മുന്‍ ലോക ചാമ്പ്യന്മാരുടെ നിരാശാജനകമായ പടിയിറക്കം.... ഉറുഗ്വെ സെമിയില്‍

മുന്‍ ലോക ചാമ്പ്യന്മാരുടെ നിരാശാജനകമായ പടിയിറക്കം. 74-ാം മിനിറ്റില്‍ നാന്‍ഡെസ് ചുകപ്പുകാര്‍ഡ് കണ്ട് പുറത്തായി ആളെണ്ണം കുറഞ്ഞിട്ടും തളരാതെ പിടിച്ചുനിന്നാണ് ഉറുഗ്വെ വിധിനിര്‍ണയം ഷൂട്ടൗട്ടിലേക്ക് നീട്ടിയത്. അവസാന ഘട്ടത്തില്‍ എതിരാളികള്‍ക്ക് അംഗസംഖ്യ കുറഞ്ഞ ആനുകൂല്യം മുതലെടുക്കാനായി മഞ്ഞപ്പടക്ക് സാധിച്ചില്ല. സെമിഫൈനലില്‍ കൊളംബിയയാണ് ഉറുഗ്വെയുടെ എതിരാളികള്‍.
ആക്രമണങ്ങളില്‍ ഉറുഗ്വെയാണ് മികച്ചുനിന്നത്. ബ്രസീലിന്റെ ഹാഫിലേക്ക് നിരന്തരം കയറിയെത്തിയെങ്കിലും അവരുടെ മുന്നേറ്റ നിരക്ക് ഒട്ടും ലക്ഷ്യബോധമില്ലാതെ പോയി.
ഒരുമണിക്കൂറിനിടെ ഒരുഡസന്‍ മുന്നേറ്റങ്ങള്‍ വല ലക്ഷ്യമിട്ട് നടത്തിയെങ്കിലും നെറ്റിനുനേരെ അവര്‍ പന്തുതൊടുത്തത് ഒരുതവണ മാത്രം. ബ്രസീലിന്റെ കണക്കില്‍ ഈ സമയത്ത് അഞ്ചു മുന്നേറ്റങ്ങള്‍ മാത്രം. അവയില്‍ രണ്ടും പക്ഷേ, ടാര്‍ഗറ്റിലേക്കായിരുന്നു. റോഡ്രിഗോയെ പിന്നില്‍ നിന്ന് ചവിട്ടി വീഴ്ത്തിയതിനാണ് അര്‍ജന്റീനക്കാരന്‍ റഫറി 74-ാം മിനിറ്റില്‍ വാന്‍ഡേസിനെ ചുവപ്പുകാര്‍ഡ് കാട്ടി പുറത്താക്കിയത്.
"
https://www.facebook.com/Malayalivartha