മുടികൊഴിച്ചില്‍ തടയാന്‍
സൗന്ദര്യ സംരക്ഷണത്തില്‍ ഏറ്റവും വലിയ തലവേദന മുടി കൊഴിച്ചില്‍ തന്നെയെന്ന് നിസംശയം പറയാം. മുടി കൊഴിച്ചിലിന് പല കാരണങ്ങളുണ്ടെങ്കിലും പരിചരണക്കുറവും ശരിയല്ലാത്ത ഭക്ഷണക്രമവും മുടി കൊഴിച്ചില്‍ രൂക്ഷമാക്കും. ഇതാ മുടി കൊഴിച്ചില്‍ തടയാന്‍ ചില എളുപ്പ വഴികള്‍.
ഹോട്ട് ഓയില്‍ മസാജ്, വെളിച്ചെണ്ണ ചൂടാക്കി ചെറുതായി തണുപ്പിച്ച് മുടിയില്‍ മൃദുവായി തേച്ചു പിടിപ്പിക്കുക. ഒരുമണിക്കൂര്‍ കഴിഞ്ഞ് ഷാമ്പു ഉപയോഗിച്ച് കഴുകിക്കളയുക.
വെളുത്തുള്ളി, ഉള്ളി, ഇഞ്ചി എന്നിവയില്‍ ഏതെങ്കിലുമൊന്നിന്റെ നീര് രാത്രി കിടക്കുന്നതിന് മുമ്പ് തലയില്‍ പുരട്ടുക. രാവിലെ വൃത്തിയായി കഴുകി കളയുക.
ദിവസവും 5 മിനിട്ടെങ്കിലും ഹെഡ് മസാജ് ചെയ്യുന്നത് തലയിലെ രക്തയോട്ടം വര്‍ദ്ധിക്കാന്‍ കാരണമാകും. ഇത് മുടിയുടെ വളര്‍ച്ചയ്ക്ക് നല്ലതാണ്. മാത്രമല്ല മുടി കൊഴിച്ചില്‍ തടയുകയും ചെയ്യും. സ്ഥിരമായി ഉപയോഗിക്കുന്ന എണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുന്നതാണ് നല്ലത്.
ഒരു കപ്പ് വെള്ളത്തില്‍ രണ്ട് ബാഗ് ഗ്രീന്‍ ടീ ഇട്ട് ചൂടാക്കുക. ഇത് തലയില്‍ തേച്ച് പിടിപ്പിച്ച് ഒരുമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുന്നത് മുടി കൊഴിച്ചിലിനെ തടുക്കും.
ടെന്‍ഷനും സ്ട്രസും കുറച്ചാല്‍ മുടി കൊഴിച്ചില്‍ താനെ കുറയും. അതിന് ദിവസവും 15 മിനിട്ടെങ്കിലും ധ്യാനത്തിലൂടെ മനസ് ശാന്തമാക്കുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha