കരുത്ത് കാട്ടാനൊരുങ്ങി ഗോകുലം എഫ്.സി ; ആദ്യ സീസണിൽത്തന്നെ ഞെട്ടിച്ച ഗോകുലം കേരള എഫ്സിക്ക് ലക്ഷ്യം രണ്ടാം സീസണിൽ കൂടുതൽ മികച്ച പ്രകടനം
ഐഎസ്എലിൽ കേരളബ്ളാസ്റ്റേഴ്സ് ആണ് മലയാളികൾക്ക് ആവേശം. ഐ ലീഗിലെ ആവേശം ഗോകുലം എഫ്സിയും. ആദ്യ സീസണിൽത്തന്നെ ഞെട്ടിച്ച ഗോകുലം കേരള എഫ്സി രണ്ടാം സീസണിൽ കൂടുതൽ മികച്ച പ്രകടനമാണ് ലക്ഷ്യം, വക്കുന്നത്. ഇതിനായി ഉസ്ബകിസ്ഥാന്റെ വിങ്ബാക്കിനെയാണ് കേരള എഫ്സി ടീമിലെടുത്തിരിക്കുന്നത്.
ഉസ്ബകിസ്ഥാൻ വിങ്ബാക്ക് എവ്ഗനി കൊഷ്നോവ് ഇനി കേരളത്തിൽ കളിക്കും. ഫ്രീ ഏജന്റായ കൊഷ്നോവിനെ ഒരു വർഷത്തെ ഗോകുലം സൈൻ ചെയ്തിരിക്കുന്നത്. വലതു വിങ് ബാക്കായും വലതു വിങ്ങിലും കളിക്കാൻ കഴിവുള്ള താരമാണ് കൊഷ്നോവ്. 25കാരനായ താരം ഉസ്ബെക് സൂപ്പർ ലീഗ് ക്ലബായ എഫ് സി ഷുർതനിൽ നിന്നാണ് ഗോകുലത്തിലേക്ക് എത്തിയിരിക്കുന്നത്. കരാറിൽ ഒപ്പിട്ട താരം ഓഗസ്റ്റിൽ ഇന്ത്യയിലേക്ക് എത്തും. ഇതോടെ ഗോകുലത്തിൽ നാല് വിദേശ താരങ്ങളായി.
https://www.facebook.com/Malayalivartha