Widgets Magazine
08
Sep / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സമ്പൂര്‍ണ ചന്ദ്രഗ്രഹണം! ഭൂമിയുടെ നിഴലിലൂടെ ചന്ദ്രന്‍ പൂര്‍ണ്ണമായും കടന്നുപോകുന്ന ഈ പ്രതിഭാസം കാണാന്‍ ആയിരങ്ങള്‍, രാത്രി 11:41 ന് ചന്ദ്രഗ്രഹണം പരമാവധി പൂര്‍ണ്ണതയിലെത്തി


പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദ്ദേശത്തെ തുടര്‍ന്ന് അടിയന്തര യാത്ര... തൃശൂരിലെ ഓണാഘോഷത്തിലും പുലിക്കളി മഹോത്സവത്തിലും തന്റെ സാന്നിധ്യം പ്രതീക്ഷിച്ചവരോട് ക്ഷമ ചോദിക്കുന്നു... കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ തിങ്കളാഴ്ച തൃശൂരില്‍ നിശ്ചയിച്ചിരുന്ന അദ്ദേഹത്തിന്റെ പരിപാടികള്‍ റദ്ദാക്കി....


ഗാസ സിറ്റിയിൽ ആക്രമണം ശക്തമാക്കി ഇസ്രായേൽ രണ്ടാമത്തെ ബഹുനില കെട്ടിടം തകർത്തു; ഹമാസിന്റെ രഹസ്യാന്വേഷണ കേന്ദ്രകം തകർത്തു ; 21 ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ


'സൈബര്‍ അപ്പസ്‌തോലന്‍' എന്ന കൗമാരക്കാരൻ വിശുദ്ധനാകാൻ ഒരുങ്ങുന്നു; കത്തോലിക്കാസഭയിലെ ആദ്യ മിലേനിയല്‍ വിശുദ്ധൻ


മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ വീട്ടിൽ രാത്രി വൈകി കള്ളന്മാർ അതിക്രമിച്ചു കയറി; ഓഫീസിലെ ഡ്രോയറുകളും ലോക്കറുകളും തകർത്തു ; മൊബൈൽ ഫോണുകളും വിലപിടിപ്പുള്ള വസ്തുക്കളും ഉപേക്ഷിച്ചു; കവർച്ചയുടെ ലക്‌ഷ്യം എന്ത് ?

 സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ കന്നി ഏകദിന സെഞ്ചുറിക്ക് ഇന്ന് 22ാം പിറന്നാള്‍

09 SEPTEMBER 2016 04:32 PM IST
മലയാളി വാര്‍ത്ത

More Stories...

സഹോദരൻ അർജുന് പിന്നാലെ സാറ ടെണ്ടുൽക്കറുടെയും വിവാഹനിശ്ചയം കഴിഞ്ഞു ? ഗോവയിൽ നിന്നുള്ള ചിത്രം, അഭ്യൂഹങ്ങൾ പടരുന്നു

സന്തോഷ് ട്രോഫി ജേതാവും മുന്‍ കേരള ഫുട്ബാള്‍ ടീം നായകനുമായ നജിമുദ്ദീന്‍ അന്തരിച്ചു

മുന്‍ ലോക ഹെവി വെയ്റ്റ് ബോക്സിങ് ചാമ്പ്യനും ഒളിമ്പിക്‌സ് സ്വര്‍ണമെഡല്‍ ജേതാവുമായ ജോര്‍ജ് ഫോര്‍മാന്‍ അന്തരിച്ചു

ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റിന്റെ രണ്ടാം സെമിയില്‍ ന്യൂസിലന്‍ഡും ദക്ഷിണാഫ്രിക്കയും ഇന്ന് ഏറ്റുമുട്ടും....

കലാശപ്പോരിലേക്ക് ....ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് ഒന്നാം സെമി പോരാട്ടത്തില്‍ ഓസ്ട്രേലിയയുമായി ഏറ്റുമുട്ടും...

സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ ആദ്യ ഏകദിന ക്രിക്കറ്റ് സെഞ്ചുറിക്ക് ഇന്ന് 22 വയസ്സ് പൂര്‍ത്തിയാവുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരെ 1994 സെപ്റ്റംബര്‍ ഒമ്പതിനായിരുന്നു സച്ചിന്‍ തന്റെ ആദ്യ സെഞ്ചുറി നേടുന്നത്.

സച്ചിന്റെ ബാറ്റില്‍ നിന്ന് 110 റണ്‍സ് പിറന്ന മത്സരത്തില്‍ ഓസ്‌ട്രേലിയയെ ഇന്ത്യ 31 റണ്‍സിന് പരാജയപ്പെടുത്തി. പിന്നീട് അതേ വര്‍ഷം തന്നെ ന്യൂസിലാന്‍ഡിനെതിരെ ഒക്ടോബറിലും വെസ്റ്റ് ഇന്‍ഡീസിനെതിരെ നവംബറിലും സച്ചിന്‍ ഏകദിന സെഞ്ചുറി നേടി. 49 ഏകദിന സെഞ്ചുറികളും 51 ടെസ്റ്റ സെഞ്ചുറികളുമാണ് പിന്നീട് തുടര്‍ച്ചയായി നേടിയത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നൂറു ശതകങ്ങള്‍ തികച്ച ആദ്യത്തെ കളിക്കാരനാണ് സച്ചിന്‍. 2012 മാര്‍ച്ച് 16നു ധാക്കയിലെ മിര്‍പ്പൂരില്‍ ബംഗ്ലാദേശിനെതിരെ നടന്ന ഏഷ്യാ കപ്പ് ഗ്രൂപ്പ് ഏകദിനമത്സരത്തിലാണ് സച്ചിന്‍ തന്റെ നൂറാം ശതകം തികച്ചത്. ടെസ്റ്റ് ക്രിക്കറ്റിലും, ഏകദിന ക്രിക്കറ്റിലുമായി നിരവധി റെക്കോര്‍ഡുകള്‍ സച്ചിന്റെ പേരിലുണ്ട്. ഏകദിന ക്രിക്കറ്റിലും, ടെസ്റ്റ് ക്രിക്കറ്റിലും നിലവില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ള കളിക്കാരനാണ് ഇദ്ദേഹം. 2011 ല്‍ സച്ചിന്‍ ലോക കപ്പില്‍ രണ്ടായിരം റണ്‍സെടുക്കുന്ന ആദ്യ ബാറ്റ്‌സ്മാനായി.

440 ഏകദിന മത്സരങ്ങളിലായി 17000ത്തില്‍ അധികം റണ്‍സ് ഇദ്ദേഹം നേടിയിട്ടുണ്ട് . 17,000 റണ്‍സ് തികച്ച ഏക ക്രിക്കറ്റ് കളിക്കാരനുമാണ് സച്ചിന്‍. ടെസ്റ്റ് ക്രിക്കറ്റില്‍ 11,000 റണ്‍സ് പിന്നിടുന്ന മൂന്നാമത്തെ കളിക്കാരനും, ആദ്യത്തെ ഇന്ത്യക്കാരനുമാണ് സച്ചിന്‍. ടെസ്റ്റിലും ഏക ദിനത്തിലും ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ എന്ന റെക്കോര്‍ഡും സച്ചിന്റെ പേരിലാണ്. ഏക ദിനത്തിലെ ഏറ്റവും ഉയര്‍ന്ന ആറാമത്തെ വ്യക്തിഗത സ്‌കോറിന്റെ ഉടമയായ (24 ഫെബ്രുവരി 2010നു ദക്ഷിണആഫ്രിക്കക്കെതിരെ ഗ്വാളിയോറില്‍ വെച്ചു പുറത്താവാതെ 200 റണ്‍സ്) സച്ചിന്‍, ഏക ദിന ക്രിക്കറ്റില്‍ ഇരട്ട ശതകം നേടിയ ആദ്യത്തെ കളിക്കാരനുമാണ്.

