പുതിയ കരാറില്ല: അടുത്ത സീസണില്‍ ക്ലബ് വിടുമെന്ന് എംബാപ്പെ!! ആഗ്രഹം റയല്‍ മാഡ്രിഡിലേക്ക് പോകാൻ
ഫ്രഞ്ച് സൂപ്പര്‍ താരം എംബാപ്പെ പിഎസ്ജി വിടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. താരം ക്ലബില്‍ പുതിയ കരാര്‍ ഒപ്പുവെക്കില്ലെന്ന് പിഎസ്ജി മാനേജ്മെന്റ് അറിയിച്ചതായി ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തന്റെ അവധിക്ക് പോകും മുമ്പാണ് താരം ക്ലബിനോട് പുതിയ കരാര്‍ ഒപ്പുവെക്കില്ലെന്ന് അറിയിച്ചത്. 2022 വരെയുള്ള കരാറാണ് എംബാപ്പെയ്ക്ക് പിഎസ്ജിയിലുള്ളത്.
2022-ഓടെ പിഎസ്ജിയില്‍ നിന്ന് കരാര്‍ അവസാനം ക്ലബ് വിടാനാണ് എംബാപ്പെ ആഗ്രഹിക്കുന്നത്. താരം ഇക്കാര്യം തന്റെ സഹതാരങ്ങളുമായി പങ്കുവെച്ചതായും മാധ്യമങ്ങള്‍ പറയുന്നു. റയല്‍ മാഡ്രിഡിലേക്ക് പോകാനാണ് എംബാപ്പെ ആഗ്രഹിക്കുന്നത്.
അതേസമയം, എംബാപ്പെയെ വില്‍ക്കാനുള്ള യാതൊരു ഉദ്ദേശവും പിഎസ്ജിക്കില്ല. മൊണോക്കോയില്‍ നിന്ന് എത്തിയത് മുതല്‍ പിഎസ്ജിയിലെ ഏറ്റവും പ്രധാനപ്പെട്ട താരമാണ് എംബാപ്പെ. എന്നാല്‍ ചാമ്പ്യന്‍സ് ലീഗ് പോലുള്ള വലിയ കിരീടങ്ങള്‍ നേടാന്‍ പിഎസ്ജി വിടണമെന്നാണ് താരത്തിന്റെ നിലപാട്. അതേസമയം, താരത്തിനെ സ്പെയിനിലെത്തിക്കാനുള്ള ശ്രമത്തിലാണ് റയല്‍ മാഡ്രിഡ്.
https://www.facebook.com/Malayalivartha