Widgets Magazine 

25
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അതിതീവ്ര മഴ മുന്നറിയിപ്പ്: വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു: തുലാമഴയ്ക്കൊപ്പം എൽനിനോയും: പത്തനംതിട്ട'മിന്നൽ ഹോട്ട്സ്പോട്ട്'...


വ്യൂസ് കൂട്ടാൻ അപ്പാപ്പനെ കരുവാക്കിയതോ? 45 വയസ്സ് കുറഞ്ഞ കാമുകിയുടെ വഞ്ചനയിൽ തകർന്നുപോയ വൃദ്ധൻ; സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ വെളിപ്പെടുത്തൽ!


കോഴിക്കോടിനെ ഞെട്ടിച്ച ക്രൂരത: 4 മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് അടിച്ചുകൊന്നു; പിന്നിൽ ഞെട്ടിക്കുന്ന രഹസ്യങ്ങൾ!


സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർഥികളുടെ മൊബൈൽ ഫോൺ ഉപയോഗം, ആഡംബര സൗന്ദര്യവർധക വസ്തുക്കളുടെ അമിത ഉപയോഗം എന്നിവ കർശനമായി തടയണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ


അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവിലയിൽ വൻ വർദ്ധനവ്.... ബ്രെന്റ് ക്രൂഡ് ഓയിൽ വില നാല് വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ

സീസണിലെ ആദ്യ ലീഗ് മത്സരത്തിനൊരുങ്ങി പി എസ് ജി; ആദ്യ മത്സരത്തില്‍ മെസ്സി കളിക്കില്ല

14 AUGUST 2021 05:34 PM IST
മലയാളി വാര്‍ത്ത

2021-22 സീസണിലെ ആദ്യ ലീഗ് മത്സരത്തിനിറങ്ങാന്‍ ഒരുങ്ങി പി എസ് ജി. സീസണിലെ ആദ്യ ലീഗ് മത്സരത്തില്‍ സ്റ്റ്രാസ്ബര്‍ഗിനെ നേരിടാന്‍ ഇറങ്ങുമ്ബോള്‍ ഫുട്ബോള്‍ ആരാധകരെല്ലാം ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് ലയണല്‍ മെസ്സി പി എസ് ജിക്കായി അരങ്ങേറ്റം നടത്തുമോ എന്നതാണ്. മെസ്സി പി എസ് ജിയിലേക്ക് ചേര്‍ന്നതിന് ശേഷം ഏവരും ഫ്രഞ്ച് ലീഗ് തുടങ്ങാന്‍ വേണ്ടി ആവേശത്തോടെ കാത്തിരിക്കുകയായിരുന്നു.

എന്നാല്‍ ഇന്നത്തെ മത്സരത്തില്‍ മെസ്സി കളിക്കാന്‍ സാധ്യതയില്ല എന്നതാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ക്ലബ്ബിന്റെ പ്രീ സീസണ്‍ ക്യാമ്ബുകളില്‍ ഇല്ലാതിരുന്ന മെസ്സി ആകെ മൂന്ന് ട്രെയിനിങ് സെഷനില്‍ മാത്രമെ ഇതുവരെ പങ്കെടുത്തിട്ടുള്ളു എന്നതിനാല്‍ താരത്തെ ഇന്ന് കളിപ്പിച്ച്‌ വലിയ സാഹസത്തിന് മുതിരാന്‍ പി എസ് ജി ഒരുക്കമായിരിക്കില്ല. അതുകൊണ്ട് തന്നെയാണ് ലീഗിലെ ആദ്യ മത്സരത്തില്‍ മെസ്സിയെ ഉള്‍പ്പെടുത്താതെയുള്ള ടീമിനെ പി എസ് ജി പ്രഖ്യാപിച്ചിരിക്കുന്നത്. മെസ്സിക്ക് പുറമെ ക്ലബ്ബില്‍ പുതുതായി എത്തിയ സെര്‍ജിയോ റാമോസ്, ഡൊന്നരുമ എന്നിവരും ഇന്നത്തെ മത്സരത്തിനുള്ള ടീമില്‍ ഉള്‍പ്പെട്ടിട്ടില്ല. അതേസമയം വൈനാള്‍ഡവും ഹക്കീമിയും ടീമില്‍ ഇടം നേടിയിട്ടുണ്ട്. ഇവര്‍ക്ക് പുറമെ ബ്രസീല്‍ താരം നെയ്മര്‍, അര്‍ജന്റീനയുടെ ഡി മരിയ, പരാഡെസ് എന്നിവരും ടീമില്‍ ഉള്‍പ്പെട്ടിട്ടില്ല.

ഒരാഴ്ച കൂടി ടീമിനൊപ്പം പരിശീലിച്ച്‌ ടീമിന്റെ ശൈലിയിലേക്ക് പൂര്‍ണമായി ഇണങ്ങുകയും താരത്തിന്റെ പരിപൂര്‍ണ ഫിറ്റ്നസില്‍ എത്തിയതിന് ശേഷമാകും മെസ്സിയെ പി എസ് ജി കളത്തില്‍ ഇറക്കുക. മെസ്സിയെ ഇന്നത്തെ മത്സരത്തില്‍ ഇറക്കിയില്ലെങ്കിലും താരത്തെ ആരാധകര്‍ക്ക് മുന്നില്‍ മത്സരത്തിന് മുന്‍പ് അവതരിപ്പിക്കാനുള്ള സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ പി എസ് ജി ജേഴ്‌സിയില്‍ മെസ്സിയെ കാണാന്‍ വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫുട്‍ബോള്‍ ആരാധകര്‍ക്ക് ഇതൊരു സന്തോഷ വാര്‍ത്ത തന്നെയാണ്.

