Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

വിഷമം സഹിക്കാനാകുന്നില്ല... ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ രോഹിത് ശര്‍മ്മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്; വളരെ മോശം ബാറ്റിംഗ് ഫോം തുടരുന്നതിനിടെ തീരുമാനം നിര്‍ണായകം

28 DECEMBER 2024 09:49 AM IST
മലയാളി വാര്‍ത്ത

More Stories...

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും

കാര്യവട്ടത്ത് നടന്ന ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ കശക്കിയെറിഞ്ഞ ഇന്ത്യൻ ക്രിക്കറ്റ് ടീം രണ്ടാം ഏകദിനത്തിലും ജയിച്ച് പരമ്പര സ്വന്തമാക്കാൻ ഇന്ന് ഗോഹട്ടിയിൽ ഇറങ്ങുന്നു....

കോഹ്‌ലിക്കും ​ഗില്ലിനും സെഞ്ചുറി.... വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ വമ്പന്‍ വിജയം.... ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ 15,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡും കോഹ്‌ലി സ്വന്തം പേരിലാക്കി

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരം... രാവിലെ 8 മണി മുതൽ സ്റ്റേഡിയം പരിസരത്ത് കർശന പരിശോധന.... കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തോടനുബന്ധിച്ച് തലസ്ഥാനത്ത് വിപുലമായ ഗതാഗത, പാർക്കിങ് ക്രമീകരണങ്ങൾ ഏർപ്പെടുത്തി...

ഇന്ത്യ-വെസ്റ്റിൻഡീസ് പോരാട്ടം നാളെ കാര്യവട്ടത്ത്....

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ആവേശമാണ് നായകന്‍ രോഹിത് ശര്‍മ്മ. എന്നാല്‍ അടുത്തിടെ വളരെ മോശം ഫോമിലാണ്. അതിനിടെ രോഹിത് ശര്‍മ്മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഓസീസ് പര്യടനത്തില്‍ വളരെ മോശം ബാറ്റിംഗ് ഫോം തുടരുന്നതിനിടെയാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി കൈവിടുകയും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് യോഗ്യത നേടാതെ വരികയും ചെയ്താല്‍ താരം വിരമിക്കുമെന്നാണ് വിവരം. അഭ്യൂഹങ്ങള്‍ക്ക് ശക്തിപകര്‍ന്ന് ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ മെല്‍ബണില്‍ എത്തി. നാലാം ടെസ്റ്റിന് ശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ഭാവി സംബന്ധിച്ച് രോഹിത്തും അഗാര്‍ക്കറും തമ്മില്‍ ചര്‍ച്ച നടത്തുമെന്നാണ് വിവരം.

സെപ്റ്റംബറില്‍ ബംഗ്ലാദേശിനെതിരായ പരമ്പര മുതല്‍ ഒരേ ഒരു തവണ മാത്രമാണ് രോഹിത് അര്‍ദ്ധ സെഞ്ച്വറി നേടിയത്. ന്യൂസിലാന്‍ഡിനെതിരെ മൂന്ന് മത്സര ടെസ്റ്റ് പരമ്പര കൈവിട്ട ഇന്ത്യ ഓസ്ട്രേലിയയിലും മോശം പ്രകടനം തുടരുകയാണ്. അതേസമയം, ഭാര്യയുടെ പ്രസവത്തെ തുടര്‍ന്ന് രോഹിത് വിട്ടു നില്‍ക്കുകയും ബുംറ ടീമിനെ നയിക്കുകയും ചെയ്ത മത്സരത്തില്‍ ഇന്ത്യ വിജയിക്കുകയും ചെയ്തിരുന്നു.

ഓസ്ട്രേലിയയില്‍ എത്തി രണ്ടാം ടെസ്റ്റ് മുതല്‍ രോഹിത് കളിക്കുന്നുണ്ട്. ആദ്യ മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയ കെഎല്‍ രാഹുലിന് വേണ്ടി താരം ഓപ്പണിംഗ് സ്ലോട്ട് വിട്ടുകൊടുക്കുകയും ചെയ്തു. എന്നാല്‍ രാഹുല്‍ -യശ്വസ്വി സഖ്യം ക്ലിക്കാകാതെ വന്നതോടെ രോഹിത് ഓപ്പണറായി മടങ്ങിയെത്തി. എന്നാല്‍ നാല് ഇന്നിംഗ്സുകളില്‍ നിന്ന് വെറും 22 റണ്‍സ് മാത്രമാണ് ക്യാപ്റ്റന് നേടാനായത്. ഏകദിന ക്രിക്കറ്റിലും ടി20 ഫോര്‍മാറ്റിലും തകര്‍ത്തടിച്ച രോഹിത്തില്‍ നിന്ന് ടീം ഇതില്‍ കൂടുതല്‍ ടെസ്റ്റിലും പ്രതീക്ഷിക്കുന്നുണ്ട്.

