സ്പാനിഷ് ലീഗ് ഫുട്ബോള്‍ ലീഗിലെ ടോപ് സ്കോറര്‍ക്കുള്ള പിച്ചിച്ചി ട്രോഫി ഉറപ്പിച്ച് സൂപ്പര്‍ താരം ലിയോണല്‍ മെസ്സി
ബാഴ്സലോണ കിരീടം കൈവിട്ടെങ്കിലും സ്പാനിഷ് ലീഗ് ഫുട്ബോള്‍ ലീഗിലെ ടോപ് സ്കോറര്‍ക്കുള്ള പിച്ചിച്ചി ട്രോഫി ഉറപ്പിച്ച് സൂപ്പര്‍ താരം ലിയോണല്‍ മെസ്സി.
ലീഗില്‍ അവസാന റൌണ്ട് മത്സരം മാത്രം ശേഷിക്കേ സീസണില്‍ 30 ഗോളുകള്‍ നേടിയ മെസ്സിയെ മറികടക്കുക പിന്നിലുള്ളവര്‍ക്ക് ഏറെക്കുറെ അസാധ്യമാണ്.സെല്റ്റവിഗോക്കെതിരായ നിര്‍ണായക പോരാട്ടത്തിലാണ് മെസ്സി സീസണിലെ മുപ്പതാം ഗോള്‍ നേടിയത്.
ആ ഗോളിന് ടീമിനെ തോല്‍വിയില്‍ നിന്ന് രക്ഷിക്കാനായില്ലെങ്കിലും ടോപ് സ്കോറര്‍ക്കുള്ള പിച്ചിച്ചി ട്രോഫി തുടര്‍ച്ചയായ അഞ്ചാം തവണയും ഉറപ്പിക്കാന്‍ ഇതോടെ മെസ്സിക്കായി. സീസണില്‍ ബാഴ്സക്കായി കളിച്ച 35 മത്സരങ്ങളില്‍ നിന്ന് 30 ഗോളുകളും ഒമ്പത് അസിസ്റ്റുകളുമാണ് ഇതുവരെ മെസി നേടിയത്.
സീസണിലെ അസിസ്റ്റുകളുടെ എണ്ണത്തില്‍ സെല്‍റ്റാവിഗോയുടെ ഇയാഗോ അസ്പാസും(12), അത്ലറ്റിക്കോയുടെ മാര്‍ക്കോ ലോറെന്റോയും(11) മാത്രമെ ഈ സീസണില്‍ മെസിക്ക് മുന്നിലുള്ളു. 23 ഗോളുകളുമായി സെവിയ്യതാരം ജെറാര്‍ഡ് മൊറേനോ ആണ് ലാ ലിഗയിലെ ഗോള്‍ വേട്ടയില്‍ മെസ്സിക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തുള്ളത്.
"
https://www.facebook.com/Malayalivartha