യുവേഫ നാഷന്‍സ് ലീഗ് ഫൈനലില്‍ പോര്‍ച്ചുഗലിന് കിരീടം
യുവേഫ നാഷന്‍സ് ലീഗ് ഫൈനലില്‍ പോര്‍ച്ചുഗലിന് കിരീടം. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഹോളണ്ടിനെ തോല്‍പ്പിച്ച് പോര്‍ച്ചുഗല്‍ ചരിത്ര ജയം സ്വന്തമാക്കിയത്. ഗോണ്‍കാലോ ഗ്വിഡസ് ആണ് പോര്‍ച്ചുഗലിനായി വിജയഗോള്‍ നേടിയത്.
യുവേഫ നാഷന്സില് ആദ്യമായാണ് പോര്‍ച്ചുഗല്‍ ചാമ്പ്യന്മാരാവുന്നതെന്ന പ്രത്യേകതയുമുണ്ട്. തുടക്കം മുതല്‍ ആക്രമിച്ച് കളിച്ചെങ്കിലും പോര്‍ച്ചുഗലിന് ഹോളണ്ടിനെതിരെ ലക്ഷ്യം കാണാന്‍ നന്നേ വിയര്‍ക്കേണ്ടി വന്നു.
ഒടുവില്‍ 60ാം മിനുട്ടിലാണ് പോര്‍ച്ചുഗലിന്റെ ബെര്‍ണാഡോ സില്‍വയുടെ പാസ് ഗ്വിഡസിന്റെ കാലിലൂടെ ഹോളണ്ട് ഗോള്‍ കീപ്പര്‍ കോപ്പീര്‍ ജസ്പെര്‍ സില്ലിസനെ മറി കടന്ന് ഡച്ച് പടയുടെ ഗോള്‍ വല കുലുക്കിയത്.
https://www.facebook.com/Malayalivartha