Widgets Magazine 

25
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അതിതീവ്ര മഴ മുന്നറിയിപ്പ്: വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു: തുലാമഴയ്ക്കൊപ്പം എൽനിനോയും: പത്തനംതിട്ട'മിന്നൽ ഹോട്ട്സ്പോട്ട്'...


വ്യൂസ് കൂട്ടാൻ അപ്പാപ്പനെ കരുവാക്കിയതോ? 45 വയസ്സ് കുറഞ്ഞ കാമുകിയുടെ വഞ്ചനയിൽ തകർന്നുപോയ വൃദ്ധൻ; സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ വെളിപ്പെടുത്തൽ!


കോഴിക്കോടിനെ ഞെട്ടിച്ച ക്രൂരത: 4 മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് അടിച്ചുകൊന്നു; പിന്നിൽ ഞെട്ടിക്കുന്ന രഹസ്യങ്ങൾ!


സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർഥികളുടെ മൊബൈൽ ഫോൺ ഉപയോഗം, ആഡംബര സൗന്ദര്യവർധക വസ്തുക്കളുടെ അമിത ഉപയോഗം എന്നിവ കർശനമായി തടയണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ


അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവിലയിൽ വൻ വർദ്ധനവ്.... ബ്രെന്റ് ക്രൂഡ് ഓയിൽ വില നാല് വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ

ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരം; അര്‍ജന്റീനയും ബ്രസീലും നാളെയിറങ്ങും; കോപ്പ അമേരിക്കയ്ക്ക് മുന്‍പ് ഇരു ടീമുകളുടേയും അവസാന മത്സരം

08 JUNE 2021 12:42 PM IST
മലയാളി വാര്‍ത്ത

ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ അര്‍ജന്റീനയും ബ്രസീലും നാളെയിറങ്ങും. കോപ്പ അമേരിക്കയ്ക്ക് മുന്‍പ് ഇരു ടീമുകളുടേയും അവസാന മത്സരമാണിത്. കോപ്പ അമേരിക്കയില്‍ ഇറങ്ങും മുന്‍പ് വിജയ വഴിയിലെത്തുകയാണ് അര്‍ജന്റീനയുടെ ലക്ഷ്യം. കൊളംബിയയാണ് എതിരാളികള്‍.

ഇന്ത്യന്‍ സമയം പുലര്‍ച്ചെ നാലരയ്ക്ക് മത്സരം തുടങ്ങും. ചിലെക്കെതിരെ ഒരു ഗോളടിച്ച്‌ സമനില വഴങ്ങിയ അര്‍ജന്റീന ടീമില്‍ മാറ്റം ഉറപ്പ്. സസ്പെന്‍ഷന്‍ മാറിയ നിക്കോളാസ് ടാക്ലിയാഫിക്കോ പ്രതിരോധത്തില്‍ തിരിച്ചെത്തും. മധ്യ നിരയിലും അഴിച്ചു പണിയുണ്ടാവും.

 

 

കൊവിഡ് ബാധിതനായ ഗോളി ഫ്രാങ്കോ അര്‍മാനി ഇല്ലാതെയാണ് ലിയോണല്‍ മെസിയും സംഘവും കൊളംബിയയില്‍ എത്തിയിരിക്കുന്നത്. ചിലെക്കെതിരെ അരങ്ങേറ്റും കുറിച്ച എമിലിയാനോ മാര്‍ട്ടിനസ് ഗോള്‍കീപ്പറായി തുടരും. സെര്‍ജിയോ അഗ്യൂറോ ടീമില്‍ തിരിച്ചെത്തിയെങ്കിലും മെസി, ലൗറ്ററോ മാര്‍ട്ടിനസ്, എഞ്ചല്‍ ഡി മരിയ എന്നിവര്‍ തന്നെ മുന്നേറ്റ നിരയില്‍ തുടരും.

എല്ലാ കളിയും ജയിച്ചെത്തുന്ന ബ്രസീലിന് പരാഗ്വേയാണ് എതിരാളികള്‍. ഇന്ത്യന്‍ സമയം രാവിലെ ആറ് മുതലാണ് മത്സരം. മധ്യ നിരയില്‍ ഫ്രെഡിന് പകരം സസ്പെന്‍ഷന്‍ കഴിഞ്ഞ ഡഗ്ലസ് ലൂയിസും ഇക്വഡോറിനെതിരെ നിരാശപ്പെടുത്തിയ ഗാബി ഗോളിന് പകരം റോബര്‍ട്ടോ ഫിര്‍മിനോയും ടീമിലെത്താന്‍ സാധ്യതയുണ്ട്.

 

നെയ്മറും റിച്ചാര്‍ലിസനുമായിരിക്കും മുന്നേറ്റനിരയിലെ മറ്റ് താരങ്ങള്‍. യോഗ്യതാ റൗണ്ടില്‍ 15 പോയിന്റുമായി മേഖലയില്‍ ഒന്നാം സ്ഥാനത്താണ് ബ്രസീല്‍. 11 പോയിന്റുള്ള അര്‍ജന്റീന രണ്ടാം സ്ഥാനത്തും.

