ഈ റെക്കോർഡ് ഇനി റൊണാള്‍ഡോയ്ക്ക് സ്വന്തം!! പുത്തന്‍ റെക്കോഡ് നേടിയത് ഖത്തറിനെതിരെ 181-ാം മത്സരത്തിനിറങ്ങിയതോടെ
യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കുന്ന താരമായി പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ . ഖത്തറിനെതിരെ 181-ാം മത്സരത്തിനിറങ്ങിയതോടെയാണ് പുത്തന്‍ റെക്കോഡ് നേടിയത്. സ്പാനിഷ് താരം സെര്‍ജിയോ റാമോസിനെയാണ് മറികടന്നത്.
മത്സരത്തില്‍ ഒരു ഗോളും നേടിയ താരം 46 രാജ്യങ്ങള്‍ക്കെതിരെ ഗോള്‍ നേടുന്ന താരവുമായി മാറി. ഖത്തറിനെ പോര്‍ച്ചുഗല്‍ മറികടന്നത് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ്.
https://www.facebook.com/Malayalivartha