കോപ അമേരിക്കയില്‍ രണ്ടാം ജയം തേടിയിറങ്ങിയ ബ്രസീലിന് സമനില
കോപ അമേരിക്കയില്‍ രണ്ടാം ജയം തേടിയിറങ്ങിയ ബ്രസീലിന് സമനില. വെനിസ്വേലയാണ് ബ്രസീലിനെ ഗോള്‍രഹിത സമനിലയില്‍ തളച്ചത്. കളിയില്‍ മുഴുവന്‍സമയവും ആധിപത്യം തുടരാന്‍ ബ്രസീലിനായെങ്കിലും വെനിസ്വേലയുടെ പ്രതിരോധത്തിന് മുന്നില്‍ തന്ത്രങ്ങള്‍ വിലപോയില്ല.
ആദ്യ കളിയില്‍ ബൊളീവിയയെ 3 ഗോളിന് തോല്‍പ്പിച്ചാണ് ബ്രസീല്‍ ഇന്നിറങ്ങിയത്.
https://www.facebook.com/Malayalivartha