ഏദന്‍ ഹസാര്‍ഡ് റയല്‍ മാഡ്രിഡിലേക്ക്,ലിറോയ് സാനെ ബയേണ്‍ മ്യൂണിക്കിലും എത്തിയേക്കും!
യൂറോപ്പില്‍ സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ സജീവമാണ്. സൂപ്പര്‍ താരങ്ങളെയെല്ലാം റാഞ്ചാന്‍ വമ്പന്‍ ക്ലബ്ബുകള്‍ ഊഴം കാത്തിരിക്കുകയാണ്. ചെല്‍സിയിലെ സൂപ്പര്‍താരവും ബെല്‍ജിയന്‍ ഇന്റര്‍നാഷണല്‍ താരവുമായ ഏദന്‍ ഹസാര്‍ഡ് റയല്‍ മാഡ്രിഡിലേക്ക് ചേക്കേറുമെന്ന് ഏറെക്കുറെ ഉറപ്പായി. മുന്‍ ചെല്‍സി മാനേജറായിരുന്ന ജോസ് മൗറിഞ്ഞോയും പ്രസ്താവന ശരിവെയ്ക്കുന്നു.
2012-ല്‍ ഫ്രഞ്ച് ക്ലബ്ബ് ലില്ലെയില്‍ നിന്നും വന്ന ശേഷം നീലപ്പടയ്ക്ക് വേണ്ടി മികച്ച പ്രകടനമാണ് പുറത്തെടുത്തു കൊണ്ടിരിക്കുന്നത് . ചെല്‍സിയ്ക്കായി ഇതുവരെ 245 മത്സരങ്ങളില്‍ താരം ബൂട്ടണിഞ്ഞു. ഇക്കഴിഞ്ഞ പ്രീമിയര്‍ ലീഗ് സീസണില്‍ 37 മത്സരങ്ങളില്‍ നിന്നായി 16 ഗോളുകളും 15 അസ്സിസ്റ്റും താരം നേടി. വന്‍ തുക മുടക്കി റയല്‍ മാഡ്രിഡില്‍ എത്തിക്കാന്‍ ടീം മാനേജ്മെന്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വരുന്നു.
മെയ് 30ന് ആര്സെനലിനെതിരെ നടക്കുന്ന യുവേഫ യൂറോപ്പ ലീഗ് ഫൈനല്‍ ഹസാര്‍ഡിന്റെ ചെല്‍സി ജേഴ്സിയിലുള്ള അവസാന മത്സരമാണ്.
യൂറോപ്പിലെ മറ്റൊരു വമ്പന്‍ ക്ലബ്ബായ ജര്‍മ്മന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിക്ക്, മാഞ്ചസ്റ്റര്‍ സിറ്റി താരം ലിറോയ് സാനയെ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ്. ടീം മാനേജര്‍ പെപ് ഗാര്‍ഡിയോള താരത്തെ ക്ലബ്ബ് വിടാന്‍ അനുവാദം നല്കി. ഗാര്‍ഡിയോള പരിശീലിപ്പിച്ച മുന്‍ ക്ലബ്ബാണ് ബയേണ്‍ മ്യൂണിക്ക്. ബയേണിന്റെ ഇതിഹാസതാരങ്ങളായ ഫ്രാങ്ക് റിബറിയും ആര്യന് റോബനും ക്ലബ്ബ് വിട്ടതോടെ പകരക്കാരെ തേടുന്ന ബയേണ്‍ മാനേജ്മെന്റ് 23-കാരനായ ജര്‍മ്മന്‍ താരം സാനയേ എന്ത് വില കൊടുത്തും സ്വന്തമാക്കാനുള്ള ശ്രമത്തിലാണ്. ജര്‍മ്മന്‍ ക്ലബ്ബായ ഷാല്ക്കയിലാണ് സാനെ സിറ്റിയില്‍ എത്തും മുന്‍പേ കളിച്ചിരുന്നത്.
https://www.facebook.com/Malayalivartha