നെയ്മറിന് പരിക്ക്... കോപ്പയ്ക്ക് തുടക്കം കുറിക്കും മുമ്പേ ബ്രസീലിന് തിരിച്ചടി
നെയ്മറിന് പരിക്കേറ്റതിനാല്‍ കോപ്പയില്‍ കളിക്കാനാകില്ല. കോപ്പയ്ക്ക് തുടക്കം കുറിക്കും മുമ്പേ ബ്രസീലിന് തിരിച്ചടി. പരിക്കേറ്റ മുന്നേറ്റക്കാരന് ടൂര്‍ണമെന്റിനു മുമ്പേ പുറത്തായി. ഖത്തറിനെതിരായ സൗഹൃദ മത്സരത്തിനിടെ കണങ്കാലിനേറ്റ പരിക്കാണ് പിഎസ്ജിക്കാരന് സ്വന്തം നാട്ടില്‍ നടക്കുന്ന ടൂര്‍ണമെന്റ് നഷ്ടമാകാന്‍ കാരണം.
കണങ്കാലിലെ എല്ല് പൊട്ടിയ നെയ്മറിന് കോപ്പയില്‍ കളിക്കാനാകില്ലെന്ന് ബ്രസീല്‍ ടീം അറിയിച്ചു. പകരക്കാരനെ ഉടന്‍ പ്രഖ്യാപിക്കും. ജൂണ്‍ 14നാണ് ലാറ്റിനമേരിക്കന്‍ ലോകകപ്പ് എന്നറിയപ്പെടുന്ന കോപ അമേരിക്ക ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ് ആരംഭിക്കുന്നത്.
ഖത്തറിനെതിരായ കളിയില്‍ പതിനാലാം മിനിറ്റില്‍ മധ്യനിരക്കാരന് അസീം മാദിബോയാണ് നെയ്മറിന്റെ വലത്തേകാലില്‍ ചവിട്ടിവീഴ്ത്തിയത്. ടീം സ്റ്റാഫുകളുടെ സഹായത്തോടെയാണ് നെയ്മര്‍ മൈതാനം വിട്ടത്.
https://www.facebook.com/Malayalivartha