Widgets Magazine
29
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബജറ്റ് അവതരണം തുടങ്ങി... രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... കെ.എൻ. ബാല​ഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു...


  സ്വപ്ന ബജറ്റായിരിക്കില്ല... എല്ലാവരും ഇഷ്ടപെടുന്ന ബജറ്റായിരിക്കും.. എല്ലാത്തിനും തുടര്‍ച്ചയുണ്ടാകുമെന്നും നല്ല കേരളം പടുത്തുയര്‍ത്താനുള്ള ശ്രമം ഉണ്ടാകുമെന്നും ധനമന്ത്രി


മോദി വന്ന് പോയിട്ടും... തിരുവനന്തപുരം കോർപറേഷനിൽ അനുമതിയില്ലാതെ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചതിന് ബിജെപിക്ക്‌ പിഴയിട്ട കോർപ്പറേഷൻ റവന്യു ഓഫീസർക്ക് സ്ഥലം മാറ്റം


അജിത് പവാറിന്‍റെ സംസ്കാരം ഇന്ന് ബാരാമതിയിൽ ... രാവിലെ 11നാണ് സംസ്കാര ചടങ്ങുകള്‍... അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാനാപകടത്തിൽ ഡിജിസിഎ അന്വേഷണം പുരോഗമിക്കുന്നു


പ്രതീക്ഷയോടെ.... രണ്ടാം പിണറായി സർക്കാരിന്‍റെ അവസാനത്തേതും ആറാമത്തേയും ബജറ്റ് ഇന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിക്കും....വികസനത്തിനും ക്ഷേമത്തിനും ഒരു പോലെ പ്രാധാന്യം നൽകുന്ന ബജറ്റായിരിക്കുമെന്ന് സൂചന

കേരളാ ബ്ലാസ്റ്റേഴ്സിലെ തീ പാറും താരം.... മെസ്യൂട്ട് ഓസിലും നമ്മുടെ സ്വന്തം സഹലും... ഒരു കഷണം റൊട്ടിയും

12 MAY 2022 05:02 PM IST
മലയാളി വാര്‍ത്ത

മെസ്യൂട്ട് ഓസിലിനെ നമ്മള്‍ അറിയും. കേരളാ ബ്ലാസ്റ്റേഴ്സിലെ കളിക്കാരെക്കുറിച്ചു പറയുമ്പോഴാണ് ഓസില്‍ നമ്മുടെ സമൂഹ്യമാധ്യമങ്ങളില്‍ നിറയുന്നത്. ബ്ലാസ്റ്റേഴ്സിലെ കളിക്കാരനായ സഹലും ഓസിലും തമ്മില്‍ എവിടേയോ ചില സാമ്യങ്ങള്‍ വരുന്നുണ്ട്.

ഒരേ മതവിശ്വാസികളാണ് ഇരുവരും എന്നുള്ളതല്ല. ഏകദേശക്കാഴ്ചയില്‍ ഇവര്‍ തമ്മില്‍ ചില സാമ്യങ്ങളുമുണ്ട്. യൂറോപ്യന്‍ ഫുട്ബോളിലെ സുന്ദരന്മാരില്‍ ഒരാളാണ് ഓസില്‍ .പോളണ്ടിന്റെ ലവന്റോവ്സ്‌കി കഴിഞ്ഞാല്‍ ഓസില്‍ എന്നു ചിലര്‍ പറയാറുണ്ട്.