 


ഇന്ന് രാത്രി 12.30ന് പി എസ് ജിയുടെ ഹോം ഗ്രൗണ്ടായ പാര്‍ക്ക് ഡി പ്രിന്‍സസ് സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം നടക്കുന്നത്. ഫ്രഞ്ച് ലീഗ് മത്സരങ്ങള്‍ ഇന്ത്യയില്‍ സംപ്രേക്ഷണം ചെയ്യുന്നില്ല. അതുകൊണ്ട് തന്നെ ഓണ്‍ലൈന്‍ സ്ട്രീമിങ് സൈറ്റുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് ഇന്ത്യന്‍ ഫുട്ബോള്‍ പ്രേമികള്‍.

ബാഴ്‌സയുമായി കരാറിലെത്താന്‍ കഴിഞ്ഞ മെസ്സിയെ പി എസ് ജി രണ്ട് വര്‍ഷത്തേക്കാണ് കരാര്‍ നല്‍കിയിരിക്കുന്നത്. സീസണില്‍ 35 ദശലക്ഷം യൂറോ ആയിരിക്കും മെസ്സിയുടെ പ്രതിഫലം. രണ്ടു വര്‍ഷത്തേക്കാണ് പ്രാഥമിക കരാറെങ്കിലും ഇത് 2024വരെ നീട്ടാമെന്നും ധാരണയുണ്ട്. പി എസ് ജിയില്‍ മെസ്സി 30ാ൦ നമ്ബര്‍ ജേഴ്‌സി ധരിച്ചാകും കളിക്കുക.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാനന്തവാടിയില്‍ റോഡരികിലൂടെ നടന്നുപോയ 11 കാരി വാഹനാമിടിച്ച് മരിച്ചു  (1 hour ago)

ആര്‍ത്തവം സാധാരണമായി കണക്കാക്കപ്പെടുന്നത് സങ്കടകരമാണെന്ന് രശ്മിക  (2 hours ago)

ജാപ്പനീസ് നോവലിസ്റ്റും ചലച്ചിത്രകാരനുമായ റ്യൂ മുറകാമി അന്തരിച്ചു  (2 hours ago)

മസാജ് പാര്‍ലറിന്റെ വളര്‍ച്ചയില്‍ ഞെട്ടി ഉദ്യോഗസ്ഥര്‍  (2 hours ago)

ഹൂതി മിസൈല്‍ ആക്രമണത്തില്‍ സൗദി അറേബ്യയുടെ പ്രതിരോധ സംവിധാനം തകര്‍ന്നു  (2 hours ago)

സൗദി വിമാന സര്‍വീസുകള്‍ക്കുള്ള നിയന്ത്രണം നീട്ടി എയര്‍ ഇന്ത്യ  (2 hours ago)

പാര്‍ട്ടിക്കകത്ത് എല്ലാ കാര്യങ്ങളിലും വ്യക്തമായ അഭിപ്രായ രൂപീകരണവും പരസ്പരമുള്ള കൂടിയാലോചനയും അത്യാവശ്യമാണെന്ന് എം എം ഹസന്‍  (3 hours ago)

കേരളത്തെ കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ യുട്യൂബര്‍ക്കെതിരെ കേസ്  (3 hours ago)

ബലൂചിസ്ഥാനില്‍ പാക് സൈന്യത്തിനുനേരെ ആക്രമണം  (3 hours ago)

കാലിക്കറ്റ് സര്‍വകലാശാല തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു  (3 hours ago)

ഇറാന്‍ ലക്ഷ്യമാക്കി യുഎസിന്റെ വിമാനവാഹിനി കപ്പലുകളും ഇസ്രയേലിന്റെ യുദ്ധവിമാനങ്ങളും  (4 hours ago)

കോവളത്തെ ഹോംസ്‌റ്റേയില്‍ യുവതിയെ കെട്ടിയിട്ട് രണ്ട് ദിവസം പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഇയാള്‍ 25 ലക്ഷം രൂപയും തട്ടിയെടുത്തു  (4 hours ago)

ഫ്രാന്‍സില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം; സുരക്ഷ ശക്തമാക്കി അധികൃതര്‍  (4 hours ago)

എസ്എംഎ വിവാദത്തില്‍ പിണറായി വിജയന്‍  (5 hours ago)

സിവിനേ..ഇച്ഛയാ...! ഉറങ്ങുന്നേ ഉള്ളു ചേട്ടൻ...നിലവിളിച്ച് അവർ.. മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു നെഞ്ചു പൊട്ടി 'അമ്മ,സഹിക്കില്ല  (6 hours ago)

Malayali Vartha Recommends