Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യുവത്വം നിലനിര്‍ത്താന്‍ ഡ്രൈ  ഫ്രൂട്ട്‌സ്

20 SEPTEMBER 2016 01:44 PM IST
മലയാളി വാര്‍ത്ത

പ്രായം കൂടുന്നത് ആര്‍ക്കും ഇഷ്ടമുള്ള കാര്യമല്ല. വാര്‍ധക്യം എന്നത് ശരീരത്തോടൊപ്പം മനസിനെയും തളര്‍ത്തുന്ന ഒന്നാണ്. പ്രായത്തെ നമുക്കു തടഞ്ഞു നിര്‍ത്താനാന്‍ കഴിയില്ലെങ്കിലും ആരോഗ്യത്തെയും ചര്‍മത്തെയും പ്രായം ബാധിക്കാതിരിക്കാനായി ചെയ്യാവുന്ന പല കാര്യങ്ങളുമുണ്ട്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഭക്ഷണങ്ങള്‍. ചില ഭക്ഷണങ്ങള്‍ നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പ്രായം നമ്മെ ബാധിക്കുന്നത് ഒരു പരിധി വരെയെങ്കിലും തടുക്കാന്‍ സഹായിക്കും. ഇത്തരത്തിലുള്ള ഒരു ഉത്തമ ഭക്ഷണമാണ് നട്‌സ്. വൈറ്റമിനുകള്‍, ധാതുക്കള്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇവ നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
തൈരും ബദാം പൊടിച്ചതും ചേര്‍ത്ത് മിശ്രിതമാക്കി മുഖത്തുപുരട്ടി 15 മിനിട്ടിന് ശേഷം തണുത്തവെള്ളത്തില്‍ കഴുകി കളയുക. ചര്‍മ്മത്തിന്റെ മൃദുത്വവും യൗവനവും നിലനിര്‍ത്തുന്നതിന് ഇതിലൂടെ സാധിക്കും
അതുപോലെ മറ്റൊന്നാണ് കശുവണ്ടി പരിപ്പ്. ഇതു കഴിക്കുന്നതും ചര്‍മ്മത്തെ പ്രായാധിക്യത്തില്‍ നിന്ന് തടയും. കൂടാതെ ഫാറ്റി ആസിഡ് ഗണത്തില്‍പ്പെട്ട ഒലീക് ആസിഡിന്റെ അളവ് ഇതില്‍ കൂടുതലായതിനാല്‍ ഹൃദ്രോഗങ്ങളെ ചെറുക്കാന്‍ സഹായിക്കുന്നു.
ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുള്ള ഒന്നാണ് വാള്‍നട്ട്!. ഇവ ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കുകയും ഇലാസ്തികത ഉയര്‍ത്താന്‍ സഹായിക്കുകയും ചെയ്യും. ഈ ആന്റി ഓക്‌സിഡന്റുകള്‍ കൊളാജന്‍ ഉത്പാദനം ഉയര്‍ത്തുകയും കോശങ്ങളുടെ തകരാര്‍ പരിഹരിക്കുകയും ചെയ്യും.വാല്‍നട്ട് എണ്ണ പുരട്ടിയും ചര്‍മ്മത്തിലെ വരകളും പാടുകളും അകറ്റാന്‍ സാധിക്കും.
ഊര്‍ജത്തിന്റെ കലവറകളാണ് പരിപ്പുകള്‍. ഫാറ്റി ആസിഡുകള്‍, കൊഴുപ്പ്, നാരുകള്‍, ധാതുക്കള്‍, ആന്റി ഓക്‌സൈഡുകള്‍ എന്നിവയും ഇവയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പൈന്‍ നട്ട്‌സ്. ഇതിന്റെ ഉപയോഗം ശരീരത്തില്‍ കൊഴുപ്പിന്റെ അളവ് ഉയര്‍ത്തുമെന്നും ശരീരഭാരം കൂട്ടുമെന്നും പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ അത് ഒരിക്കലും വിശ്വസനീയമല്ല. പൈന്‍ നട്ട്‌സ് ഉപയോഗിക്കുന്നത് നമ്മുടെ ശരീരത്തെ പ്രായാധിക്യത്തില്‍ നിന്നും മോചിപ്പിക്കുന്നു. കൂടാതെ ഇവ ഉപയോഗിച്ച് ഉണ്ടാക്കുന്ന എണ്ണ തേക്കുന്നത് ചര്‍മ്മം മൃദുലമാകാന്‍ സഹായിക്കുകയും ചുളിവുകളും മറ്റ് പാടുകളും മാറുന്നതിന് സഹായകമാകുകയും ചെയ്യുന്നു. അതുപോലെ ആരോഗ്യത്തിന് വളരെ ഉത്തമമായ ഒന്നാണ് ഇന്തപ്പഴം. ഇത് ചര്‍മ്മത്തിന് തിളക്കം നല്‍കുകയും രക്തത്തിലെ വിഷാംശം നീക്കം രക്തം ശുദ്ധീകരിക്കുകയും ചെയ്യുന്നു. ദിവസവും ഒരു ഗ്ലാസ് ഈന്തപ്പഴം ജൂസ് കഴിക്കുന്നത് മുടിയുടെ ഭംഗിയും ആരോഗ്യവും വര്‍ധിപ്പിക്കുകയും ചെയ്യുന്നു. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാവിന്റെ കുടുംബത്തിന് 61 ലക്ഷം രൂപ നഷ്ടപരിഹാരം  (28 minutes ago)

