ചെല്‍സിയിലെ പിള്ളേരെ പഠിപ്പിക്കാന്‍ പെണ്‍പുലി വരുമോ?
മൗറീഷ്യോ സാറിയെ പരിശീലക സ്ഥാനത്തു നിന്നും ഒഴിവാക്കി എമ്മ ഹയീസിനി ചെല്‍സി പരിശീലകയാവാന്‍ നിര്‍ദ്ദേശം. നിലവില്‍ ചെല്‍സി വുമണ്‍സ് ടീം കോച്ചാണ് ഹയീസ്. 2012 മുതല്‍ ചെല്‍സി വുമണ്‍സ് ടീം പരിശീലകയാണ് ഇംഗ്ലണ്ടുകാരി എമ്മ ഹയീസ്.
ചെല്‍സിയുടെ പരിശീലക സ്ഥാനത്തെത്തിയാല്‍ പ്രീമിയര്‍ ലീഗിലെ ആദ്യ വനിതാ പരിശീലകയായിരുക്കും ഹയീസ്. നിലവില്‍ യുവേഫ യൂറോപ്പ ലീഗില്‍ ഫൈനല്‍ മത്സരത്തില്‍ ആര്‍സെനലിനെ നേരിടാന്‍ ഒരുങ്ങുകയാണ് ചെല്‍സി.
https://www.facebook.com/Malayalivartha