Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സിംബാബെയ്ക്ക് എതിരെ രണ്ടാം ഏകദിനത്തില്‍ പ്ലയര്‍ ഓഫ് ദ മാച്ച് ആയതിന് പിന്നാലെ അപൂര്‍വ റെക്കോര്‍ഡ് സ്വന്തമാക്കി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍

21 AUGUST 2022 11:23 AM IST
മലയാളി വാര്‍ത്ത

സിംബാബെയ്ക്ക് എതിരെ രണ്ടാം ഏകദിനത്തില്‍ പ്ലയര്‍ ഓഫ് ദ മാച്ച് ആയതിന് പിന്നാലെ അപൂര്‍വ റെക്കോര്‍ഡ് സ്വന്തമാക്കി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍.

കഴിഞ്ഞ ദിവസം ഇന്ത്യയുടെ ജയം അഞ്ച് വിക്കറ്റിനായിരുന്നു. 39 പന്തില്‍ 43 റണ്‍സുമായി പുറത്താവാതെ നിന്ന സഞ്ജുവാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.

 


സഞ്ജുവിന്റെ ഇന്നിംഗ്സ് നാല് സിക്സും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു. സിക്സ് നേടിയാണ് സഞ്ജു മത്സരം ഫിനിഷ് ചെയ്തത്.നേരത്തെ വിക്കറ്റിന് പിന്നിലും മിന്നുന്ന പ്രകടനമാണ് സഞ്ജു പുറത്തെടുത്തത്.

മൂന്ന് ക്യാച്ചുകള്‍ സ്വന്തമാക്കിയ സഞ്ജു ഒരു റണ്ണൗട്ടിന്റേയും ഭാഗമായി. ബാറ്റിംഗിലും മികച്ച പ്രകടനം പുറത്തെടുത്തതോടെ പ്ലയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരവും സഞ്ജുവിനെ തേടിയെത്തുകയുണ്ടായി. ഇതോടെ ഒരു റെക്കോര്‍ഡും സഞ്ജുവിന്റെ അക്കൗണ്ടില്‍. സാക്ഷാല്‍ ധോണിക്ക് പോലും അവകാശപ്പെടാനില്ലാത്ത റെക്കോര്‍ഡ്.


സിംബാബ്വെക്കെതിരെ ഏകദിനത്തില്‍ പ്ലയര്‍ ഓഫ് ദ മാച്ച് ആകുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറായിരിക്കുകയാണ് സഞ്ജു. ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ക്കും ഈ നേട്ടം സ്വന്തമാക്കാനായിട്ടില്ല.

ഈ വര്‍ഷം സഞ്ജു കളിക്കുന്ന രണ്ടാമത്തെ പ്രധാന ഇന്നിംഗ്സാണിത്. ആദ്യത്തേത്ത് വെസ്റ്റ് ഇന്‍ഡീസിനെതിരെ പോര്‍ട്ട് ഓഫ് സ്പെയ്നിലായിരുന്നു. 311 റണ്‍സ് ചേസ് ചെയ്യുന്നതിനിടെ ടീം മൂന്നിന് 79 എന്ന നിലയിലായി. എന്നാല്‍ സഞ്ജു 51 പന്തില്‍ 54 റണ്‍സുമായി തിളങ്ങി. താരം റണ്ണൗട്ടായെങ്കിലും ടീമിനെ വിജയപ്പിക്കാന്‍ ഇന്നിംഗ്സ് ധാരാളമായിരുന്നു.



ഇപ്പോള്‍ ഹരാരെയിലെ ഈ ഇന്നിംഗ്സും. ഏകദിനത്തില്‍ 53.66 ശരാശരിയില്‍ 161 റണ്‍സാണ് സഞ്ജു നേടിയിട്ടുള്ളത്. ഈ വര്‍ഷം സഞ്ജു കളിച്ച ഒരു മത്സരത്തില്‍ പോലും ഇന്ത്യ തോറ്റിട്ടില്ലെന്നുള്ളതാണ് മറ്റൊരു പ്രത്യേകത.  

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (5 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (5 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (6 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (6 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (6 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (6 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (6 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (6 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (7 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (8 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (9 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (10 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (10 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (10 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (10 hours ago)

Malayali Vartha Recommends