ദേശീയ ഗെയിംസ് നീന്തലില്‍ 100 മീറ്റര്‍ ബട്ടര്‍ ഫ്ലൈയില്‍ ഗെയിംസ് റെക്കോഡോടെ ഒളിമ്പ്യന്‍ സജന് പ്രകാശ് സ്വര്‍ണം നേടി
ദേശീയ ഗെയിംസ് നീന്തലില്‍ 100 മീറ്റര്‍ ബട്ടര്‍ ഫ്ലൈയില്‍ ഗെയിംസ് റെക്കോഡോടെ ഒളിമ്പ്യന്‍ സജന് പ്രകാശ് സ്വര്‍ണം നേടി
് (53.79 സെക്കന്‍ഡ്).
കഴിഞ്ഞവര്‍ഷം ഗുജറാത്തില്‍ സ്ഥാപിച്ച സ്വന്തം റെക്കോഡാണ് (55.32) തിരുത്തിയെഴുതിയത്. 200 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ വെള്ളിയുമുണ്ട്. കര്‍ണാടകയുടെ ശ്രീഹരി നടരാജനാണ് സ്വര്‍ണം നേടിയത്.
കഴിഞ്ഞ രണ്ട് ഗെയിംസിലും സജന് മികച്ച പുരുഷ അത്ലീറ്റായിരുന്നു. റിയോ, ടോക്യോ ഒളിമ്പിക്സുകളില്‍ പങ്കെടുത്തു. നീന്തലിനുപുറമെ കേരളത്തിന് രണ്ട് വെള്ളികൂടി ലഭിച്ചു.
ഇതോടെ മൂന്ന് സ്വര്‍ണവും എട്ട് വെള്ളിയും മൂന്ന് വെങ്കലവും അടക്കം 14 മെഡലായി. കേരളം 14-ാംസ്ഥാനത്താണ്.ഭാരോദ്വഹനം 85 കിലോഗ്രാമിന് മുകളിലുള്ളവരുടെ വിഭാഗത്തില്‍ എം ടി ആന്‍ മരിയ വെള്ളി നേടി.
https://www.facebook.com/Malayalivartha