അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ; നേപ്പാളിനെതിരേയുള്ള രണ്ടാം മത്സരത്തില്‍ ഇന്ത്യക്കു ജയം
അന്താരാഷ്ട്ര സൗഹൃദ ഫുട്ബോളില്‍ നേപ്പാളിനെതിരേയുള്ള രണ്ടാം മത്സരത്തില്‍ ഇന്ത്യക്കു ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ജയം. ഗോള്‍ രഹിതമായ ആദ്യപകുതിക്കു ശേഷമായിരുന്നു മൂന്നു ഗോളുകളും പിറന്നത്.
ഇന്ത്യക്കായി ഫറൂഖ് ചൗധരി 61 ാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടി. 81 ാം മിനിറ്റില്‍ സുനില്‍ ഛേത്രി ലീഡ് ഉയര്‍ത്തി. കളി തീരാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കെ തേജ് തമാംഗ് ലോംഗ് ഷോട്ടിലൂടെ നേപ്പാളിന്റെ ആശ്വാസ ഗോള്‍ കണ്ടെത്തി.
https://www.facebook.com/Malayalivartha