Widgets Magazine
18
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആലപ്പുഴ രക്ഷാപ്രവർത്തനം.. എം. ആർ അജിത് കുമാറിനെതിരെ അച്ചടക്ക നടപടിയെടുക്കാൻ കഴിയാതെ സർക്കാർ തലപുകയ്ക്കുന്നു... കോടതിയിൽ തിരിച്ചടിയുണ്ടാകുമെന്ന് ഡിജിപിക്ക് നിയമോപദേശം..


മുൻകരുതലോടെ വി ഡി സതീശൻ..കെഎസ്യുവിനെ പുകഴ്ത്തി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍..അലോഷ്യസിന് വേണ്ടി കെ സി.. പോസ്റ്റ് യുദ്ധവുമായി കെ എസ് യു..


'മിഷന്‍ ആഗമന്‍' ദൗത്യം... രാജ്യത്തെ ആദ്യ ഓര്‍ബിറ്റല്‍ സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്രം 1 വിക്ഷേപണം വിജയം...


ട്രംപിനെതിരെ ശക്തമായ നീക്കം... രണ്ടോ മൂന്നോ ദിവസം തരും, യുദ്ധം നി‍ർത്തിയില്ലെങ്കിൽ സകലതും നശിപ്പിക്കും; അമേരിക്കയ്ക്ക് ഇറാൻറെ അന്ത്യശാസനം, ഹോർമുസിൽ തായ് കപ്പൽ ആക്രമിച്ച് ഇറാൻ ; ജനവാസമേഖലയിലും ആക്രമണം


സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 560 രൂപയുടെ വർദ്ധനവ്

ഞങ്ങളും വിജയിക്കാനാണ് ഇറങ്ങുന്നത്; നെയ്മർക്ക് മറുപടിയുമായി മെസ്സി

07 JULY 2021 09:57 PM IST
മലയാളി വാര്‍ത്ത

More Stories...

ഇനി വെങ്കല മെഡലിനായി പോരാട്ടം... മുൻ ജേതാക്കളായ ഫ്രാനസും ഇംഗ്ലണ്ടുമാണ് ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ ഇന്ന് ഏറ്റുമുട്ടും

ആഹ്ലാദത്തോടെ ആരാധകർ.... ഇംഗ്ലണ്ടിനെതിരായ ചരിത്രവിജയത്തോടെ തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനൽ നേട്ടം സ്വന്തമാക്കി മെസിയും കൂട്ടരും... ഫൈനലിൽ അർജന്റീന നേരിടുന്നത് സ്പെയിനിനെ....‌

ആ മോഹം നടന്നില്ല... അർജൻറീനയെ ഫ്രാൻസ് തോൽപ്പിക്കുമെന്ന് വെല്ലുവിളിച്ചവർ ഓടിയൊളിച്ചു, ഫ്രഞ്ച് കോട്ട തകർന്നു; എംബപെയെയും സംഘത്തെയും നിലംപരിശാക്കി സ്പെയിൻ ലോകകപ്പ് ഫൈനലിൽ

ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...

ലോകകപ്പ്‌ ഫുട്‌ബോൾ സെമി പോരാട്ടങ്ങൾക്ക്‌ ഇന്ന് തുടക്കം... ഫ്രാൻസും സ്‌പെയ്‌നും ഏറ്റുമുട്ടും

കോപ്പ അമേരിക്കയില്‍ ഇന്ന് നടന്ന രണ്ടാം സെമി ഫൈനലില്‍ അര്‍ജന്റീന കൊളംബിയയെ തോല്‍പ്പിച്ചതോടെ ലോകമൊട്ടാകെയുള്ള ഫുട്‌ബോള്‍ ആരാധകര്‍ കാത്തിരുന്ന സ്വപ്ന ഫൈനല്‍ മോഹം പൂവണിഞ്ഞിരിക്കുകയാണ്. ഞായറാഴ്ച മാറക്കാന സ്റ്റേഡിയത്തില്‍ വെച്ചാണ് ഫൈനല്‍ മത്സരം നടക്കുന്നത്. അര്‍ജന്റീന ജേഴ്സിയില്‍ ഒരു കിരീടം തന്റെ കൂടെ ചേര്‍ത്ത് വെക്കുക എന്ന ദീര്‍ഘകാലത്തെ സ്വപ്നം ഇത്തവണ എന്ത് വില കൊടുത്തും പൂര്‍ത്തീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് മെസ്സി. മിന്നും ഫോമില്‍ കളിക്കുന്ന താരത്തിന് കിരീടം നേടി തന്റെ വിമര്‍ശകരുടെ വായടപ്പിക്കാനുള്ള സുവര്‍ണാവസരമാണിത്. അര്‍ജന്റീന ആരാധകര്‍ കാത്തിരിക്കുന്നതും ഈ ഒരു കാഴ്ച കാണാനാണ്.

