Widgets Magazine
01
Sep / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എല്ലാം എല്ലാം അയ്യപ്പന്‍... ആഗോള അയ്യപ്പ സംഗമം ചരിത്ര സംഭവമാക്കാന്‍ ദേവസ്വം ബോര്‍ഡ്, ബിജെപിയുടെ എതിര്‍പ്പ് വകവയ്ക്കാതെ എന്‍എസ്എസും എസ്എന്‍ഡിപിയും; ശബരിമലയില്‍ സെപ്റ്റംബറില്‍ ആഗോള അയ്യപ്പ സംഗമം, 3000 പേരെ പങ്കെടുപ്പിക്കും


എല്ലാം എല്ലാം അയ്യപ്പന്‍... ആഗോള അയ്യപ്പ സംഗമം ചരിത്ര സംഭവമാക്കാന്‍ ദേവസ്വം ബോര്‍ഡ്, ബിജെപിയുടെ എതിര്‍പ്പ് വകവയ്ക്കാതെ എന്‍എസ്എസും എസ്എന്‍ഡിപിയും; ശബരിമലയില്‍ സെപ്റ്റംബറില്‍ ആഗോള അയ്യപ്പ സംഗമം, 3000 പേരെ പങ്കെടുപ്പിക്കും


രണ്ടുമക്കള്‍ക്കൊപ്പം കാണാതായ യുവതിയുടെ ഭര്‍ത്താവ് മരിച്ച നിലയില്‍....


ഹിമാചല്‍ പ്രദേശിലെ മിന്നല്‍ പ്രളയത്തില്‍ കുടുങ്ങിക്കിടക്കുന്നവരില്‍ മലയാളികളും.... 25 പേരടങ്ങുന്ന സംഘമാണ് കല്‍പ്പ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നത്...

താരനകറ്റാം എളുപ്പത്തില്‍

11 JUNE 2016 02:07 AM IST
മലയാളി വാര്‍ത്ത.

താരനകറ്റാന്‍ സാധാരണ ചെയ്യുന്ന കെമിക്കല്‍ ട്രീറ്റ്‌മെന്റുകള്‍ മുടിയുടെ അറ്റം പിളരുക, വരള്‍ച്ച തുടങ്ങിയ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാനുളള സാധ്യതയേറെയാണ്. എന്നാല്‍ നമ്മുടെ തൊടിയില്‍ നിന്നു ലഭിക്കുന്ന എട്ട് ഇലകള്‍ (അഷ്ടപ്രതി) ഉപയോഗിച്ച് ചെയ്യുന്ന ഹെര്‍ബല്‍ ട്രീറ്റ്‌മെന്റ് പാര്‍ശ്വഫലങ്ങളില്ലാതെ താരനകറ്റും. മുടിയുടെ വളര്‍ച്ച കൂട്ടാനും ഭംഗി നിലനിര്‍ത്താനും സഹായിക്കുകയും ചെയ്യും. 
തുളസിയില, മൈലാഞ്ചിയില, കീഴാര്‍നെല്ലി, കറ്റാര്‍ വാഴ, കറിവേപ്പില, കയ്യോന്നി, ഉലുവയില, പുതിനയില എന്നിവ തുല്യ അളവില്‍ അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. അര ചെറിയ സ്പൂണ്‍ ലെമണ്‍ ഓയില്‍ ഈ കൂട്ടില്‍ ചേര്‍ത്ത് പത്തു മിനിറ്റ് വയ്ക്കുക.
ഉപയോഗിക്കുന്ന വിധം
ചീപ്പ് തലയോട്ടിയില്‍ ചേര്‍ത്ത് അഞ്ച് മിനിറ്റ് തുടര്‍ച്ചയായി മുടി ചീകുക.
വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി നന്നായി കഴുകിയ ശേഷം ഡ്രയര്‍ ഉപയോഗിച്ച് പാതി ഉണക്കിയെടുക്കണം.
ഇനി പായ്ക്ക് തലയോട്ടിയില്‍ നല്ലതുപോലെ തേച്ചു പിടിപ്പിച്ചതിനു ശേഷം 45 മിനിറ്റ് കഴിഞ്ഞ് മുടി വൃത്തിയായി കഴുകി ഉണക്കുക.
ഹോം കെയര്‍
ട്രീറ്റ്‌മെന്റിനു ശേഷം ഹോംകെയര്‍ ചെയ്യേണ്ടത് ആവശ്യമാണ്. ചീപ്പുകൊണ്ട് തലയോട്ടിയില്‍ അമര്‍ത്തി ചീകിയതിനു ശേഷം ഒരു മുട്ടയുടെ വെളളയും പത്ത് തുളളി നാരങ്ങാനീരും ചേര്‍ന്ന മിശ്രിതം തലയോട്ടിയില്‍ നന്നായി തേച്ചുപിടിപ്പിച്ച് 20 മിനിറ്റിനു ശേഷം മുടി നന്നായി കഴുകി വൃത്തിയാക്കണം. 
ട്രീറ്റ്‌മെന്റ് ചെയ്തതിനുശേഷം ആഴ്ചയില്‍ ഒരു തവണ ഇങ്ങനെ ചെയ്യുന്നത് താരന്‍ നിശ്ശേഷം ഇല്ലാതാക്കാന്‍ സഹായിക്കുന്നു. 
എല്ലാ പ്രായക്കാര്‍ക്കും ഏതു തരത്തിലുളള ചര്‍മമുളളവര്‍ക്കും ഒരു പോലെ ചെയ്യാവുന്ന ട്രീറ്റ്‌മെന്റാണിത്.
താരനകറ്റുന്നതിനോടൊപ്പം മുടികൊഴിച്ചില്‍, മുടിയുടെ വരള്‍ച്ച എന്നീ പ്രശ്‌നങ്ങള്‍ തടയാനും മുടിയുടെ വളര്‍ച്ച കൂട്ടാനും സഹായിക്കുന്നു. 
ട്രീറ്റ്‌മെന്റിനു ശേഷം രണ്ടാഴ്ചത്തേക്കു തലയില്‍ ഈ എണ്ണ തേക്കാന്‍ പാടില്ല. അതു കഴിഞ്ഞ് രണ്ടാഴ്ച കൂടുമ്പോള്‍ ഒരു തവണ എന്ന രീതിയില്‍ എണ്ണ പുരട്ടാം. എന്നാല്‍ എണ്ണ പുരട്ടി ഒരു മണിക്കൂറിനു ശേഷം വീര്യം കുറഞ്ഞ ഷാംപു ഉപയോഗിച്ച് എണ്ണമയം പൂര്‍ണമായും കളഞ്ഞ് മുടി വൃത്തിയാക്കണം.
ട്രീറ്റ്‌മെന്റ് ചെയ്യാന്‍ ഏകദേശം ഒന്ന ഒന്നര മണിക്കൂര്‍ സമയം വേണ്ടി വരും. താരന്‍ പൂര്‍ണമായി അകറ്റാന്‍ കൂടുതല്‍ തവണ ചെയ്യേണ്ടി വരും.
താരനകറ്റാന്‍ പൊടിക്കൈകള്‍
ആര്യവേപ്പിന്റെ ഇല അരച്ച് പേസ്റ്റ് രൂപത്തിലാക്കി തലയോട്ടിയില്‍ തേച്ചു പിടിപ്പിച്ച് 10 മിനിറ്റിനു ശേഷം കഴുകിക്കളയുക.
ആര്യവേപ്പിന്റെ ഇല ഇട്ടു തിളപ്പിച്ച വെളളം ഉപയോഗിച്ച് മുടി കഴുകുന്നതും താരനകറ്റാന്‍ നല്ലതാണ്.
ഓറഞ്ചിന്റെ തൊലി നാരങ്ങാനീരും ചേര്‍ത്ത് അരച്ചെടുക്കുക. ഈ മിശ്രിതം തലയോട്ടിയില്‍ തേച്ച് പിടിപ്പിച്ച് അരമണിക്കൂ റിനകം വീര്യം കുറഞ്ഞ ഷാംപു ഉപയോഗിച്ച് കഴുകുക. താരന്റെ ശല്യം കുറയും.

