ടോക്യോ ഒളിമ്പിക്സ്; പുരുഷ ഫുട്ബോള്‍ ഫൈനില്‍ ബ്രസീല്‍ സ്പെയിന് പോരാട്ടം
ഒളിമ്ബിക്സ് പുരുഷ ഫുട്ബോള്‍ ഫൈനില്‍ ബ്രസീല്‍ സ്പെയിന് പോരാട്ടം. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മെക്സിക്കോയെ മറികടന്ന് ബ്രസീലും ജപ്പാനെ പരാജയപ്പെടുത്തി സ്പെയിനും ഫൈനലില്‍ പ്രവേശിച്ചു.
സെമിയില്‍ നിശ്ചതസമയത്തും അധിക സമയത്തും മത്സര ഗോള്‍രഹിതമായതോടെയാണ് ഷൂട്ടൗട്ടിലേക്കു നീങ്ങിയത്. ഷൂട്ടൗട്ടില്‍ ബ്രസീല്‍ 4-1ന് മെക്സിക്കോയെ ബ്രസീല്‍ വീഴ്ത്തി. ബ്രസീലിനായി കിക്കെടുത്ത നാലുപേരും ലക്ഷ്യം കണ്ടപ്പോള്‍ മെക്സിക്കോയ്ക്കു മൂന്നാം കിക്ക് മാത്രമേ വലയിലാക്കാനായുള്ളു.
സ്പെയിന് ആതിഥേയരായ ജപ്പാനെ 1-0ന് തോല്‍പ്പിച്ചാണ് ഫൈനലെത്തിയത്. ഷൂട്ടൗട്ടെന്ന് ഉറച്ചിരിക്കേ അധിക സമയത്ത് മാര്‍കോ അസെന്‍സിയോ (115-ാം മിനിറ്റ്) നേടിയ ഗോളിലാണ് സ്പെയിനിന്റെ ജയം.മികച്ച ടീമായ സ്പെയിനിനെതിരേ തകര്‍പ്പന്‍ പ്രകടനമാണ് ജാപ്പനീസ് ടീം പുറത്തെടുത്തത്. 1992ലെ ബാഴ്സലോണ ഒളിന്പിക്സില്‍ സ്വര്‍ണം നേടിയശേഷം ആദ്യമായാണ് സ്പെയിന് ഫൈനലില്‍ പ്രവേശിക്കുന്നത്.
https://www.facebook.com/Malayalivartha