ബ്രസീലിന്റെ ഇതിഹാസ താരം പെലെയുടെ അടുത്തെത്തി ഇന്ത്യയുടെ സൂപ്പര്‍താരം സുനില്‍ ഛേത്രി
ബ്രസീലിന്റെ ഇതിഹാസ താരം പെലെയുടെ അടുത്തെത്തി ഇന്ത്യയുടെ സൂപ്പര്‍താരം സുനില്‍ ഛേത്രി. സാഫ് കപ്പില്‍ ബംഗ്ലാദേശിനെതിരെ നടന്ന മത്സരത്തില്‍ നേടിയ ഗോളോടെയാണ് ഛേത്രി പെലെക്ക് അരികിലെത്തിയത്.
27ാം മിനിറ്റിലായിരുന്നു താരം ഇന്ത്യക്ക് വേണ്ടി വലകുലുക്കിയത്.അതോടെ 121 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നായി ഛേത്രിക്ക് 76 ഗോളുകളായി. 92 മത്സരങ്ങളില്‍ നിന്ന് 77 ഗോളുകള്‍ നേടിയ പെലെയെ മറികടക്കാന്‍ താരത്തിന് വേണ്ടത് രണ്ട് ഗോളുകള്‍.
ഇറാക്ക് താരം ഹുസൈന് സയീദ് 137 മത്സരങ്ങളില്‍ 78 ഗോളുകളുമായി ഇരുവര്‍ക്കും മുന്നിലുണ്ട്.എന്നാല്‍ ഛേത്രിയുടെ ഗോളിന് സാഫ് കപ്പില്‍ ഇന്ത്യയെ ജയിപ്പിക്കാന്‍ കഴിഞ്ഞില്ല. ബംഗ്ലാദേശിന് വേണ്ടി 74-ാം മിനിറ്റില്‍ യാസിര്‍ അറഫാത്ത് സമനില ഗോള്‍ നേടുകയായിരുന്നു.
https://www.facebook.com/Malayalivartha