Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് കലാശക്കൊട്ട്.... കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..

മെസ്സിയുടെ റെക്കോർഡ് തകർത്ത് സുനില്‍ ഛേത്രി; ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോളുകള്‍ അടിച്ച ഫുട്ബാള്‍ താരങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സുനില്‍ ഛേത്രി രണ്ടാമത്, ഈ പട്ടികയില്‍ ഛേത്രിയുടെ മുന്നില്‍ ഇനി ഉള്ളത്103 ഗോളുകളോടെ പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാത്രം

08 JUNE 2021 11:49 AM IST
മലയാളി വാര്‍ത്ത

ഫുട്ബോൾ ആരാധകരെ അമ്പരപ്പിലാഴ്ത്തി പുതിയ റിപ്പോർട്ട്. സജീവമായി കളിക്കുന്നവരില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോളുകള്‍ അടിച്ച ഫുട്ബാള്‍ താരങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സുനില്‍ ഛേത്രി രണ്ടാമതെത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ബംഗ്ലാദേശിനെതിരെ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തില്‍ രണ്ട് ഗോളുകള്‍ നേടിയതോടെയാണ് ഛേത്രിക്ക് ഈ നേട്ടം കരസ്ഥമാക്കുവാൻ സാധിച്ചത്.

നിലവില്‍ 74 അന്താരാഷ്ട്ര ഗോളുകള്‍ക്ക് ഉടമയായ ഛേത്രി 72 ഗോളുകള്‍ നേടിയ സാക്ഷാല്‍ ലയണല്‍ മെസിയെയും 73 ഗോളുകള്‍ നേടിയ യുഎഇയുടെ അലി മബ്ഖൂത്തിനെയുമാണ് മറികടന്നിരിക്കുന്നത്. 103 ഗോളുകളോടെ പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാത്രമാണ് ഈ പട്ടികയില്‍ ഛേത്രിയുടെ മുന്നില്‍ ഇനി ഉള്ളത്.

വിരസമായ ആദ്യ പകുതിക്കു ശേഷം 79ാം മിനിറ്റില്‍ മലയാളി ഫുട്ബാള്‍ താരം ആഷിക്ക് കുരുണിയന്‍ നല്‍കിയ ക്രോസ്സില്‍ നിന്നുമാണ് ഛേത്രി മത്സരത്തിലെ തന്റെ ആദ്യ ഗോള്‍ നേടുന്നത് തന്നെ. ഇതേതുടര്‍ന്ന് രണ്ടാം പകുതിയുടെ ഇന്‍ജുറി ടൈമിന്റെ രണ്ടാം മിനിറ്റില്‍ ഛേത്രി തന്റെ രണ്ടാം ഗോളും നേടിയിരുന്നു. മത്സരം തുടങ്ങുന്നതിനു മുമ്പ് പട്ടികയില്‍ മെസിയോടൊപ്പം 72 ഗോളുകളോടെ മൂന്നാം സ്ഥാനത്തായിരുന്നു ഛേത്രി.

അതേസമയം ലോകകപ്പിന്റെയും ഏഷ്യന്‍ കപ്പിന്റെയും സംയുക്ത യോഗ്യതാ നിര്‍ണ്ണയ ടൂര്‍ണമെന്റിന്റെ ഗ്രൂപ്പ് ഇയിലെ തങ്ങളുടെ അവസാന മത്സരത്തില്‍ ഇന്ത്യ അഫ്ഗാനിസ്ഥാനെ ജൂണ്‍ 15ന് നേരിടും. നിര്‍ണ്ണായകമായ ഈ മത്സരത്തില്‍ വിജയിച്ചാല്‍ മാത്രമേ ഇന്ത്യക്ക് ഗ്രൂപ്പിലെ മൂന്നാം സ്ഥാനം ഉറപ്പിക്കുവാന്‍ സാധിക്കുകയുള്ളു എന്നതാണ് ശ്രദ്ധേയം. അതല്ലെങ്കില്‍ ഏഷ്യന്‍ കപ്പ് യോഗ്യതയ്ക്ക് വേണ്ടി ഇന്ത്യക്ക് ഇനിയും ഒട്ടേറെ കടമ്പകള്‍ കടക്കേണ്ടതായി വരും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈക്കത്ത്  കർഷകൻ തൂങ്ങിമരിച്ചു  (18 minutes ago)

ഇന്ന് മുതൽ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾ... ഇന്ന് യൂറോപ്യൻ കരുത്തരും മുൻ ചാമ്പ്യന്മാരുമായ റയൽ മഡ്രിഡും ബയേൺ മ്യൂണിക്കും തമ്മിൽ ആദ്യപാദ മത്സരത്തിൽ ഏറ്റുമുട്ടും  (24 minutes ago)

സൈക്കിൾ യാത്രയ്ക്കിടെ കുഴഞ്ഞുവീണ് വയോധികൻ മരിച്ചു...  (28 minutes ago)

തൂത്തുക്കുടി സാത്താന്‍കുളം കസ്റ്റഡി കൊലക്കേസിൽ കുറ്റക്കാരായ ഒമ്പത് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും വധശിക്ഷ...  (46 minutes ago)

കൊല്ലത്ത് പുത്തൂർ മൈലംകുളം റേഡിയോ ജംഗ്ഷന് സമീപം 42 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി...  (56 minutes ago)

കണ്ണീർക്കാഴ്ചയായി... അമ്മയ്ക്ക് ഒപ്പം അങ്കണവാടിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൂന്നര വയസുകാരന്‍ പിക്കപ്പ് ഇടിച്ച് മരിച്ചു  (1 hour ago)

  ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തിൽ പൂജാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ്.... സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിൽ വാദം ഇന്ന് മുതൽ  (1 hour ago)

പുതിയ ഗൃഹപ്രവേശവും ഉയർന്ന പദവിയും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (2 hours ago)

ചന്ദ്രൻറെ പിന്നിലൂടെ യാത്ര ചെയ്യുന്ന മനുഷ്യർ എന്ന ചരിത്രം കുറിച്ച് ആർട്ടെമിസ് സംഘം.... 1972ന് ശേഷം ഇതാദ്യമായിട്ടാണ് മനുഷ്യൻ വീണ്ടും ചാന്ദ്ര ഗുരുത്വസ്വാധീന മേഖലയിലെത്തിയത്  (2 hours ago)

കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്  (2 hours ago)

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (7 hours ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (7 hours ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (7 hours ago)

Malayali Vartha Recommends