അഫ്ഗാനിസ്ഥാനെതിരെ ആദ്യ ട്വന്റി-20 പരമ്പര സ്വന്തമാക്കി അയര്‍ലന്‍ഡ്. ...
ആദ്യ ട്വന്റി-20 പരമ്പര അഫ്ഗാനിസ്ഥാനെതിരെ സ്വന്തമാക്കി അയര്‍ലന്‍ഡ്. മഴ മൂലം ഓവറുകള്‍ വെട്ടിച്ചുരുക്കിയ അവസാന മത്സരം അയര്‍ലന്‍ഡ് ഏഴു വിക്കറ്റിന് ജയിച്ചു. ഇതോടെ അഞ്ച് ട്വന്റി-20 മത്സരങ്ങള്‍ അടങ്ങിയ പരമ്പര അയര്‍ലന്‍ഡ് 3-2ന് നേടി.
ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന് 15 ഓവറില്‍ അഞ്ചിന് 95 റണ്‍സെന്ന നിലയില്‍ നില്‍ക്കെ മഴ എത്തുകയായിരുന്നു. ഉസ്മാന് ഗാനിയും(44) അസ്മതുള്ളയും(15) ആയിരുന്നു ക്രീസിലുണ്ടായിരുന്നത്.പിന്നീട് വിജയലക്ഷ്യം ഏഴ് ഓവറില്‍ 56 റണ്‍സ് എന്ന് ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം നിശ്ചയിച്ചു.
അയര്‍ലന്‍ഡ് 6.4 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തുകയും ചെയ്തു. പോള്‍ സ്റ്റിര്‍ലിംഗ് (16), ആന്‍ഡ്രൂ ബല്‍ബിര്‍നി (9), ലോര്‍കാന്‍ ടെക്കര്‍(14) എന്നിവരുടെ വിക്കറ്റാണ് നഷ്ടമായത്. ഹാരി ടെക്ടര്‍ (9), ജോര്‍ജ് ഡോക്റെല്‍ (7) എന്നിവര്‍ പുറത്താകാതെ നില്‍ക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha