ഡ്രസ്സിങ് റൂമിനകത്ത് വൻ ആഘോഷം; കപ്പെടുത്തത് ചുവട് വച്ച് മെസിയും സഹതാരങ്ങളും വൈറലായി വീഡിയോ
അർജന്റീനയുടെ വിജയം ലോകമാകെ അതിസന്തോഷത്തിലാണ് ഏറ്റെടുത്തത്. ഇതിനകം മെസിയുടെയും സംഘത്തിന്റെയും നിരവധി വിഡിയോകൾ വൈറലായി കഴിഞ്ഞു. കോപ്പ അമേരിക്ക ഫൈനലില്‍ ബ്രസീലിനെതിരായ ഏകപക്ഷീയമായ ഒരു ഗോള്‍ ജയത്തിന്റെ ആവേശം ഇപ്പോഴും തുടരുകയാണ്.
ഡ്രസിങ് റൂമിൽ മെസ്സിയുടെയും സഹതാരങ്ങളുടെയും വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ചാവിഷയം. അര്‍ജന്റീനിയന്‍ ദേശീയ ടീമിന്റെ കഴിഞ്ഞ 28 വര്‍ഷത്തിനിടയിലെ ആദ്യത്തെ അന്താരാഷ്ട്ര കിരീട നേട്ടമാണിത്. ദേശീയ ടീമിന്റെ ഭാഗമായി മെസി ആദ്യമായി നേടുന്ന അന്താരാഷ്ട്ര കിരീടനേട്ടമെന്ന പ്രത്യേകതയും കോപ്പ അമേരിക്ക വിജയത്തിനുണ്ട്.
ആറ് തവണ ഫിഫ പ്ലെയര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് ജേതാവായി റെക്കോഡ് നേടിയത താരമായ മെസ്സി ബാഴ്സലോണയ താരമെന്ന നിലക്ക് ക്ലബ്ബിലും വ്യക്തിപരമായും പ്രധാന നേട്ടങ്ങളെല്ലാം സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍ അര്‍ജന്റീന ടീമിന്റെ ഭാഗമായി മുന്‍പ് കളിച്ച ടൂര്‍ണമെന്റ് ഫൈനലുകള്‍ നാലെണ്ണവും നഷ്ടപ്പെട്ടിരുന്നു.
2016 ലെ കോപ്പ അമേരിക്കയില്‍ ചിലിയോട് തോറ്റതിന് ശേഷം നിരാശ പ്രകടപ്പിച്ച മെസി വിരമിക്കല്‍ പ്രഖ്യാപിക്കുകയും ഏതാനും ആഴ്ചകള്‍ക്ക് ശേഷം അന്താരാഷ്ട്ര ഫുട്ബോളിലേക്ക് മടങ്ങുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha