Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..

ഇനി കേരളത്തിന് സ്വന്തം... സ്റ്റെഫി ഗ്രാഫ് ആയുര്‍വേദ ടൂറിസം ബ്രാന്‍ഡ് അംബാസഡര്‍

24 JUNE 2015 01:04 PM IST
മലയാളി വാര്‍ത്ത.

മലയാളി ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്ത. പ്രശസ്ത ടെന്നിസ് താരം സ്‌റ്റെഫി ഗ്രാഫിനെ ആയുര്‍വേദ ടൂറിസം ബ്രാന്‍ഡ് അംബാസഡറാക്കാന്‍ സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചു. ആയുര്‍വേദത്തിന്റെ മഹത്വം ലോകമെമ്പാടും എത്തിക്കാന്‍ സ്‌റ്റെഫി ഗ്രാഫിന്റെ സാന്നിധ്യം ഗുണകരമാകുമെന്നാണ് പ്രതീക്ഷ. കേരളത്തില്‍ മദ്യനിരോധം ഏര്‍പെടുത്തിയതോടെ വിനോദ സഞ്ചാരികളുടെ എണ്ണം വളരെ കുറഞ്ഞതാണ് സ്‌റ്റെഫിയെ അംബാസഡറാക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.
നിലവില്‍ മികച്ച ടൂറിസം കേന്ദ്രങ്ങളില്‍ ഒന്നായ കേരളത്തിനു മദ്യ നിരോധനം തിരിച്ചടിയായെന്നു കണ്ടെത്തിയിരുന്നു. പ്രതിവര്‍ഷം പത്തു ലക്ഷം വിദേശ വിനോദ സഞ്ചാരികളാണ് കേരളത്തിലെത്തിയിരുന്നത്. ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണം ഒരു കോടി കവിയും. ടൂറിസത്തിന്റെ ഭാഗമായി ആയുര്‍വേദത്തെ പ്രോത്സാഹിപ്പിക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ ഇത് ഉപകരിക്കുമെന്നാണു വിലയിരുത്തല്‍.
സ്‌റ്റെഫാനി മറിയ ഗ്രാഫ് എന്ന സ്‌റ്റെഫി ഗ്രാഫ് ചരിത്രത്തിലെ ഏറ്റവും പ്രതിഭാധനരായ വനിതാ ടെന്നിസ് കളിക്കാരില്‍ ഒരാളാണ്. 24 സിംഗിള്‍സ് ഗ്രാന്‍ഡ്‌സ്‌ലാമുകള്‍ നേടിയ മാര്‍ഗരറ്റ് കോര്‍ട്ടിനു പിന്നിലായി വനിതകളിലും പുരുഷന്മാരിലും ഏറ്റവുധികം സിംഗിള്‍സ് ഗ്രാന്‍ഡ്‌സ്‌ലാമുകള്‍ നേടിയ രണ്ടാമത്തെ താരമാണ് ഗ്രാഫ്.
22 ഗ്രാന്‍ഡ്‌സ്‌ലാം സിംഗിള്‍സ് കിരീടങ്ങള്‍ ഇവര്‍ നേടിയിട്ടുണ്ട്. ഏറ്റവുമധികം സിംഗിള്‍സ് കിരീടങ്ങള്‍ നേടിയവരുടെ നിരയില്‍ 107 കിരീടങ്ങളുള്ള ഗ്രാഫ് മൂന്നാം സ്ഥാനത്താണ്. മാര്‍ട്ടിന നവരത്‌ലൊവ(167 കിരീടങ്ങള്‍) ക്രിസ് എവെര്‍ട്ട് (154 കിരീടങ്ങള്‍) എന്നിവരാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളില്‍. 1999 ഡിസംബറില്‍ അസോസിയേറ്റഡ് പ്രസ് നിയോഗിച്ച വിദഗ്ധരുടെ സംഘം ഗ്രാഫിനെ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച വനിതാ ടെന്നിസ് കളിക്കാരിയായി തിരഞ്ഞെടുത്തു.
1988ല്‍ ഗ്രാഫ് ആ വര്‍ഷത്തെ നാല് ഗ്രാന്‍ഡ്‌സ്‌ലാമുകളും ഒളിംപിക്‌സില്‍ സിംഗിള്‍സ് സ്വര്‍ണവും നേടി. അങ്ങനെ ഇവര്‍ ഗോള്‍ഡന്‍ സ്‌ലാം നേടുന്ന ആദ്യ താരമായി. വിമണ്‍സ് ടെന്നിസ് അസോസിയേഷന്റെ റാങ്കിങ്ങില്‍ 377 ആഴ്ചകള്‍ ഗ്രാഫ് ഒന്നാം സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്. പുരുഷന്മാരിലും സ്ത്രീകളിലും ഇതിലധികം കാലം ആരും ഒന്നാം റാങ്കില്‍ തുടര്‍ന്നിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...  (5 minutes ago)

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (4 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (4 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (5 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (6 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (7 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (7 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (8 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (8 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (8 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (9 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (9 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (9 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (9 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (9 hours ago)

Malayali Vartha Recommends