Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

വാസ്‌ലിൻ പെട്രോളിയം ജെല്ലിയുടെ പത്ത് ഉപയോഗങ്ങൾ...

23 AUGUST 2017 10:55 AM IST
മലയാളി വാര്‍ത്ത

1. നിങ്ങളുടെ സ്വന്തം ലിപ് ഗ്ലോസ് ഉണ്ടാക്കുക

അതിനായി വേണ്ടത് നിങ്ങളുടെ പഴയ ഒരു ലിപ്സ്റ്റിക്കും ഒരു സ്പൂൺ വാസ്ലിനും. ലിപ്സ്റ്റിക്ക് മുറിച്ച് വസ്ലിനൊപ്പം ചേർത്ത് നന്നയി മിക്സ് ചെയ്യുക, ഇതാ തയ്യാറായി ഹോം മെയ്ഡ് ലിപ് ഗ്ലോസ്.

2. നല്ല കട്ടിയുള്ള കൺപീലികളും, പുരികവും

ഉപയോഗിച്ചിട്ടില്ലാത്ത മസ്കാര ഇടുന്നതിനുള്ള കോല് വാസ്ലിൻ ജാറിൽ മുക്കുക, എന്നിട്ട് ഒരു കോട്ട് കൺപീലികളിലും പുരികങ്ങളിലും പുരട്ടുക. രാത്രി ഉറങ്ങാൻ കിടക്കുന്നതിന് മുൻപ് ഇത് ചെയ്യുക, സ്ഥിരമായി കുറച്ച് ദിവസം ഇത് തുടർന്നാൽ നിങ്ങൾക്ക് താമസിയാതെ കട്ടിയുള്ള പുരികവും കൺപീലികളും സ്വന്തമാക്കാം.

3. സെക്സിയായ കാലുകൾ

നിങ്ങളുടെ കാലുകൾ മോഡലുകളുടേതു പോലെ തിളക്കമുള്ളതായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ടോ? എന്നാൽ ഇത് വളരെ എളുപ്പമാണ് എന്നറിയുക. കാലുകളിൽ സ്ഥിരമായി പെട്രോളിയം ജെല്ലി പുരട്ടുക. കൂടുതൽ തിളക്കം ലഭിക്കാൻ പെട്രോളിയം ജെല്ലിയിൽ അല്പം വെങ്കലം പൊടിച്ച് ചേർത്ത് പുരട്ടിയാൽ മതിയാകും.

4. പെർഫ്യൂമുകളുടെ സുഗന്ധം ദീർഘനേരം നിലനിർത്താൻ

പെർഫ്യൂം അടിക്കുന്നതിന് മുൻപ് ആ ഭാഗത്ത് കുറച്ച് ജെല്ലി പുരട്ടുക. ഇത് തീർച്ചയായും സുഗന്ധം ദീഘനേരം നിലനിൽക്കാൻ സഹായിക്കും

5. ഒരു ഹൈലൈറ്റർ

നിങ്ങളുടെ മുഖത്തെ കവിൾ എല്ലുകളുടെ പുറത്ത് വാസ്ലീൻ പുരട്ടിയാൽ മുഖത്തിന് കൂടുതൽ തിളക്കം ലഭിക്കും.

6. തലമുടിയുടെ അറ്റം പിളരുന്നത് തടയാൻ

പലർക്കും സാധാരണയായി ഉണ്ടാകുന്ന ഈ പ്രശ്നം വാസ്ലിൻ ഉപയോഗിച്ച് എളുപ്പത്തിൽ മറയ്ക്കാം. എങ്ങനെ? വളരെ ലളിതം, നിങ്ങളുടെ വിരൽ തുമ്പുകൾ വാസ്ലിനിൽ മുക്കുക, ശേഷം അത് നിങ്ങളുടെ തലമുടിയുടെ അറ്റത്ത് പുരട്ടുക. ഇത് കൂടുതൽ ആകാതെ ശ്രദ്ധിക്കണം, ഇല്ലെങ്കിൽ തലമുടികൾ തമ്മിൽ ഒട്ടിപ്പിടിച്ച് കട്ടിയില്ലാത്തതും എണ്ണമയമുള്ളതായും തോന്നിക്കും.

7. ഹെയർ കളറിൽ നിന്നും സംരക്ഷണം

നിങ്ങളുടെ തലമുടി കളർ ചെയ്യാൻ ഉദ്ദേശിക്കുന്നെങ്കിൽ, അല്പം ജെല്ലി നെറ്റിയുടെ വശങ്ങളിൽ പുരട്ടുക, എന്നാൽ തലമുടിയിൽ ഉപയോഗിക്കുന്ന കളർ നെറ്റിയിലേക്ക് ഒലിച്ചിറങ്ങി കറപറ്റുന്നത് തടയാം.

8. ബോഡി സ്ക്രബ്

അയോഡിൻ ചേരാത്ത തരി ഉപ്പ് വസ്ലിനൊപ്പം ചേർത്ത് ശരീരത്തിൽ തേച്ച് പിടിപ്പിക്കുക, മൃത ചർമ്മം എളുപ്പത്തിൽ ഇല്ലാതാക്കാൻ കഴിയും.

9. തലയോട്ടിയിലെ തൊലിയിലെ വരൾച്ച ഇല്ലാതാക്കാൻ

തലയോട്ടി വരണ്ട് പൊട്ടുന്നത് ഒഴിവാക്കാൻ എളുപ്പമാർഗ്ഗമാണ് അല്പം വാസ്ലിൻ തലയോട്ടിയിൽ മസാജ് ചെയ്ത് പിടിപ്പിക്കുന്നത്, നമ്മൾ തലയിൽ എണ്ണ തേയ്ക്കുന്നത് പോലെ ഇത് തേച്ച് പിടിപ്പിച്ചാൽ മതിയാകും.

10. ചർമ്മത്തിന്റെ മൃദുലത വർദ്ദിപ്പിക്കാൻ

നിങ്ങളുടെ ബോഡി ലോഷന്‍ കുറച്ച്‌ ദിവസം കൂടി നീട്ടിപിടിക്കാന്‍ ഒരു ചെറിയ വിദ്യ. കുറച്ച്‌ പെട്രോളിയം ജെല്ലി കൂടി ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക, അല്പം ബേബി ക്രീമും കൂടി ചേര്‍ത്താല്‍ ചര്‍മ്മത്തിന്റെ മൃദുലത പതിവിലും വര്‍ദ്ധിപ്പിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (7 minutes ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (13 minutes ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (37 minutes ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (42 minutes ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (53 minutes ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (1 hour ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (1 hour ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (1 hour ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (2 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (2 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (3 hours ago)

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്ര  (3 hours ago)

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (3 hours ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (4 hours ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (4 hours ago)

Malayali Vartha Recommends