വെനസ്വേലക്കെതിരെയുള്ള ലോകകപ്പ് യോഗ്യത മത്സരത്തില്‍ സൂപ്പര്‍ താരമായ നെയ്മറില്ലാതെ ഇറങ്ങിയ ബ്രസീലിന് 3-1 വിജയം
വെനസ്വേലക്കെതിരെയുള്ള ലോകകപ്പ് യോഗ്യത മത്സരത്തില്‍ സൂപ്പര്‍ താരമായ നെയ്മറില്ലാതെ ഇറങ്ങിയ ബ്രസീലിന് 3-1 വിജയം. പരാഗ്വായ്ക്കെതിരെ കളിച്ച അര്‍ജന്റീനക്ക് ഗോളില്ലാ സമനില.
പോയന്റ് പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ള ഇരുടീമുകളും വ്യാഴാഴ്ച നടന്ന മത്സരങ്ങളില്‍ അത്ര മികച്ച പ്രകടനമല്ല നടത്തിയതെങ്കിലും വിലപ്പെട്ട പോയന്റുകള്‍ നേടുകയും ചെയ്തു.എറിക് റമിറെസിന്റെ ഗോളില്‍ വെനസ്വേലയാണ് ആദ്യം മുന്നിലെത്തിയത്.
71ാം മിനുട്ടില്‍ മാര്‍ക്വിന്‍ഹോസ് ബ്രസീലിനായി സമനില ഗോള്‍ നേടി. പിന്നീട് 85ാം മിനുട്ടില്‍ ഗബ്രിയേല്‍ ബര്‍ബോസയും 90ാം മിനുട്ടില്‍ ആന്റണിയും ഗോള്‍ കണ്ടെത്തിയതോടെയാണ് ബ്രസീല്‍ വിജയം കൈവരിച്ചത്.
"
https://www.facebook.com/Malayalivartha