ആദ്യ സെമിയില്‍ പെറുവിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ബ്രസീലിന്റെ സൂപ്പര്‍ താരം നെയ്മര്‍ തന്റെ ആഗ്രഹം വെളിപ്പെടുത്തിയത് വളരെയധികം ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. രണ്ടാം സെമി പോരാട്ടത്തില്‍ അര്‍ജന്റീന ജയിക്കണമെന്നും അവരെയാണ് ഫൈനലില്‍ എതിരാളികളായി കിട്ടാന്‍ ആഗ്രഹിക്കുന്നതെന്നുമാണ് നെയ്മര്‍ പറഞ്ഞത്. 'ഫൈനലില്‍ അര്‍ജന്റീനയെ എതിരാളികളായി ലഭിക്കണമെന്നാണ് എന്റെ ആഗ്രഹം. അര്‍ജന്റീന ടീമില്‍ എനിക്ക് വളരെയധികം സുഹൃത്തുക്കളുണ്ട്. അതുകൊണ്ടാണ് ഞാന്‍ അവരെ പിന്തുണയ്ക്കുന്നത്. ഫൈനലില്‍ ബ്രസീല്‍ തന്നെ ജയിക്കും' - നെയ്മര്‍ പറഞ്ഞു.

അര്‍ജന്റീന ടീമിലെ പല താരങ്ങളും നെയ്മറുടെ സുഹൃത്തുക്കളാണ്. ഇതില്‍ അര്‍ജന്റീന ക്യാപ്റ്റനായ മെസ്സിയുമായി താരത്തിന് വളരെ അടുത്ത ബന്ധമാണുള്ളത്. നെയ്മര്‍ ലാലിഗയില്‍ ബാഴ്സലോണക്കായി കളിച്ചിരുന്ന കാലത്ത് തുടങ്ങിയ ബന്ധമാണ് അത്. ഇപ്പോഴും ആ ആത്മബന്ധം ഇരുവരും സൂക്ഷിക്കുന്നുണ്ട്. ഇതിനുപുറമെ നെയ്മര്‍ ഇപ്പോള്‍ കളിക്കുന്ന പി എസ് ജിയിലെ സഹതാരങ്ങളായ ഡി മരിയയും ലിയാന്‍ഡ്രോ പരേദസും അര്‍ജന്റീനയുടെ താരങ്ങളാണ്.

ഇപ്പോഴിതാ ഫൈനലില്‍ അര്‍ജന്റീനയെ കിട്ടണം എന്ന് പറഞ്ഞ നെയ്മറിന്റെ വാക്കുകള്‍ക്ക് ഇന്ന് മെസ്സി മറുപടി നല്‍കിയിരിക്കുകയാണ്. 'നെയ്മര്‍ പറഞ്ഞത് ഞാന്‍ അറിഞ്ഞു. അവന്‍ നല്ലവനാണ്. ഫൈനലില്‍ എല്ലാവരും വിജയിക്കാന്‍ വേണ്ടി ആണ് ഇറങ്ങുന്നത്. ഞങ്ങളും വിജയിക്കാനാണ് ഇറങ്ങുന്നത്. കഴിഞ്ഞ കോപ്പ അമേരിക്കയില്‍ തങ്ങള്‍ പ്രയാസമുള്ള ഗ്രൂപ്പില്‍ ആയിരുന്നു എന്നിട്ടും പോസിറ്റീവ് ആയി കളിക്കാന്‍ ആയി. ഇത്തവണ ഫൈനലിലും എത്തി. എന്നത്തേതിനേക്കാളും ആവേശത്തോടെയാണ് ഈ ഫൈനലിനെ നോക്കി കാണുന്നത്. ഞാന്‍ എന്റെ രാജ്യത്തിനായി എല്ലായ്‌പ്പോഴും എല്ലാം നല്‍കിയിട്ടുണ്ട്. ഫോമിലാണോ അല്ലയോ എന്നതല്ല കാര്യം, എന്നും എന്റെ പരമാവധി രാജ്യത്തിന് നല്‍കാറുണ്ട്'- മെസ്സി പറഞ്ഞു.

