Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ


സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്....അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.... അടുത്ത നാല് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി


വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...


പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം പിറന്നാള്‍....രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ഇന്ന് തുടക്കമിടും


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...

കഴിഞ്ഞ തവണ ഏറ്റ തിരിച്ചടിയെ തുടര്‍ന്ന് ഈ സീസണില്‍ വമ്പന്‍ താരനിരയെ കളത്തിലിറക്കി കപ്പടിക്കാന്‍ കേരളാ ബ്ലാസ്റ്റേഴ്‌സ്, സ്പാനിഷ് താരം സെര്‍ജിയോ സിഡോന്‍ചയെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കി

12 JUNE 2019 08:41 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ തവണ ഏറ്റ തിരിച്ചടിയെ തുടര്‍ന്ന് ഈ സീസണില്‍ വമ്പന്‍ താരനിരയെ കളത്തിലിറക്കി കപ്പടിക്കാന്‍ കേരളാ ബ്ലാസ്റ്റേഴ്‌സ്. സ്പാനിഷ് താരം സെര്‍ജിയോ സിഡോന്‍ചയെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കി. വന്‍ മാറ്റം ലക്ഷ്യമിട്ട് താരനിര സമ്പന്നമാക്കാന്‍ രണ്ടും കല്‍പ്പിച്ചറങ്ങിയിരിക്കുകയാണ് ടീം. പുതിയ കോച്ചിനെ നിയമിച്ച് ടീം ശക്തിപ്പടുത്തുന്നതിന്റെ ആദ്യ സൂചനകള്‍ നല്‍കിയ കേരള ബ്ലാസ്‌റ്റേഴ്‌സ് ഏറ്റവുമൊടുവില്‍ സ്വന്തമാക്കിയത് സ്പാനിഷ് താരം സെര്‍ജിയോ സിഡോന്‍ചയെ. കഴിഞ്ഞ സീസണില്‍ നോര്‍ത്ത് ഈസ്റ്റിനെ അവസാന നാലിലെത്തിച്ച എല്‍ക്കോ ഷറ്റോറിയെ പരിശീലകനായി നിയമിച്ചതിന് പിന്നാലെ ടീം സ്വന്തമാക്കുന്ന മൂന്നാമത്ത വിദേശ താരമാണ് സിഡോന്‍ച. 

ആദ്യം നൈജീരിയന്‍ സ്‌ട്രൈക്കര്‍ ബെര്‍ത്തലോമിയോ ഓഗ്ബച്ചെ, സ്പാനിഷ് മിഡ്ഫീല്‍ഡര്‍ മരിയോ ആര്‍ക്വസ് എന്നീ താരങ്ങളെ മഞ്ഞപ്പട സ്വന്തമാക്കിയിരുന്നു. പോയ സീസണില കനത്ത തിരിച്ചടിക്ക് പരിഹാരം കണ്ടെത്തുകയാണ് ഇത്തവണ മികച്ച ടീമൊരുക്കത്തിലൂടെ ബ്ലാസ്‌റ്റേഴ്‌സ് ലക്ഷ്യമിടുന്നതെന്ന് വ്യക്തം. 28കാരനായ സിഡോന്‍ച കഴിഞ്ഞ സീസണ്‍ ഐ.എസ്.എലില്‍ ജംഷഡ്പൂര്‍ എഫ്.സിക്കായി കളിച്ചിരുന്നു. മികച്ച പ്രകടനം നടത്തിയ താരം മൂന്നു ഗോളുകളും മൂന്ന് അസിസ്റ്റന്റും നേടിയിരുന്നു. മാഡ്രിഡിലെ എല്‍ എസ്‌കോറിയയില്‍ ജനിച്ച താരം അത്‌ലറ്റിക്കോ മാഡ്രിഡിന്റെ യുവ ടീമില്‍ കളിച്ചു വളര്‍ന്ന് അവരുടെ സി ടീമിലും ബി ടീമിലും അംഗമായി. റയല്‍ സാരഗോസാ, അല്‍ബാസെറ്റെ, പൊന്‍ഫെറാഡിന തുടങ്ങിയ സ്പാനിഷ് ക്ലബ്ബുള്‍ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.

