Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

അഴകാര്‍ന്ന മുടിക്ക് പ്രകൃതിദത്തമായ വഴികള്‍

27 MAY 2015 08:14 AM IST
മലയാളി വാര്‍ത്ത.

 വേനല്‍ക്കാലത്ത് ശരീരം മാത്രമല്ല, ശിരോചര്‍മവും ഇതേത്തുടര്‍ന്ന് മുടിയും വിയര്‍ക്കുന്നത് സാധാരണമാണ്. മുടി വിയര്‍ക്കുന്നത് മുടി കൊഴിച്ചിലുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും.
തലമുടി എന്നത് വ്യക്തിത്വത്തെയും സൗന്ദര്യത്തെയും സംബന്ധിക്കുന്നതാണ്. മുടി കേടാകുന്നതും, കൊഴിച്ചിലും, താരനും മിക്കവരുടെയും പ്രധാന പ്രശ്‌നമാണ്. പ്രായമാകുന്നതിനുമുന്‍പേ തല നരയ്ക്കുന്നു.
അന്തരീക്ഷത്തിലെ പൊടിപടലങ്ങള്‍, ജീവിതരീതി, ജോലിയിലെ സ്‌ട്രെസ് എന്നിവ തന്നെയാണ് മുടിയെ കേടാക്കുന്നത്. കെമിക്കല്‍ അടങ്ങിയ ചികിത്സ തിരഞ്ഞെടുക്കാതെ പ്രകൃതിദത്തമായ വഴികള്‍ തിരഞ്ഞെടുക്കണം
പണ്ട് മുതല്‍ മുത്തശ്ശിമാര്‍ മുടി വളര്‍ച്ചയ്ക്ക് ഉപയോഗിച്ചിരുന്നതാണ് ഉള്ളി ജ്യൂസ്. ഉള്ളി ജ്യൂസില്‍ ധാരാളം സള്‍ഫര്‍ അടങ്ങിയിട്ടുണ്ട്. ഇത് കൊളാജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതുമൂലം മുടി വളരുന്നു.
തലയോട് വൃത്തിയാക്കാന്‍ സഹായിക്കുന്നതാണ് ആപ്പിള്‍ വിനാഗിരി. ഇത് മുടിയിലെ പി.എച്ച് ബാലന്‍സ് ചെയ്യുന്നു. ആപ്പിള്‍ വിനാഗിരി ഉപയോഗിച്ച് മുടി കഴുകുന്നത് നല്ലതാണ്.
ഒരു മുട്ടയുടെ വെള്ള, ഒരു ടീസ്പൂണ്‍ ഓലിവ് ഓയില്‍, തേന്‍ എന്നിവ ചേര്‍ത്ത് പേസ്റ്റാക്കുക. ഇത് മുടിയില്‍ തേച്ച് 20 മിനിട്ട് വയ്ക്കുക. പ്രോട്ടീന്‍ കൂടിയ തോതില്‍ അടങ്ങിയ മുട്ട മുടി വളരാന്‍ സഹായിക്കും. സള്‍ഫര്‍, സിങ്ക്, അയേണ്‍, സെലനിയം, ഫോസ്ഫറസ്, അയഡിന്‍ എന്നിവയും അടങ്ങിയിട്ടുണ്ട്.
മുടിക്ക് നല്ല നിറം നല്‍കാന്‍ കഴിവുണ്ട് ഉലുവയ്ക്ക്. ഉലുവ പേസ്റ്റാക്കിയത് ഒരു ടീസ്പൂണ്‍, തേങ്ങാപ്പാല്‍ രണ്ട് ടീസ്പൂണ്‍ എന്നിവ ചേര്‍ത്ത മിശ്രിതം മുടിക്ക് തേക്കുക. 30 മിനിട്ട് കഴിഞ്ഞ് ഷാമ്പു ഉപയോഗിച്ച് കഴുകുക.
ഉരുളക്കിഴങ്ങ് ജ്യൂസാക്കി തലയോട്ടിലും മുടിയിലും തേച്ചു പിടിപ്പിക്കുക. 15 മിനിട്ട് വെച്ചശേഷം കഴുകാം.
പ്രകൃതിദത്തമായ ഒരു കണ്ടിഷണറാണ് ഹെന്ന പൗഡര്‍. മിക്കവരും ഇത് ഉപയോഗിക്കുന്നുണ്ട്. തിളക്കവും നല്ല നിറവും ഇത് നല്‍കും. മുടി വളരുകയും താരന്‍ മാറ്റുകയും ചെയ്യും.
നല്ല കട്ടിയുള്ള മുടിക്ക് വേണ്ടി ചുവന്ന മുളക് ഉപയോഗിക്കാം. ഒരു ടീസ്പൂണ്‍ ചുവന്നമുളക് പൊടിയില്‍ രണ്ട് ടീസ്പൂണ്‍ ഒലിവ് ഓയിലും ചേര്‍ത്ത് പേസ്റ്റാക്കുക. ഇത് നിങ്ങളുടെ മുടിയില്‍ തേക്കുക.
പ്രോട്ടീന്‍ അടങ്ങിയ തേങ്ങാപ്പാല്‍ മുടിക്ക് നല്ലതാണ്. തേങ്ങാപ്പാല്‍ തലയോട്ടിയില്‍ പുരട്ടി നന്നായി മസാജ് ചെയ്യുക. അരമണിക്കൂറിനു ശേഷം കഴുകിക്കളയാം.
ആന്റിയോക്‌സിഡന്റ്‌സ് അടങ്ങിയ ഗ്രീന്‍ ടീ മുടിയുടെ എല്ലാ പ്രശ്‌നങ്ങളും മാറ്റി തരും. മുടി കൊഴിച്ചില്‍ തടയും. ഗ്രീന്‍ ടീ ഉപയോഗിച്ച് മുടി നന്നായി മസാജ് ചെയ്യുക.
ഔഷധഗുണങ്ങളുള്ള നെല്ലിക്ക മുടി നന്നായി വളരാന്‍ സഹായിക്കും. രണ്ട് ടീസ്പൂണ്‍ നെല്ലിക്ക പൗഡറില്‍ രണ്ട് ടീസ്പൂണ്‍ ചെറുനാരങ്ങ നീര് ഒഴിക്കുക. ഇത് നിങ്ങളുടെ മുടിക്ക് തേക്കാം
100 % പോഷകങ്ങള്‍ അടങ്ങിയതാണ് ജീരകം. ജീരകപ്പൊടിയില്‍ അല്‍പം ഒലിവ് ഓയില്‍ ചേര്‍ക്കുക. ഈ പേസ്റ്റ് രാത്രി കിടക്കുന്നതിനുമുന്‍പ് തേക്കാം. 15 മിനിട്ട് കഴിഞ്ഞ് കഴുകി കളയാം.
ഉണക്കിയ കുരുമുളക് ഒരു ആയുര്‍വ്വേദ പ്രതിവിധിയാണ്. രണ്ട് ടീസ്പൂണ്‍ കുരുമുളക് പൊടിയില്‍ ചെറുനാരങ്ങ ചേര്‍ത്ത് പേസ്റ്റാക്കുക. ഇത് തലയില്‍ പുരട്ടി കുളിക്കാം.
ചെമ്പരത്തിത്താളിയില്‍ അല്‍പം വെളിച്ചെണ്ണയും ചേര്‍ത്ത് മുടിയില്‍ തേക്കാം. നല്ല നിറം ലഭിക്കാനും മുടി തഴച്ചുവളരാനും ഇതുമതി.
വേവിച്ച വെളുത്തുള്ളി, ഒലിവ് ഓയില്‍ എന്നിവ ചേര്‍ത്ത് പേസ്റ്റാക്കുക. ഇത് തലമുടിയില്‍ തേച്ചുപിടിക്കാം. ഒരാഴ്ച കൊണ്ട് മികച്ച ഫലം കാണാം.
ആന്റിയോക്‌സിഡന്റ്‌സ് അടങ്ങിയ വൈറ്റമിന്‍ ഇ ഓയില്‍ മുടിക്ക് തേക്കുന്നത് നല്ലതാണ്. രോഗാണുക്കളെ ഇല്ലാതാക്കി മുടി വളരാന്‍ സഹായിക്കും. രാത്രി തലയില്‍ തേച്ച് കിടക്കുക. അടുത്ത ദിവസം രാവിലെ കഴുകാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (5 minutes ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (1 hour ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (2 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (3 hours ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (3 hours ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (4 hours ago)

ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; കൊന്നത് ഭാര്യയെയും കുട്ടിയെയുമല്ലെന്ന് പ്രതി; രണ്ട് മാസത്തെ പരിചയത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെകൂടെ ജോലിക്കായി വന്നത്ൽ എന്നാൽ സംഭവിച്  (5 hours ago)

ഇടുക്കിയില്‍ ലഹരിക്കടിമയായ മകനെ പിതാവ് തലയ്ക്കടിച്ചു കൊന്നു  (5 hours ago)

പവര്‍ കട്ടിന്റെ സമയം ജനങ്ങളെ അറിയിക്കാനുള്ള മാന്യത കാണിക്കണമെന്ന് കെ സുരേന്ദ്രന്‍  (5 hours ago)

16 കാരന് അധ്യാപകന്റെ ക്രൂര മര്‍ദ്ദനം  (5 hours ago)

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് മുന്‍ എംപിക്ക് എട്ടുവര്‍ഷം ജയില്‍ ശിക്ഷ  (6 hours ago)

സംസ്ഥാനത്ത് അറിയിപ്പില്ലാത്ത പവർ കട്ട്;  (7 hours ago)

V D SATHEESHAN നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ  (7 hours ago)

തമിഴ്നാട്ടിലേക്ക് കൂടുതൽ വ്യവസായ നിക്ഷേപങ്ങൾ എത്തിക്കുന്നതിനുള്ള സാധ്യതകൾ തേടി മുഖ്യമന്ത്രി സി. ജോസഫ് വിജയ് നാളെ ലണ്ടനിലേക്ക്...  (7 hours ago)

തലസ്ഥാനത്ത് വ്യാപക പരിശോധന  (7 hours ago)

Malayali Vartha Recommends