പ്രതിശ്രുതവരനുള്‍പ്പെടെ ഒരു കുടുംബത്തിലെ എട്ടുപേര്‍ക്ക് ദാരുണാന്ത്യം...  (37 minutes ago)

പ്രതി സന്ദീപ് നായരെ ഹൃദയാഘാതത്തെ തുടര്‍ന്ന്  (41 minutes ago)

ഏറ്റവും കെടുതി മാണ്ഡി ജില്ലയിലാണ്  (1 hour ago)

വാന്‍ ഹായ്' കപ്പലില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ  (1 hour ago)

. റെക്കോഡ് തുകയ്ക്ക് ഇന്ത്യന്‍ താരം സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്  (1 hour ago)

പടയപ്പ ജനവാസ മേഖലയില്‍ ഇറങ്ങി...  (1 hour ago)

പവന് 80 രൂപയുടെ വര്‍ദ്ധനവ്  (2 hours ago)

ഇന്ത്യയും ബ്രസീലും തമ്മിലുള്ള പ്രതിരോധ ബന്ധങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ...  (2 hours ago)

എയർ ഇന്ത്യയെ പിടിവിടാതെ ദുരന്തങ്ങൾ..!!! ടേക്ക് ഓഫിനു തൊട്ടുമുൻപ് എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ് കുഴഞ്ഞുവീണു; പിന്നാലെ സംഭവിച്ചത്  (2 hours ago)

ബൈക്ക് പോസ്റ്റില്‍ ഇടിച്ച് കോളേജ് വിദ്യാര്‍ഥി മരിച്ചു  (2 hours ago)

യുദ്ധവിമാനം എയര്‍ലിഫ്റ്റ് ചെയ്യാനാണ് ആലോചന...  (2 hours ago)

ചികിത്സക്കിടെ സൗദി ജര്‍മന്‍ ആശുപത്രിയില്‍ വെച്ചാണ്  (3 hours ago)

പത്ത് വയസ് പ്രായമുള്ള കുട്ടിയെയാണ് പനിയെ തുടര്‍ന്ന് ....  (3 hours ago)

ആരോഗ്യനില മെച്ചപ്പെട്ടു... വിഎസിനെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും ആശ്വാസ വാര്‍ത്ത, ഹൃദയമിടിപ്പും ശ്വാസവും സാധാരണ നിലയിലേക്കെത്തുന്നു  (3 hours ago)

Malayali Vartha Recommends