 

 

 

 

 

 

 

 

 

 

 

 

കോപ്പ അമേരിക്കയില്‍ കളിക്കുമോയെന്ന കാര്യത്തില്‍ ബ്രസീല്‍ താരങ്ങള്‍ പരാഗ്വേക്കെതിരായ മത്സരശേഷം നിലപാട് വ്യക്തമാക്കും. മത്സരങ്ങള്‍ സ്വന്തം നാട്ടില്‍ നടക്കുന്നതില്‍ ബ്രസീല്‍ താരങ്ങള്‍ക്കെല്ലാം എതിര്‍പ്പുണ്ടെന്ന് നായകന്‍ കാസിമിറോ നേരത്തെ വ്യക്തമാക്കിയിരുന്നു.

അര്‍ജന്റീനയ്ക്ക് സമാനമായി കൊവിഡ് പ്രശ്നങ്ങള്‍ ബ്രസീലില്‍ നില്‍ക്കുന്നതായാണ് താരങ്ങള്‍ വാദിക്കുന്നത്. താരങ്ങളെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ വിജയിച്ചിട്ടില്ല.

 

 

ഈ മാസം പതിമൂന്നിനാണ് കോപ്പ അമേരിക്കയ്ക്ക് കിക്കോഫാകുന്നത്. അര്‍ജന്റീനയും കൊളംബിയയും സംയുക്തമായി ടൂര്‍ണമെന്റ് നടത്താനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്.

എന്നാല്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ കൊളംബിയക്കും കൊവിഡ് മഹാമാരി അര്‍ജന്റീനയ്ക്കും വേദി നഷ്ടമാകാന്‍ കാരണമായി. ഇതോടെയാണ് വേദിയായി ബ്രസീലിനെ തെരഞ്ഞെടുത്തത്. ടൂര്‍ണമെന്റില്‍ പങ്കെടുക്കുമെന്ന് അര്‍ജന്റീന സ്ഥിരീകരിച്ചിട്ടുണ്ട്.

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാനന്തവാടിയില്‍ റോഡരികിലൂടെ നടന്നുപോയ 11 കാരി വാഹനാമിടിച്ച് മരിച്ചു  (19 minutes ago)

ആര്‍ത്തവം സാധാരണമായി കണക്കാക്കപ്പെടുന്നത് സങ്കടകരമാണെന്ന് രശ്മിക  (44 minutes ago)

ജാപ്പനീസ് നോവലിസ്റ്റും ചലച്ചിത്രകാരനുമായ റ്യൂ മുറകാമി അന്തരിച്ചു  (1 hour ago)

മസാജ് പാര്‍ലറിന്റെ വളര്‍ച്ചയില്‍ ഞെട്ടി ഉദ്യോഗസ്ഥര്‍  (1 hour ago)

ഹൂതി മിസൈല്‍ ആക്രമണത്തില്‍ സൗദി അറേബ്യയുടെ പ്രതിരോധ സംവിധാനം തകര്‍ന്നു  (1 hour ago)

സൗദി വിമാന സര്‍വീസുകള്‍ക്കുള്ള നിയന്ത്രണം നീട്ടി എയര്‍ ഇന്ത്യ  (1 hour ago)

പാര്‍ട്ടിക്കകത്ത് എല്ലാ കാര്യങ്ങളിലും വ്യക്തമായ അഭിപ്രായ രൂപീകരണവും പരസ്പരമുള്ള കൂടിയാലോചനയും അത്യാവശ്യമാണെന്ന് എം എം ഹസന്‍  (1 hour ago)

കേരളത്തെ കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ യുട്യൂബര്‍ക്കെതിരെ കേസ്  (2 hours ago)

ബലൂചിസ്ഥാനില്‍ പാക് സൈന്യത്തിനുനേരെ ആക്രമണം  (2 hours ago)

കാലിക്കറ്റ് സര്‍വകലാശാല തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു  (2 hours ago)

ഇറാന്‍ ലക്ഷ്യമാക്കി യുഎസിന്റെ വിമാനവാഹിനി കപ്പലുകളും ഇസ്രയേലിന്റെ യുദ്ധവിമാനങ്ങളും  (2 hours ago)

കോവളത്തെ ഹോംസ്‌റ്റേയില്‍ യുവതിയെ കെട്ടിയിട്ട് രണ്ട് ദിവസം പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഇയാള്‍ 25 ലക്ഷം രൂപയും തട്ടിയെടുത്തു  (3 hours ago)

ഫ്രാന്‍സില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം; സുരക്ഷ ശക്തമാക്കി അധികൃതര്‍  (3 hours ago)

എസ്എംഎ വിവാദത്തില്‍ പിണറായി വിജയന്‍  (3 hours ago)

സിവിനേ..ഇച്ഛയാ...! ഉറങ്ങുന്നേ ഉള്ളു ചേട്ടൻ...നിലവിളിച്ച് അവർ.. മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു നെഞ്ചു പൊട്ടി 'അമ്മ,സഹിക്കില്ല  (4 hours ago)

Malayali Vartha Recommends