Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചുമകളോട് ലൈം​ഗികാതിക്രമം.. യുവാവിനെ വടിവാൾ കൊണ്ടി വെട്ടി മുത്തശ്ശി..പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ചു..നടുകുന്ന് ദൃശ്യങ്ങൾ പുറത്ത്..


സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ബോണസ് അനുവദിച്ചു കൊണ്ടുള്ള ഉത്തരവിറക്കി സംസ്ഥാന സർക്കാർ...വി ഡി സതീശന്‍ സര്‍ക്കാരിൻ്റെ ആദ്യ ബോണസ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്..


എൽനിനോ പ്രതിഭാസം കൂടുതൽ ശക്തിപ്രാപിക്കുന്നതായി രാജ്യാന്തര കാലാവസ്ഥാ നിരീക്ഷണ ഏജൻസികൾ.. 2026ന്റെ രണ്ടാം പകുതിയോടെയും 2027ന്റെ തുടക്കത്തിലും ഇത് ഏറ്റവും ശക്തമായ ഘട്ടത്തിലെത്തും..


അവൾ എന്റെ ഭാര്യയാണെന്ന് കരുതി...!' ഷാർജയിൽ വഴിപോക്കായ യുവതിയുടെ കഴുത്തിൽ കുത്തിപ്പിടിച്ച് യുവാവിന്റെ പരാക്രമം; ഒടുവിൽ കോടതിയിൽ വിചിത്ര വാദം...


വീട്ടിലെ പിശാചുക്കളെ കൊന്ന് സ്വർഗ്ഗത്തിലേക്ക് അയച്ചു!" ഇടുക്കിയിൽ മാതാപിതാക്കളെ മകൻ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...

ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

22 JANUARY 2025 10:46 PM IST
മലയാളി വാര്‍ത്ത

ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ഈഡന്‍ ഗാര്‍ഡന്‍സില്‍ ബൗളിങ്ങിലും ബാറ്റിങ്ങിലും സമഗ്രാധിപത്യം പുലര്‍ത്തിയ ടീമിന് മുന്നില്‍ ഇംഗ്ലണ്ടിന് പിടിച്ചുനില്‍ക്കാനായില്ല. 43 പന്തുകള്‍ ബാക്കി നില്‍ക്കെ ഇന്ത്യ വിജയലക്ഷ്യം മറികടന്നു. സ്‌കോര്‍: ഇംഗ്ലണ്ട്-132/10, ഇന്ത്യ- 133/3. ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ ഉജ്ജ്വല ഇന്നിങ്‌സാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. 34 പന്തില്‍ നിന്ന് 79 റണ്‍സാണ് അഭിഷേക് ടീമിനായി നേടിയത്. എട്ട് സിക്‌സറുകളും അഞ്ച് ബൗണ്ടറികളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇടിവെട്ട് ഇന്നിങ്‌സ്. 133 റണ്‍സ് വിജയലക്ഷ്യം മുന്നില്‍ക്കണ്ടിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് സഞ്ജു സാംസണും അഭിഷേക് ശര്‍മയും ചേര്‍ന്ന് നല്‍കിയത്. ഇരുവരുടേയും കൂട്ടുകെട്ടില്‍ 41 റണ്‍സ് പിറന്നു.

അഞ്ചാം ഓവറില്‍ ജോഫ്രാ ആര്‍ച്ചറാണ് ഇംഗ്ലണ്ടിന് ആവശ്യമായ ബ്രേക്ക് ത്രൂ നല്‍കുന്നത്. ഈ ഓവറിലെ ആദ്യ പന്തില്‍ സഞ്ജു കൂടാരംകയറി. 20 പന്തില്‍ നിന്ന് 26 റണ്‍സ് സ്വന്തമാക്കിയാണ് സഞ്ജു പുറത്താകുന്നത്. ഒരു സിക്‌സും നാല് ബൗണ്ടറികളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. തൊട്ടുപിന്നാലെയെത്തിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും ആര്‍ച്ചറിന് മുന്നില്‍ കുരുങ്ങി. പൂജ്യം റണ്ണോടെ ഡക്ക് ആയിട്ടായിരുന്നു ക്യാപ്റ്റന്റെ പുറത്താകല്‍.

