Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിന് തകര്‍പ്പന്‍ ജയം... രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സ് നേടി; കൊല്‍ക്കത്ത 19.4 ഓവറില്‍ 210 റണ്‍സിന് അവര്‍ ഓള്‍ഔട്ടായി

19 APRIL 2022 06:03 AM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ 30ാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് ഏഴ് റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ഹാട്രിക്കുള്‍പ്പെടെ 5 വിക്കറ്റ് വീഴ്ത്തിയ യൂസ്‌വേന്ദ്ര ചഹലിന്റേയും സീസണിലെ രണ്ടാം സെഞ്ച്വറിയുമായി വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവച്ച ഇംഗ്ലീഷ് ഓപ്പണര്‍ ജോസ്ബട്ട്‌ലറുടേയും മികവിലാണ് ജയം.

ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സ് നേടി. മറുപടിക്കിറങ്ങിയ കൊല്‍ക്കത്ത നന്നായി പൊരുതിയെങ്കിലും 19.4 ഓവറില്‍ 210 റണ്‍സിന് അവര്‍ ഓള്‍ഔട്ടായി. അവസാന ഓവറില്‍ 2 വിക്കറ്റ് കൈയിലിരിക്കേ11 റണ്‍സാണ് കൊല്‍ക്കത്തയ്ക്ക് ജയിക്കാന്‍ ആവശ്യമായിരുന്നത്. ആദ്യ ഐ.പി.എല്‍ മത്സരം കളിക്കുന്ന ഒബെദ് മക്‌കോയ് ആയിരുന്നു ബൗളര്‍.

രണ്ടാം പന്തില്‍ ഷെല്‍ഡണ്‍ ജാക്‌സണേയും (8), നാലാം പന്തില്‍ ഉമേഷ് യാദവിനേയും പുറത്താക്കി മക്‌കോയ് രാജസ്ഥാന്റെ വിജയം ഉറപ്പിക്കുകയായിരുന്നു. 16 ഓവര്‍ അവസാനിക്കുമ്‌ബോള്‍ 178/4 എന്ന നിലയിലായിരുന്ന കൊല്‍ക്കത്തയെ 17ാം ഓവറില്‍ ഹാട്രിക്കുള്‍പ്പെടെ നാല് വിക്കറ്റ് വീഴ്ത്തി ചഹല്‍ പരാജയ വഴിയിലേക്ക് തള്ളിയിടുകയായിരുന്നു.

വെങ്കിടേഷ് അയ്യരെ രണ്ടാം പന്തില്‍ പുറത്താക്കിയ ചഹല്‍ 4ാം പന്തില്‍ 51 പന്ത് നേരിട്ട് 85 റണ്‍സ് നേടി മികച്ച ഫോമിലായിരുന്ന കൊല്‍ക്കത്ത ക്യാപ്ടന്‍ ശ്രേയസ് അയ്യരെ വിക്കറ്റിന് മുന്നില്‍ കുടുക്കി.7 ഫോറും 4 സിക്‌സും ശ്രേയസ് നേടി. അടുത്ത രണ്ട് പന്തുകളില്‍ യഥാക്രമം ശിവം മവിയേയും പാറ്റ് കമ്മിന്‍സിനേയും മടക്കിയാണ് ചഹല്‍ ഹാട്രിക്ക് തികച്ചത്.17 ഓവര്‍ അവസാനിക്കുമ്‌ബോള്‍ 180/8 എന്ന നിലയിലായി കൊല്‍ക്കത്ത.

ആരോണ്‍ ഫിഞ്ച് (28 പന്തില്‍ 58), ഉമേഷ് യാദവ് (9 പന്തില്‍ 21) എന്നിവരും കൊല്‍ക്കത്ത നിരയില്‍ തിളങ്ങി. സീസണിലെ രണ്ടാം സെഞ്ച്വറി നേടിയ ഇംഗ്ലീഷ് ഓപ്പണര്‍ ജോസ് ബട്ട്‌ലറുടെ വെടിക്കെട്ട് ബാറ്റിംഗിന്റെ പിന്‍ബലത്തില്‍ ഐ.പി.എല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ
61 പന്തില്‍ 9 ഫോറും 5 സിക്‌സും ഉള്‍പ്പെടെ 103 റണ്‍സാണ് ബട്ട്‌ലര്‍ അടിച്ചെടുത്തത്.

ഒന്നാം വിക്കറ്റില്‍ ദേവ്ദത്ത് പടിക്കലുമായി (18 പന്തില്‍ 24) ചേര്‍ന്ന് 9.4 ഓവറില്‍ 97 റണ്‍സിന്റെ കൂട്ടുകെട്ട് ബട്ട്‌ലര്‍ ഉണ്ടാക്കി. 19 പന്തില്‍ 3 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 38 റണ്‍സ് നേടിയ ക്യാപ്ടന്‍ സഞ്ജു സാംസണും ബട്ട്‌ലര്‍ക്ക് നല്ല പിന്തുണ നല്‍കി. 13 പന്തില്‍ 2 വീതം സിക്‌സും ഫോറുമായി പുറത്താകാതെ 26 റണ്‍സ് നേടിയ ഹെറ്റ്‌മേയറും രാജസ്ഥാന്‍ ബാറ്റര്‍മാരില്‍ തിളങ്ങി. 150ാം ഐ.പി.എല്‍ മത്സരത്തിനിറങ്ങിയ സുനില്‍ നരെയ്ന്‍ കൊല്‍ക്കത്തയ്ക്കായി രണ്ട് വിക്കറ്റ് വീഴ്ത്തി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (1 hour ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (2 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (2 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (3 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (3 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (3 hours ago)

വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക്  (3 hours ago)

പുറത്തേക്ക് പോകാന്‍ ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു  (3 hours ago)

ഇറാൻ യുറേനിയം ഒളിപ്പിച്ചു ഭൂമിക്കടിയിലെ ആ രഹസ്യ ആണവ നഗരം... അമേരിക്ക പോലും ഭയപ്പെടുന്നു  (3 hours ago)

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ  (3 hours ago)

രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി ഫിറോസ  (3 hours ago)

യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം....! പൊട്ടിക്കരഞ്ഞ് യദു...! ഞെട്ടി ആര്യ..കാത്തിരുന്ന ദിവസം  (3 hours ago)

ആശുപത്രി കിടക്കയിൽ മുരാരി അവസാനമായി പറഞ്ഞത് ഇത് മാത്രം..' തേക്ക് കൊട്ടാരം മരണ വീടായി രക്തം ഛർദിച്ച് മുരാരി അവസാനം  (4 hours ago)

വയോജനങ്ങളുടെ ഉന്നമനവും ആരോഗ്യകരമായ വാർദ്ധക്യവും ലക്ഷ്യം ; മുതിർന്ന പൗരരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽകരണ ദിനാചരണം മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദഘാടനം ചെയ്യും  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന വ്യാപക റെയ്ഡ് നടത്തി; 197 പേർ അറസ്റ്റിൽ  (4 hours ago)

Malayali Vartha Recommends