ഇന്ത്യന്‍ ഫുട്ബോളിലെ ഏറ്റവും സുന്ദരനായ കളിക്കാരന്‍ ആരെന്ന ചോദ്യത്തിന് നമുക്കിപ്പോള്‍ ഒരുത്തരമേയുള്ളൂ അത് നമ്മുടെ സ്വന്തം താരം സഹല്‍ എന്നുതന്നെയാണ്. രണ്ടു പേരും കളിക്കുന്നത് മിഡ്ഫീല്‍ഡിലാണെന്നത് മറ്റൊരു സാമ്യം. രണ്ടു പേരും അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍മാര്‍. ടീമിനു വേണ്ടി അവസാന തുള്ളി രക്തം വരെ നല്‍കുന്നവര്‍. കളിയുടെ സാങ്കേതികകാര്യങ്ങളിലും ഇവര്‍ തമ്മില്‍ ചില വിദൂര ബന്ധങ്ങളുണ്ട്. അങ്ങനെ നമുക്കും സ്വന്തമാണ് മെസ്യൂട്ട് ഓസില്‍ എന്ന ഈ ജര്‍മന്‍ പ്രഫഷണല്‍ ഫുട്ബോളര്‍. എന്നാല്‍ പറഞ്ഞുവന്നത് ഇതല്ല.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഓസിലുമായി ബന്ധപ്പെട്ടു പുറത്തുവന്ന ഒരു വീഡിയോ യുക്രൈന്‍-റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ വീണ്ടും വൈറലാവുകയാണ്. നെറ്റ് വര്‍ക്ക് സംവിധാനങ്ങളെല്ലാം യുക്രൈനില്‍ താറുമാറാണെങ്കിലും ഈ വീഡിയോ പ്രചരിക്കുന്നത് അത്ഭുതകരമാണ്. ഭക്ഷണത്തിന്റെ പ്രധാന്യമെന്തെന്ന് അവര്‍ നന്നായി മനസിലാക്കുന്ന സമയമാണല്ലോ ഇപ്പോള്‍. ഒരു കഷണം റൊട്ടിക്കും അല്‍പം ശുദ്ധജലത്തിനും അവര്‍ നെട്ടോട്ടമോടുകയാണ്.

സംഭവം ഇങ്ങനെയാണ്. സ്പാനിഷ് ടീം അത്ലറ്റിക്കോ മാഡ്രിഡിന്റെ തട്ടകത്തില്‍ യൂറോപ്പാ ലീഗിന്റെ സെമീഫൈല്‍ മല്‍സരം എതിരാളികള്‍ അ അഴ്സന്‍ വെംഗറുടെ അഴ്സണല്‍. അന്ന് ഓസില്‍ അഴ്സണലിലായിരുന്നു കളിച്ചിരുന്നത്. കളി തുടങ്ങി അല്‍പ സമയത്തിനുള്ളില്‍ തന്നെ അഴ്സണര്‍ ഒരു ഗോളിന്റെ ലീഡുനേടുന്നു. തൊട്ടടുത്ത് അത്ലറ്റിക്കോയുടെ ഒരു കളിക്കാരന്‍ ചുവപ്പുകാര്‍ഡു കണ്ട് പുറത്തു പോകുന്നു. ഇതോടെ അവരുടെ ആരാധകര്‍ക്ക് സമനില തെറ്റി. അവര്‍ ഗ്യാലറിയില്‍ നിന്ന് രോഷത്തോടെ ഓരോന്ന് ഗ്രൗണ്ടിലേക്ക് വലിച്ചെറിയാന്‍ തുടങ്ങി. അക്കൂട്ടത്തില്‍ ഒരു കഷണം ബ്രഡ്ഡും ഉണ്ടായിരുന്നു. കോര്‍ണര്‍ എടുക്കാനെത്തിയ ഓസില്‍ ബ്രഡ് വീണുകിടക്കുന്നതു കാണുന്നു. ഉടനേ അതെടുത്ത് ആദരവോടെ നെറ്റയില്‍ വച്ച് അത്രയും വിനയത്തോടെ ഗ്രൗണ്ടിന്റെ ഒരു മൂലയിലേക്ക് നിക്ഷേപിക്കുന്നു. ഈ ദൃശ്യങ്ങള്‍ അന്നു തന്നെ വൈറലായിരുന്നു.

യുക്രൈയിനിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ ആ ദൃശ്യങ്ങള്‍ക്ക് വീണ്ടും ചൂടുപിടിക്കുകയാണ്. മുസ്ലീം മതവിശ്വാസിയും തുര്‍ക്കിയില്‍ നിന്ന് ജര്‍മനിയിലേക്ക് കുടിയേറിയവനുമാണ് ഓസില്‍. തുര്‍ക്കിയിലെ ഒരു പ്രത്യേക ചരിത്രഘട്ടത്തിലാണ് അദ്ദേഹത്തിന്റെ മുത്തച്ഛന്‍ ജര്‍മനയില്‍ എത്തുന്നത്. അതിനാല്‍ ഭക്ഷണത്തിന്റെ വില അദ്ദേഹത്തിന് നന്നായറിയാം. 