മാഡ്രിഡിലെ എല്‍ എസ്‌കോറിയയില്‍ ജനിച്ച സിഡോന്‍ച , അത് ലറ്റിക്കോ മാഡ്രിഡിന്റെ യുവ ടീമില്‍ കളിച്ചു വളര്‍ന്ന് അവരുടെ സി ടീമിലും, ബി ടീമിലും അംഗമായി. റയല്‍ സാരഗോസാ, അല്‍ബാസെറ്റെ, പൊന്‍ഫെറാഡിന തുടങ്ങിയ സ്പാനിഷ് ക്ലബ്ബ്കള്‍ക്കു വേണ്ടിയും കളിച്ചിട്ടുണ്ട്. ബ്ലാസ്‌റ്റേഴ്‌സ് ടീമംഗമാകാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ തന്റെ എല്ലാ കഴിവുകളും പുറത്തെടുക്കുമെന്നും സിഡോന്‍ച പറഞ്ഞു. പല പൊസിഷനുകളിലും കളിക്കാന്‍ മികവുള്ള താരമാണ് സിഡോന്‍ചയെന്നും ഗോള്‍ നേടാനും അസിസ്റ്റ് ചെയ്യാനും പ്രതിഭയുള്ള ഓള്‍റൗണ്ട് ഫുട്‌ബോളറുമൊത്തുള്ള പുതിയ ഐഎസ്എല്‍ സീസണ്‍ ആസ്വാദ്യകരമാവുമെന്നും ബ്ലാസ്‌റ്റേഴ്‌സ് മുഖ്യ പരിശീലകന്‍ എല്‍ക്കോ ഷറ്റോറി പറഞ്ഞു. 

ഗോള്‍ നേടുന്നതിനും ഗോള്‍ വല ചലിപ്പിക്കുന്നതിന് അവസരം സൃഷ്ടിക്കുന്നതിലും സിഡോഞ്ച കഴിഞ്ഞ സീസണില്‍ മികവ് പുലര്‍ത്തിയിരുന്നു. മൂന്ന് ഗോളുകളും മൂന്ന് അസിസ്റ്റും സിഡോഞ്ചയുടെ പേരില്‍ കഴിഞ്ഞ ഐ എസ് എല്ലില്‍ ഉണ്ട്. അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ബി, സി ടീമുകള്‍ക്കായും സിഡോഞ്ച മുമ്പ് കളിച്ചിട്ടുണ്ട്. സ്പാനിഷ് ക്ലബുകളായ സരഗോസ, ആല്‍ബസെറ്റെ എന്നിവര്‍ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. കേരള ബ്ലാസ്‌റ്റേഴ്‌സില്‍ ഇതോടെ നാല് പുതിയ വിദേശ താരങ്ങളായി. ആര്‍കസ്, ഒഗ്‌ബെചെ, സുയിവര്‍ലൂണ്‍ എന്നിവരും ഈ ട്രാന്‍സ്ഫര്‍ വിന്‍ഡൊയില്‍ കേരള ബ്ലാസ്‌റ്റേഴ്‌സുമായി കരാറില്‍ എത്തിയിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എട്ടു ലക്ഷം പലസ്തീനികളോട് ഉടന്‍ നഗരം വിട്ടൊഴിയാന്‍ ഇസ്രായേല്‍ സൈന്യത്തിന്റെ അന്ത്യശാസനം; ഇസ്രയേല്‍ കരസേന ഉടൻ ഗാസ നഗരം പൂര്‍ണമായി കീഴടക്കും  (3 minutes ago)

സ്‌കൂട്ടര്‍ യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം  (9 minutes ago)

ഖാലിസ്ഥാനി സംഘടന  (11 minutes ago)

സെപ്റ്റംബര്‍ ഒന്ന് മുതല്‍ ലയിപ്പിക്കുമെന്നായിരുന്നു നേരത്തെയുള്ള അറിയിപ്പ്. ഇതാണ് ഒക്‌ടോബര്‍ ഒന്നിലേക്ക്  (13 minutes ago)

റയല്‍ മഡ്രിഡിന് വിജയത്തുടക്കം.  (17 minutes ago)

വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി തീപിടിച്ച് താഴേക്ക്...  (39 minutes ago)

ശബരിമല നട തുറന്നു...  (1 hour ago)

സമൂഹ മാധ്യമങ്ങളിൽ വിമർശനം  (1 hour ago)

ഉത്തരാഖണ്ഡ് മഴക്കെടുതി... മരണം 15 ആയി, 13 പേര്‍ മരിച്ചത് ഡെറാഡൂണില്‍, ആയിരത്തോളം പേര്‍ കുടുങ്ങിക്കിടക്കുന്നു  (1 hour ago)

വന്‍ ആയുധശേഖരം പിടിച്ചെടുത്തു.. വീട്ടുടമസ്ഥന്‍  അറസ്റ്റില്‍  (1 hour ago)

രാജ്യത്ത് ഉടനീളം പ്രദർശിപ്പിക്കും  (2 hours ago)

വകുപ്പുതല അന്വേഷണത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തി... സസ്‌പെന്‍ഷന്‍  (2 hours ago)

അപൂര്‍വ്വമായ രോഗം കേരളത്തില്‍ തുടര്‍ച്ചായി റിപ്പോര്‍ട്ട് ചെയ്യുന്നതും  (2 hours ago)

അടുത്ത തലമുറ നക്ഷത്രങ്ങൾ  (2 hours ago)

സാമ്പത്തികമായി അപ്രതീക്ഷിത നേട്ടങ്ങൾ ഉണ്ടാകാം  (2 hours ago)

Malayali Vartha Recommends