മെസിയെ അഭിനന്ദിച്ച് നെയ്മർ; തോൽവി വേദനിപ്പിക്കുന്നു, പക്ഷേ മെസിയുടെ വിജയത്തിൽ ആഹ്ളാദിക്കുന്നു...!!! ഫുട്ബോൾ നിങ്ങളുടെ ഈ നേട്ടത്തിനായി കാത്തിരിക്കുകയായിരുന്നു, എന്റെ ജീവിതത്തിൽ ലഭിച്ച ഏറ്റവും മികച്ച ആലിംഗനം ആയിരുന്നു അദ്ദേഹം എനിക്ക് സമ്മാനിച്ചത്
കോപ്പ അമേരിക്ക ഫൈനലിൽ ഒരൊറ്റ ഗോളിന് ബ്രസീലിനെ തോൽപ്പിച്ച് അർജന്റീന കിരീടം നേടിയതിന്റെ ആവേശത്തിലാണ് അർജന്റീനിയൻ ആരാധകർ. കിരീടനേട്ടത്തിനൊപ്പം ഫുട്ബാൾ ലോകത്തിന്റെ മനസു കവർന്ന നിമിഷമായിരുന്നു ബ്രസീൽ താരം നെയ്മറെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്ന മെസിയുടെ ദൃശ്യങ്ങൾ. ഇപ്പോഴിതാ ആ നിമിഷത്തെക്കുറിച്ച് വിവരിച്ച് മെസിയെ കിരീടനേട്ടത്തിൽ അഭിനന്ദിക്കുകയാണ് നെയ്മർ.
സ്പോർട്സ്മാൻ സ്പിരിറ്റും ബഹുമാനവും സൗഹൃദവും ഫുട്ബോളിനോടുള്ള സ്നേഹവും കലർന്ന വാക്കുകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. തോൽവി വേദനിപ്പിക്കുന്നു, പക്ഷേ മെസിയുടെ വിജയത്തിൽ ആഹ്ളാദിക്കുന്നു.
ഫുട്ബോളിന് വേണ്ടി അദ്ദേഹം ചെയ്ത് കാര്യങ്ങളിൽ എനിക്ക് അദ്ദേഹത്തോട് ബഹുമാനമുണ്ട്. ഫുട്ബോൾ ലോകം അദ്ദേഹത്തിന്റെ ഈ നേട്ടത്തിനായി കാത്തിരിക്കുകയായിരുന്നുവെന്ന് നെയ്മർ സോഷ്യൽ മീഡിയ പേജിൽ പങ്കു വച്ച കുറിപ്പിൽ പറയുന്നു.
മത്സരശേഷം ഗ്രൗണ്ടിൽ വിജയാഘോഷം പങ്കിടുന്ന അർജന്റീന ടീമിന് അടുത്തേക്ക് വന്ന നെയ്മറെ കെട്ടിപ്പിടിച്ച് മെസി ആശ്വസിപ്പിക്കുകയായിരുന്നു. തനിക്ക് ലഭിച്ച ഏറ്റവും മികച്ച ആലിംഗനം എന്നാണ് നെയ്മർ ഇതിനെ വിശേഷിപ്പിച്ചത്.
മുമ്പ് സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയിൽ ഒരുമിച്ചു കളിച്ചപ്പോഴുള്ള സൗഹൃദയമായിരുന്നു ആ ആലിംഗനത്തിന് പിന്നിൽ. ഇതിന്റെ വീഡിയോ നിരവധി ആരാധകരാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. എയ്ഞ്ചൽ ഡി മരിയ നേടിയ ഒരൊറ്റ ഗോളിലാണ് അർജന്റീന ബ്രസീലിനെ തോൽപ്പിച്ചത്. അർജന്റീനാ ജഴ്സിയിൽ മെസ്സിയുടെ കരിയറിലെ ആദ്യ കിരീടനേട്ടം കൂടിയാണിത്.
https://www.facebook.com/Malayalivartha