പിന്നാലെ വന്ന തിലക് വര്‍മ 16 പന്തില്‍ നിന്ന് 19 റണ്‍സ് നേടി പുറത്താകാതെ നിന്നു. തിലക്കും അഭിഷേകും ചേര്‍ന്ന് ടീമിനെ വിജയത്തിലെത്തിക്കമെന്ന ഘട്ടത്തില്‍ നില്‍ക്കെയാണ് ആദില്‍ റഷീദ് എറിഞ്ഞ 12-ാം ഓവറില്‍ അഭിഷേക് പുറത്താകുന്നത്. ജയിക്കാന്‍ എട്ട് റണ്‍സ് മാത്രം ബാക്കിനില്‍ക്കെയായിരുന്നു അഭിഷേകിന്റെ വിക്കറ്റ്. തൊട്ടുപിന്നാലെ വന്ന ഹാര്‍ദികും(3) തിലകും ചേര്‍ന്ന് മത്സരം അവസാനിപ്പിച്ചു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന ഇംഗ്ലണ്ടിന് ഇരുപത് ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സ് മാത്രമാണ് നേടാനായത്. ജോസ് ബട്‌ലര്‍ ഒഴികേയുള്ള ഇംഗ്ലീഷ് ബാറ്റര്‍മാര്‍ക്കൊന്നും ഇന്ത്യന്‍ ബൗളിങ്ങിനെ പ്രതിരോധിക്കാനായില്ല. 44 പന്തില്‍ നിന്ന് 68 റണ്‍സാണ് ബട്‌ലര്‍ നേടിയത്. പതിനേഴ് റണ്‍സെടുത്ത ഹാരി ബ്രൂക്കും പന്ത്രണ്ട് റണ്‍സെടുത്ത ജൊഫ്ര ആര്‍ച്ചറും മാത്രമാണ് രണ്ടക്കം കടന്നത്. ഇന്ത്യയ്ക്കുവേണ്ടി വരുണ്‍ ചക്രവര്‍ത്തി മൂന്നും അര്‍ഷ്ദീപ് സിങ്ങും ഹര്‍ദിക് പാണ്ഡ്യയും അക്‌സര്‍ പട്ടേലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഇതോടെ ടിട്വന്റിയിലെ ഇന്ത്യയുടെ ഏറ്റവും വലിയ വിക്കറ്റ്‌വേട്ടക്കാരനായി അര്‍ഷ്ദീപ് മാറി. 97 വിക്കറ്റാണ് അര്‍ഷ്ദീപ് ഇതുവരെ വീഴ്ത്തിയത്. 96 വിക്കറ്റ് വീഴ്ത്തിയ യൂസ്‌വേന്ദ്ര ചാഹലിന്റെ റെക്കോഡാണ് അര്‍ഷദീപ് മറികടന്നത്.

 

ആദ്യ ഓവറിന്റെ മൂന്നാമത്തെ പന്ത് മുതല്‍ തന്നെ വിക്കറ്റുകള്‍ നഷ്ടപ്പെട്ട ഇംഗ്ലണ്ടിന്റെ ഏക പ്രതീക്ഷയായിരുന്നു ബട്‌ലര്‍. എട്ട് ബൗണ്ടറിയും രണ്ട് സിക്‌സും ഉള്‍പ്പടെയാണ് ബട്‌ലര്‍ 68 റണ്‍സെടുത്തത്. ഫില്‍ സാള്‍ട്ട് (0), ബെന്‍ ഡക്കറ്റ് (4), ലിയാം ലിവിങ്സ്റ്റണ്‍ (0), ജേക്കബ് ബെത്തെല്‍ (7), ജാമി ഓവര്‍ട്ടണ്‍ (2), ഗസ് അറ്റ്കിന്‍സണ്‍ (2), മാര്‍ക്ക് വുഡ് (1) എന്നിവരാണ് ഒറ്റയക്കത്തിന് മടങ്ങിയത്. എട്ട് റണ്‍സെടുത്ത ആദില്‍ റഷീദ് പുറത്താകാതെ നിന്നു.

ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മുഹമ്മദ് ഷമിയെ കൂടാതെയാണ് ഇന്ത്യ കളിക്കുന്നത്. ഷമിക്ക് പകരമാണ് അര്‍ഷ്ദീപ് സിങ് എത്തിയത്. വൈസ് ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേലിന് പുറമെ രവി ബിഷ്‌ണോയിയും വരുണ്‍ ചക്രവര്‍ത്തിയും ടീമില്‍ ഇടംപിടിച്ചു. സഞ്ജു സാംസണാണ് കീപ്പര്‍. 2024 ട്വന്റി 20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ട് ഇന്ത്യയോട് തോറ്റുപുറത്തായിരുന്നു. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് ഇന്ത്യ കിരീടംനേടി. അതിനുശേഷം ആദ്യമായാണ് ഇംഗ്ലണ്ട്-ഇന്ത്യ മുഖാമുഖം ഏറ്റുമുട്ടുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"കൈയിൽ കൊന്തയും ബൈബിളും ദൈവം വിളിച്ച് സാറേ.. തള്ളയെയും തന്തയെയും വെട്ടിക്കൊന്ന് തലച്ചോർ പുറത്ത്.. ലവന്റെ മോങ്ങൽ"  (6 hours ago)

VVR-ന്റെ ഒന്നൊന്നര നട്ടെല്ല്..! വൻ ബോംബിട്ട് മേയർ..! വന്ദേമാതരം വിഴുങ്ങി VD-യും പിണറായിയും..!  (6 hours ago)

പ്രവാസി കുഴഞ്ഞ് വീണ് മരിച്ചു..!ഇത് സ്ഥിരം വാർത്ത പ്രവാസികളെ സൂക്ഷിക്കുക..! വീണ്ടും മരണം..!!  (6 hours ago)

7.7 തീവ്രത; ഭൂമി കുലുങ്ങി ! ജനം നിലവിളിച്ച് ഇറങ്ങിയോടി; സുനാമി ഭീതിയില്‍ രാജ്യം ജനങ്ങളെ കൂട്ടത്തോടെ മാറ്റുന്നു  (6 hours ago)

കടലിനടിയിൽ 7.7 തീവ്രത വന്‍ഭൂചലനം..!ഭൂമി കുലുങ്ങി വിറച്ചു സുനാമി മുന്നറിയിപ്പ്..! ജനങ്ങൾ ഇറങ്ങിയോടി...!  (6 hours ago)

മോട്ടോറോള മോട്ടോ ജി മാക്‌സ് അവതരിപ്പിച്ചു...  (11 hours ago)

Tamil-Nadu- സംഭവം തമിഴ്നാട്ടിലെ കരൂരിൽ  (11 hours ago)

ഓണം ടൂറിസം വാരാഘോഷം: 16 ന് നഗരത്തില്‍ സൈക്കിള്‍ റാലി  (11 hours ago)

ടെക്നോപാര്‍ക്കില്‍ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു...  (11 hours ago)

ONAM ഓണം സ്പെഷ്യൽ  (12 hours ago)

അവൾ എന്റെ ഭാര്യയാണെന്ന് കരുതി...!' ഷാർജയിൽ വഴിപോക്കായ യുവതിയുടെ കഴുത്തിൽ കുത്തിപ്പിടിച്ച് യുവാവിന്റെ പരാക്രമം; ഒടുവിൽ കോടതിയിൽ വിചിത്ര വാദം...  (12 hours ago)

വീട്ടിലെ പിശാചുക്കളെ കൊന്ന് സ്വർഗ്ഗത്തിലേക്ക് അയച്ചു!" ഇടുക്കിയിൽ മാതാപിതാക്കളെ മകൻ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...  (12 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ചക്രവാതച്ചുഴി; കേരളത്തിൽ ഓഗസ്റ്റ് 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത, 9 ജില്ലകളിൽ മുന്നറിയിപ്പ്!  (12 hours ago)

നീലക്കണ്ണുകളുള്ളൊരു വെൺ മേഘ പക്ഷി; ലോ ആന്റ് ഓർഡറിലെ ആദ്യ വീഡിയോ ഗാനമെത്തി!!!!  (12 hours ago)

CLIMATE CHANGE കാലാവസ്ഥയിൽ വലിയ വ്യതിയാനങ്ങൾ  (12 hours ago)

Malayali Vartha Recommends