ഇസ്ലാംമത വിശ്വാസികള്‍ ഭക്ഷണം പാഴാക്കുന്നത് കൊടിയ പാപമായാണ് കരുതുന്നത്. തുര്‍ക്കിയിലെ സംസ്‌കാരവും അതുതന്നെ. എന്തായലും ഇത് യുക്രൈനുമാത്രമല്ല ഇന്ത്യക്കാര്‍ക്കും മികച്ച മാതൃകതന്നെ. ചരിത്രം ഒരു തവണകൂടി ആവര്‍ക്കിക്കുമെന്നു പറയുന്നതും ഇതുകൊണ്ടാകും. എല്ലാവര്‍ക്കും യുദ്ധക്കൊതി മൂക്കുന്ന വര്‍ത്തമാനകാലത്ത് ഈ ദൃശ്യങ്ങളുടെ പ്രാധാന്യം കൂടുന്ന. ഒന്നല്ല ഒരുന്നൂറു തവണ ചരിത്രം ആവര്‍ത്തിച്ചേക്കാം. മെസ്യൂട്ട് ഓസിലിലും അദ്ദേഹത്തെ എപ്പോഴും ഓര്‍മയില്‍ കൊണ്ടുവരുന്ന നമ്മുടെ സ്വന്തം ഓസിലായ സഹലിനും നന്ദി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എല്ലാ മേഖലയിലും അതിശകരവും അഭിമാനകരവുമായ പുരോഗതി ഉണ്ടായെന്ന് ധനമന്ത്രി...  (21 minutes ago)

ഒരുത്തനും വീട്ടിൽ കയറണ്ട...! രാഹുലിനെ ട്രാക്ക് ചെയ്ത റിപ്പോട്ടറെ അടിച്ചോടിട്ടിച്ച് നാട്ടുകാർ..! ഇന്നലെ അടൂർ വീട്ടിൽ സംഭവിച്ചത്..!  (21 minutes ago)

എല്ലാ ബജറ്റുകളും നാടിനെ മുന്നോട്ടുകൊണ്ടുപോകാൻ സഹായിക്കുന്നതായിരിക്കും  (40 minutes ago)

മോദി വന്ന് പോയിട്ടും... തിരുവനന്തപുരം കോർപറേഷനിൽ അനുമതിയില്ലാതെ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചതിന് ബിജെപിക്ക്‌ പിഴയിട്ട കോർപ്പറേഷൻ റവന്യു ഓഫീസർക്ക് സ്ഥലം മാറ്റം  (1 hour ago)

അവിവാഹിതരായ 50 വയസ്സിൽ കൂടുതൽ പ്രായമുള്ളവർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും  (1 hour ago)

ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തും: മേയര്‍ വി വി രാജേഷ്  (1 hour ago)

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാമെന്ന്  (2 hours ago)

ന്യൂസിലൻഡിന് 50 റൺസ് വിജയം....  (2 hours ago)

ഉദ്യോഗത്തിൽ മാറ്റം, വിവാഹ യോഗം! ഈ രാശിക്കാർക്ക് ഇന്ന് സന്തോഷ വാർത്ത!  (2 hours ago)

 പ്രോസിക്യൂഷൻ അനുമതിക്കായി ഈ കേസിൽ  കോടതി അനുമതി ഉത്തരവ് ആവശ്യമില്ലെന്നും വിജിലൻസ് കോടതി   (2 hours ago)

ചൂരല്‍മല ദുരന്തബാധിതരുടെ കടബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മന്ത്രി കെ.രാജന്‍  (2 hours ago)

മെഡൽ പട്ടികയിൽ ഇടം നേടിയത് 12 വർഷത്തിനുശേഷം....  (2 hours ago)

അജിത് പവാറിന്‍റെ സംസ്കാരം ഇന്ന് ബാരാമതിയിൽ ..  (3 hours ago)

രണ്ടാം പിണറായി സർക്കാരിന്‍റെ അവസാനത്തേതും ആറാമത്തേയും ബജറ്റ്  (3 hours ago)

70 വയസുള്ള അമ്മയെ വീട്ടിൽ നിന്ന് പുറത്താക്കി മകൾ; പൊലീസ് എത്തിയിട്ടും ​ഗേറ്റ് തുറന്നില്ല  (10 hours ago)

Malayali Vartha Recommends