 

 

ഇതിനു മുമ്ബ് 2007ല്‍ ആയിരുന്നു കോപ്പ അമേരിക്ക ഫൈനലില്‍ ബ്രസീലും അര്‍ജന്റീനയും നേര്‍ക്കുനേര്‍ വന്നത്. അന്ന് ബ്രസീല്‍ 3-0ന് വിജയിച്ച്‌ കിരീടം ഉയര്‍ത്തിയിരുന്നു. 2004ലെ കോപ്പ അമേരിക്ക ഫൈനലിലും ബ്രസീല്‍ അര്‍ജന്റീനയെ തോല്‍പ്പിച്ചിരുന്നു. യൂറോ കപ്പിന്റെ ആവേശത്തിനിടയില്‍പ്പെട്ട് മുങ്ങിപ്പോയ കോപ്പയ്ക്ക് ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പ് നല്‍കാന്‍ ഈ ഒരു സ്വപ്ന ഫൈനലിന് സാധിക്കും. ലോകമെമ്ബാടുമുള്ള ആരാധകരെ പോലെ ടൂര്‍ണമെന്റിന്റെ സംഘാടകരും ഇത് തന്നെയാണ് ആഗ്രഹിക്കുന്നതും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

M R Ajith kumar സർക്കാർ തലപുകയ്ക്കുന്നു.  (13 minutes ago)

V D SATHEESHAN അലോഷ്യസിന് സീറ്റ് കിട്ടാത്ത വിഷമം..  (34 minutes ago)

അഭിനേതാക്കള്‍ നയിക്കുന്ന എട്ടാമത് അഭിനയ പരിശീലനകളരി വീണ്ടും കൊച്ചിയില്‍  (1 hour ago)

'മിഷന്‍ ആഗമന്‍' ദൗത്യം... രാജ്യത്തെ ആദ്യ ഓര്‍ബിറ്റല്‍ സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്രം 1 വിക്ഷേപണം വിജയം...  (1 hour ago)

PSC പരീക്ഷ മാറ്റി..! കട്ടകലിപ്പിൽ ഉദ്യോഗാർത്ഥികൾ ചോദ്യപേപ്പർ ചോർന്നു..?  (1 hour ago)

72-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായ വള്ളം തുഴയുന്ന വേഴാമ്പലിൻറെ പേര് ‘വേഴു’... ഭാഗ്യചിഹ്നത്തിൻറെ പ്രകാശനം നിർവഹിച്ച് മന്ത്രി എം. ലിജു  (2 hours ago)

ED രഹസ്യവേട്ട വെറുതെയല്ല..! വീണ വിജയന്റെ സ്വത്തുക്കൾ പിടിച്ചെടുത്ത് തുടങ്ങി..! ഇനി അറസ്റ്റ് വിജയന്റെ ചുവട്ടിലെ മണ്ണ് ഒലിച്ചിറങ്ങി.!  (2 hours ago)

COUNTDOWN നിർത്തി വിക്ഷേപണത്തിന് 5 മിനിറ്റ് മാത്രം ബാക്കി; സ്‌കൈ റൂട്ട് വിക്രം-1 റോക്കറ്റ് വിക്ഷേപണം നിർത്തി  (2 hours ago)

കോവിഡ്-19 മഹാരാഷ്ട്രയിൽ വീണ്ടും... കഴിഞ്ഞ 10 ദിവസത്തിനിടെ കോവിഡ് കേസുകളിൽ ഗണ്യമായ വർദ്ധനവ്  (2 hours ago)

യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ....  (2 hours ago)

ഇനി വെങ്കല മെഡലിനായി പോരാട്ടം... മുൻ ജേതാക്കളായ ഫ്രാനസും ഇംഗ്ലണ്ടുമാണ് ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ ഇന്ന് ഏറ്റുമുട്ടും  (3 hours ago)

സലാല തീരത്തുനിന്ന് ഏകദേശം 239 കിലോമീറ്റർ തെക്കുഭാഗത്തായി അറബിക്കടലിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.9 തീവ്രത രേഖപ്പെടുത്തി  (3 hours ago)

സ്വന്തം ജീവൻ പോലും വകവയ്ക്കാതെ.... പെരിയാറിൽ ചാടിയ 18കാരിയെ സ്വകാര്യ ബസ് ഡ്രൈവർ സാഹസികമായി രക്ഷപ്പെടുത്തി  (3 hours ago)

തിരുവനന്തപുരം ജില്ലയിലെ പാർട്ടി ഗുണ്ടയടക്കമുള്ള പത്തിരുപത് എണ്ണം കഴിഞ്ഞ നാൽപ്പത്തിയാറ് ദിവസമായി ജയിലിലാണ്;വിജയന്റെ, പാർട്ടി മെമ്പർ പോലുമല്ലാത്ത മകൾ, ഒരു വിവാദ വ്യവസായിയുടെ കയ്യിൽ നിന്ന് അവിഹിതമായി പണം  (4 hours ago)

ട്രംപിനെതിരെ ശക്തമായ നീക്കം... രണ്ടോ മൂന്നോ ദിവസം തരും, യുദ്ധം നി‍ർത്തിയില്ലെങ്കിൽ സകലതും നശിപ്പിക്കും; അമേരിക്കയ്ക്ക് ഇറാൻറെ അന്ത്യശാസനം, ഹോർമുസിൽ തായ് കപ്പൽ ആക്രമിച്ച് ഇറാൻ ; ജനവാസമേഖലയിലും ആക്ര  (4 hours ago)

Malayali Vartha Recommends