കരാര്‍ അവസാനിക്കാന്‍ ഒരു മാസം മാത്രം; എംബാപ്പെക്ക് മുന്നറിയിപ്പുമായി പിഎസ്ജി അധികൃതർ
കരാര്‍ അവസാനിക്കാന്‍ ഒരു മാസം മാത്രം ബാക്കി നില്‍ക്കെ എംബാപ്പെ അതു പുതുക്കാന്‍ തയ്യാറായില്ലെങ്കില്‍ താരത്തെ പിഎസ്ജി കളിക്കളത്തിനു പുറത്തിരുത്തുമെന്ന് മാര്‍കോ വെറാറ്റിയുടെ മുന്‍ ഏജന്റായ ഡൊണാറ്റോ ഡി കാമ്ബ്ലി. നേരത്തെ ഫ്രഞ്ച് മധ്യനിര താരമായ അഡ്രിയാന്‍ റാബിയട്ടിനെ സമാനമായ രീതിയില്‍ പിഎസ്ജി ടീമില്‍ നിന്നും ഒഴിവാക്കിയിരുന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ സീസണ് അവസാനിക്കുന്നതോടെ പിഎസ്ജിയുമായുള്ള എംബാപ്പയുടെ കരാര്‍ അവസാനിക്കാന്‍ പോവുകയാണ്. റയല്‍ മാഡ്രിഡ് എംബാപ്പക്കു വേണ്ടി സജീവമായി രംഗത്തുണ്ടെങ്കിലും താരത്തെ വിട്ടുകൊടുക്കാതെ കോണ്ട്രാക്റ്റ് പുതുക്കാനുള്ള ശ്രമങ്ങളാണ് പിഎസ്ജി നടത്തുന്നത്. എന്നാല്‍ ഇതുവരെയും ഫ്രഞ്ച് താരം അതിനോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല.
https://www.facebook.com/Malayalivartha