കോപ്പ അമേരിക്കയിലെ ആദ്യ ജയം സ്വന്തമാക്കി അര്‍ജന്റീന
കോപ്പ അമേരിക്കയിലെ ആദ്യ ജയം സ്വന്തമാക്കി അര്‍ജന്റീന. ഗ്രൂപ്പ് ബിയില്‍ ഉറുഗ്വെയെയാണ് അര്‍ജന്റീന വീഴ്ത്തിയത്. തുല്യശക്തികളുടെ പോരാട്ടത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു അര്‍ജന്റീനയുടെ ജയം.
മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ അര്‍ജന്റീയുടെ വിജയ ഗോള്‍ പിറന്നു. 13-ാം മിനിറ്റില്‍ ഗൈഡോ റോഡ്രിഗസാണ് അര്‍ജന്റീനയ്ക്കായി ഗോള്‍ നേടിയത്. മെസിയുടെ പാസില്‍ നിന്നാണ് ഗോള്‍ പിറന്നത്.
മത്സരത്തിലുടനീളം മികച്ച പ്രകടനം പുറത്തെടുക്കാന്‍ അര്‍ജന്റീനയ്ക്ക് സാധിച്ചു. ആദ്യ മത്സരത്തില്‍ ചിലിയോട് അര്‍ജന്റീന സമനില വഴങ്ങിയിരുന്നു.
ഈ വിജയത്തോടെ മെസിയും കൂട്ടരും നോക്കൗട്ട് സാധ്യതകള്‍ സജീവമാക്കി.
https://www.facebook.com/Malayalivartha