ടെസ്റ്റ് ക്യാപ്റ്റന്‍സിയില്‍ രോഹിത്തിന് തിളങ്ങാന്‍ കഴിയാത്തതിനെ ഉള്‍പ്പെടെ മുന്‍ താരങ്ങള്‍ വിമര്‍ശിക്കുന്നുണ്ട്. രോഹിത്ത് മെല്‍ബണ്‍ ടെസ്റ്റില്‍ മോശം പന്തില്‍ പുറത്തായ രീതി അദ്ദേഹത്തിന് റിഫ്ളെക്സ് പ്രശ്നങ്ങളുണ്ടെന്നതിന്റെ തെളിവാണെന്നാണ് മുന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍ പറയുന്നത്. രോഹിത്തിന്റെ ഫൂട്ട്വര്‍ക്കിലെ പിഴവുകളും ഗവാസ്‌കര്‍ എടുത്തുപറഞ്ഞിരുന്നു. കഴിഞ്ഞ എട്ട് ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 155 റണ്‍സ് മാത്രമാണ് രോഹിത്തിന് നേടാനായിരിക്കുന്നത്. വെറും 11.07 ആയിരുന്നു ശരാശരി.

ഓപ്പണറായും മദ്ധ്യനിരയിലേക്കിറങ്ങിയുമെല്ലാം ശ്രമിച്ചിട്ടും താളം കണ്ടെത്താന്‍ രോഹിതിന് കഴിഞ്ഞിട്ടില്ല. ആത്മവിശ്വാസം ചോര്‍ന്നുപോയ രോഹിതിനെയാണ് കളിക്കളത്തില്‍ കാണാന്‍ കഴിയുന്നതെന്നും ക്യാപ്റ്റനെന്ന നിലയിലും കൃത്യമായ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ താരത്തിന് കഴിയുന്നില്ലെന്നും മുന്‍ താരങ്ങളും ആരാധകരും വിമര്‍ശിക്കുന്നുണ്ട്. താരം വിരമിക്കണമെന്നും നായകസ്ഥാനം ബുംറയെ ഏല്‍പ്പിക്കണമെന്നും ആവശ്യം ശക്തമാണ്. ടി20 ക്രിക്കറ്റില്‍ നിന്ന് താരം നേരത്തെ തന്നെ വിരമിച്ചിരുന്നു.

ഇപ്പോള്‍ നടക്കുന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്ട്രേലിയന്‍ ടീം പരിതാപകരമായ കാണുന്ന ഏക ഇന്ത്യന്‍ താരമാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. നാളുകള്‍ ഏറെയായി ടീമില്‍ മോശമായ പ്രകടനമാണ് അദ്ദേഹം കാഴ്ച വെക്കുന്നത്. അഞ്ചാമനായി ഇറങ്ങിയപ്പോഴും ഓപണിംഗില്‍ ഇറങ്ങിയപ്പോഴും എല്ലാം താരം ഫ്‌ലോപ്പ് ആയിരുന്നു. ഇന്നത്തെ മത്സരത്തിലും അത് തന്നെ അദ്ദേഹം ആവര്‍ത്തിച്ചു.

അഞ്ച് പന്തില്‍ വെറും മൂന്നു റണ്‍സ് നേടി രോഹിത് വീണ്ടും ആരാധകര്‍ക്ക് നിരാശ സമ്മാനിച്ചു. ബാറ്റിംഗില്‍ മാത്രമല്ല ക്യാപ്റ്റന്‍സിയിലും അദ്ദേഹം ഫ്‌ലോപ്പായിരുന്നു. മൂന്നു ടെസ്റ്റുകളിലായി മോശമായ പ്രകടനം നടത്തുന്ന താരമായ മുഹമ്മദ് സിറാജിനെ വീണ്ടും പരീക്ഷിച്ച് ഓസ്ട്രേലിയക്ക് കാര്യങ്ങള്‍ എളുപ്പമാകുകയാണ് രോഹിത് ചെയ്യുന്നത്. 15 അംഗ സ്‌ക്വാഡില്‍ സിറാജിനെക്കാള്‍ മികച്ച പ്രകടനം കാഴ്ച വെക്കാന്‍ കെല്പുള്ള താരങ്ങളെ എന്ത് കൊണ്ടാണ് അദ്ദേഹം പരീക്ഷിക്കാത്തത് എന്നാണ് ആരാധകര്‍ സമൂഹ മാധ്യമങ്ങളിലൂടെ ചോദിക്കുന്നത്.

മോശമായ ഫോമില്‍ തുടരുന്ന രോഹിത് ശര്‍മ്മയെ അടുത്ത വര്‍ഷം നടക്കാന്‍ പോകുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ പങ്കെടുപ്പിക്കരുത് എന്നാണ് ആരാധകരുടെ അഭിപ്രായം. ഈ വര്‍ഷം നടന്ന ഏകദിന മത്സരങ്ങളിലും അദ്ദേഹം മോശമായ പ്രകടനങ്ങള്‍ ആയിരുന്നു നടത്തിയിരുന്നത്. അതിനിടെയാണ് വിരമിക്കല്‍ വാര്‍ത്തകളും വരുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.  (12 minutes ago)

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (21 minutes ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (30 minutes ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (36 minutes ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (43 minutes ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (55 minutes ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (59 minutes ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (1 hour ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (1 hour ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (2 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (2 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (3 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (3 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (3 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (3 hours ago)

Malayali Vartha Recommends