ഈ പാനീയം കുടിച്ചാല്‍ നരച്ചമുടി കറുത്തനിറമാകും

നരച്ച മുടി കറുപ്പിക്കാന്‍ ഡൈ ചെയ്യുകയല്ലാതെ മറ്റുമാര്‍ഗങ്ങള്‍ ഇല്ല എന്നാണു പൊതുവേയുള്ള ചിന്ത. എന്നാല്‍ ചില പൊടിക്കൈകള്‍ ചെയ്താല്‍ മുടിയുടെ നരമാറ്റാം എന്നു പറയുന്നു. മുടിയുടെ നരമാറ്റാന്‍ ഈ പാനീയം കുടിച്ചാല്‍ മതി എന്നാണ് ഒരു കൂട്ടരുടെ വാദം. എന്നാല്‍ ഇതില്‍ എത്രമാത്രം കാര്യമുണ്ട് എന്നതു വ്യക്തമല്ല.
പാനീയം തയാറാക്കാന്‍ ആവശ്യമായ സാധനങ്ങള്‍
ഒരു ടീസ്പൂണ്‍ ഫ്ളക്സ് സീഡ് ഓയില്‍ അഥവാ ചെറുചണ,അതസി,അഗശി എന്നീ പേരുകളില്‍ അറിയപ്പെടുന്ന സസ്യത്തിന്റെ വിത്തില്‍ നിന്നെടുക്കുന്ന എണ്ണ
നാല് ചെറുനാരങ്ങ
മൂന്ന് വെളുത്തുള്ളി അല്ലി
2 ടേബിള്‍ സ്പുണ്‍ ഓര്‍ഗാനിക് തേന്‍
തയാറാക്കുന്ന വിധം
രണ്ടു ചെറുനാരങ്ങ തോല്‍ നീക്കിയതും രണ്ടുനാരങ്ങ തോല്‍ നീക്കാത്തതും മിക്‌സിയില്‍ ഇടുക. ഒപ്പം രണ്ടു സ്പൂണ്‍ ഫ്‌ലക്‌സീഡ് ഓയിലും മൂന്നു വെളുത്തുള്ളി അല്ലിയും രണ്ട് സ്പൂണ്‍ തേനും ചേര്‍ത്ത് മിക്‌സിയില്‍ ഇട്ട് അടിച്ചെടുക്കുക. ഇതു ജലാംശം ഇല്ലാത്ത ജാറില്‍ സൂക്ഷിച്ചു വച്ച ശേഷം ദിവസവും മൂന്നു തവണ ഭക്ഷണത്തിന് അരമണിക്കൂര്‍ മുമ്പായി കഴിക്കുക.
പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം ഇത് എടുക്കാന്‍ മരം കൊണ്ടുള്ള സ്പൂണ്‍ ആയിരിക്കണം ഉപയോഗിക്കേണ്ടത്. നരച്ച മുടിയുടെ നിറം മാറി കറുത്ത നിറമാകും എന്നതിനപ്പുറം മുടിക്ക് കട്ടി കൂടാനും ഇതു സഹായിക്കും. ചര്‍മ്മം കൂടുതല്‍ നന്നാക്കാനും കാഴ്ച ശക്തി വര്‍ധിപ്പിക്കാനും ഈ പാനീയത്തിനു കഴിയുമത്രേ.
https://www.facebook.com/Malayalivartha