പുളിയുളള തൈര് ഒരു പാത്രത്തിലെടുത്ത് ഒന്നു രണ്ടു ദിവസം വയ്ക്കുക (ഫ്രിഡ്ജില്‍ വയ്ക്കരുത്)നല്ല രീതിയില്‍ പുളിച്ചതിനു ശേഷം മുടിയില്‍ മാസ്‌ക് പോലെ തേച്ച് പിടിപ്പിക്കുക. ഒരു മണിക്കൂര്‍ കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകി വൃത്തിയാക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം  (7 minutes ago)

രാജ്യതലസ്ഥാന രാജപാതകളിലേക്ക്  (16 minutes ago)

സ്വര്‍ണവിലയില്‍  (29 minutes ago)

ഘോഷയാത്ര സെപ്തംബര്‍ 9ന് ഗവര്‍ണര്‍ അര്‍ലേക്കര്‍ ഫ്‌ളാഗ് ഓഫ് ചെയ്‌തേക്കും..  (43 minutes ago)

സംഭവത്തില്‍ യുവാവ് കസ്റ്റഡിയില്‍  (54 minutes ago)

വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്തുപോയവര്‍ക്ക് അവകാശ വാദങ്ങള്‍ സമര്‍പ്പിക്കാന്‍  (1 hour ago)

മൂന്ന് മാസം പ്രായമുള്ള ആണ്‍കുഞ്ഞ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍  (1 hour ago)

ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും പുതിയ ഒരു ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത  (2 hours ago)

എല്ലാം എല്ലാം അയ്യപ്പന്‍... ആഗോള അയ്യപ്പ സംഗമം ചരിത്ര സംഭവമാക്കാന്‍ ദേവസ്വം ബോര്‍ഡ്, ബിജെപിയുടെ എതിര്‍പ്പ് വകവയ്ക്കാതെ എന്‍എസ്എസും എസ്എന്‍ഡിപിയും; ശബരിമലയില്‍ സെപ്റ്റംബറില്‍ ആഗോള അയ്യപ്പ സംഗമം, 3000 പ  (2 hours ago)

രാഹുലിന്റെ നേതൃത്വത്തില്‍ പദയാത്ര  (2 hours ago)

മോട്ടോര്‍വാഹന നികുതി ചുമത്തരുതെന്ന് സുപ്രീംകോടതി....  (2 hours ago)

സിലിണ്ടറിന് 51.50 രൂപയാണ് കമ്പനികള്‍ കുറച്ചത്...  (2 hours ago)

കത്തയച്ച് മുഖ്യമന്ത്രി.... വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന്....  (3 hours ago)

നിങ്ങളുടെ ഈ മാസത്തെ ഫലമറിയാം  (3 hours ago)

അഞ്ച് വിദ്യാര്‍ഥികളില്‍ രണ്ടുപേരെ തിരയില്‍പ്പെട്ട്...  (3 hours ago)

Malayali Vartha Recommends