവണയും കിരീടം നേടുമെന്ന പ്രതീക്ഷയിലാണ് ഇവിടത്തെ ഫുട്ബോള്‍ ആരാധകര്‍.
ജിജോ ജോസഫ് നയിക്കുന്ന യുവ നിരയുമായാണ് ഇത്തവണ കേരളം കളിക്കളത്തിലിറങ്ങുന്നത്. മുന്നേറ്റ നിരയുടെ കരുത്തിലാണ് കേരളത്തിന്റെ പ്രതീക്ഷ.
"
https://www.facebook.com/Malayalivartha