2009 നവംബര്‍ 5ന് ഹൈദരാബാദില്‍ വെച്ച് നടന്ന ഇന്ത്യആസ്‌ട്രേലിയ ഏക ദിന പരമ്പരയിലെ മത്സരത്തില്‍, 17000 റണ്‍സ് തികയ്ക്കുന്ന ലോകത്തിലെ ആദ്യത്തെ താരം എന്ന ബഹുമതിയും സച്ചിന്‍ നേടി. ടെസ്റ്റ് ക്രിക്കറ്റിലെ സച്ചിന്റെ ഉയര്‍ന്ന സ്‌കോര്‍ ബംഗ്ലാദേശിനെതിരെ 2004ല്‍ നേടിയ 248 റണ്‍സ് ആണ്. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന സച്ചിന്‍, 14ആമത്തെ വയസ്സില്‍ ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈ ക്രിക്കറ്റ് ടീമിനു വേണ്ടി കളിക്കുകയും ആദ്യ മത്സരത്തില്‍ തന്നെ സെഞ്ച്വറി തികക്കുകയും ചെയ്തു. പിന്നീട് 1989 ല്‍ തന്റെ പതിനാറാം വയസ്സില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെതിരെ കറാച്ചിയില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തി.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രക്തചന്ദ്രന്‍ ശാസ്ത്ര പ്രേമികള്‍ക്ക് ഒരു ചരിത്രപരമായ നിമിഷമായി....  (17 minutes ago)

അടിയന്തരമായി ഡല്‍ഹിക്കു പേകേണ്ടതിനാല്‍ നിശ്ചയിച്ച പരിപാടികള്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് അറിയിച്ചു  (33 minutes ago)

നവവധുവിനെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

തൃശൂരില്‍ നാളെ നടക്കുന്ന ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് സുരേഷ് ഗോപി  (7 hours ago)

മുംബൈയിലെ 23 നില കെട്ടിടത്തില്‍ തീപിടുത്തം  (7 hours ago)

മഞ്ജു വാര്യരെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ സനല്‍ കുമാര്‍ ശശിധരന്‍ കസ്റ്റഡിയില്‍  (9 hours ago)

ഈ വര്‍ഷത്തെ രണ്ടാമത്തെയും അവസാനത്തെയും ചന്ദ്രഗ്രഹണം സംഭവിക്കാന്‍ ഇനി നിമിഷങ്ങള്‍ മാത്രം  (9 hours ago)

പോലീസില്‍ അരാജകത്വം, ആഭ്യന്തര വകുപ്പിനെതിരെ രമേശ് ചെന്നിത്തല  (9 hours ago)

സസ്‌പെന്‍ഡ് ചെയ്യുകയല്ല വേണ്ടത് പൊലീസുകാരെ സര്‍വീസില്‍ നിന്ന് പുറത്താക്കി ക്രിമിനല്‍ കേസെടുക്കണം  (9 hours ago)

ഭാര്യയെയും ഭാര്യമാതാവിനെയും വെട്ടിപ്പരിക്കേല്‍പ്പിച്ച പ്രതി തൂങ്ങിമരിച്ച നിലയില്‍  (9 hours ago)

ഹരിയാനയില്‍ വിദേശ വനിതയുടെ അര്‍ദ്ധനഗ്‌നമായ മൃതദേഹം കണ്ടെത്തി  (10 hours ago)

യുവതിക്ക് മെസേജ് അയച്ച് ശല്യപ്പെടുത്തിയ പോലീസുകാരന് സസ്‌പെന്‍ഷന്‍  (10 hours ago)

പീച്ചിയില്‍ റസ്‌റ്റോറന്റ് ജീവനക്കാരെ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (10 hours ago)

ശ്രീനാരായണ ഗുരുവിനെ അനുസ്മരിച്ച് മുഖ്യമന്ത്രി  (10 hours ago)

ജിഎസ്ടി പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നതിന് പ്രധാനമന്ത്രിക്ക് ആദരം  (11 hours ago)

Malayali Vartha Recommends