സാക്ഷി മാലിക്ക് റാങ്കിങ്ങില്‍ അഞ്ചാമത്
റിയോ ഒളിമ്പിക്സിലെ വെങ്കല മെഡല്‍ ജേതാവ് സാക്ഷി മാലിക്ക് റാങ്കിങ്ങില്‍ അഞ്ചാമത്. യുണൈറ്റഡ് വേള്‍ഡ് റസ്ലിങ്ങിന്റെ ഏറ്റവും പുതിയ റാങ്കിങ് പ്രകാരം വനിതാ വിഭാഗം 58 കിലോഗ്രാമില്‍ നാലാം സ്ഥാനത്താണ് സാക്ഷി.
നേരത്തേ റാങ്കിങ് പട്ടികയില്‍ പോലും സ്ഥാനമല്ലായിരുന്ന സാക്ഷി ആദ്യമായാണ് ടോപ് ഫൈവില്‍ എത്തുന്നത്.ഇന്ത്യയുടെ മറ്റൊരു വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ടും റാങ്കിങ്ങില്‍ മുന്നേറ്റം നടത്തി. 48 കിലോഗ്രാം വിഭാഗത്തില്‍ രണ്ടു സ്ഥാനം മുന്നേറിയ വിനേഷ് 11ാം സ്ഥാനത്താണ്.
പുരുഷ വിഭാഗത്തില്‍ സന്ദീപ് ടോമറും ബജ്റങ് പൂനിയയുമാണ് ടോപ് 20ല്‍ സ്ഥാനം പിടിച്ച രണ്ട് ഇന്ത്യന്‍ താരങ്ങള്‍. ആദ്യ റൗണ്ടില്‍ തന്നെ പുറത്തായ സന്ദീപ് 57 കിലോഗ്രാം വിഭാഗത്തില്‍ ഇപ്പോള്‍ 15ാം സ്ഥാനത്താണ്.
ഗുസ്തിയില്‍ മെഡല്‍ നേടുന്ന ആദ്യ വനിതാ ഇന്ത്യന്‍ താരവും ഒളിമ്പിക്സില്‍ മെഡല്‍ നേടുന്ന നാലാമത്തെ ഇന്ത്യന്‍ വനിതയുമാണ്.വനിതകളുടെ 58 കി.ഗ്രാം ഗുസ്തി ഫ്രീസ്റ്റൈല്‍ വിഭാഗത്തിലാണ് സാക്ഷി വെങ്കലം നേടിയത്.കിര്‍ഗിസ്ഥാന്റെ ഐസുലു ടിനിബെക്കോവ ആയിരുന്നു എതിരാളി.
റഷ്യയുടെ വലേറിയ കോബലോവയോട് ക്വാര്‍ട്ടര്‍ ഫൈനലില്‍ സാക്ഷി പരാജയപ്പെട്ടിരുന്നു. പിന്നീട് വലേറിയ ഫൈനലിലേക്ക് മുന്നേറിയപ്പോഴാണ് സാക്ഷിയ്ക്ക് മത്സരിക്കാന്‍ അവസരം ലഭിച്ചത്.
https://www.facebook.com/Malayalivartha