ഫുട്ബോള്‍ ഇതിഹാസം പെലെയെ മറികടന്ന് ഇന്ത്യയുടെ സൂപ്പര്‍ താരം സുനില്‍ ഛേത്രി; സാഫ് കപ്പില്‍ മാലിദ്വീപിനെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലിൽ പ്രവേശിച്ചു
ഫുട്ബോള്‍ ഇതിഹാസം പെലെയെ മറികടന്ന് ഇന്ത്യയുടെ സൂപ്പര്‍ താരം സുനില്‍ ഛേത്രി. സാഫ് കപ്പില്‍ ബുധനാഴ്ച മാലിദ്വീപിനെതിരായ മത്സരത്തില്‍ ഇരട്ട ഗോള്‍ നേടിയതോടെ ഛേത്രി രാജ്യാന്തര ഗോള്‍ വേട്ടയില്‍ ബ്രസീല്‍ ഇതിഹാസത്തെ മറികടന്നു. 77 ഗോളുമായി പെലെയ്ക്കൊപ്പമായിരുന്നു ഛേത്രി. ഇരട്ട ഗോളോടെ ഛേത്രിയുടെ ഗോള്‍ നേട്ടം 79 ആയി. 80 ഗോളടിച്ച അര്‍ജന്റീനയുടെ ലയണല്‍ മെസിയാണ് ഛേത്രിക്ക് തൊട്ടു മുന്നിലുള്ളത്. ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ (115) തലപ്പത്തുള്ള രാജ്യാന്തര ഗോള്‍ വേട്ടയില്‍ ആറാം സ്ഥാനത്തും ഛേത്രി എത്തി. 124 മത്സരങ്ങളില്‍നിന്നാണ് ഛേത്രിയുടെ 79 ഗോള്‍. മാലിദ്വീപിനെ 3-1നു കീഴടക്കി ഇന്ത്യ ഫൈനലിലെത്തി.
https://www.facebook.com/Malayalivartha