Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാലക്കാടെ നിപ രോഗിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി....


മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...


ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത


മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...


കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്

അകാല നര ഒഴിവാക്കാന്‍

18 OCTOBER 2014 10:07 AM IST
മലയാളി വാര്‍ത്ത.

പാരമ്പര്യമായി ചെറുപ്രായത്തിലേ മുടി നരയ്‌ക്കാന്‍ ഇടയുള്ളവര്‍ മുന്‍കരുതലെടുക്കണം. രാസവസ്‌തുക്കള്‍ ഉള്ള ചായക്കൂട്ടുകള്‍ ഒഴിവാക്കുക. നാട്ടില്‍ സുലഭമായ പ്രകൃതിവസ്‌തുക്കള്‍ മാത്രം ഉപയോഗിക്കണം. അകാല നര അകറ്റാന്‍ പല നാടന്‍ പ്രയോഗങ്ങളുമുണ്ട്‌.

1. അര കപ്പ്‌ വീതം മൈലാഞ്ചി ഇല, നീല അമരി ഇല, ഒന്നര ടേബിള്‍ സ്‌പൂണ്‍ തേയില, പച്ച നെല്ലിക്ക മിനുസമായി അരച്ചത്‌ (അല്ലെങ്കില്‍ നെല്ലിക്ക ഉണക്കിപ്പൊടിച്ചത്‌ ഒന്നര ടേബിള്‍സ്‌പൂണ്‍) എന്നിവ ഒരു ഗ്ലാസ്‌ വെള്ളമൊഴിച്ച്‌ മുപ്പത്‌ മിനിറ്റോളം തിളപ്പിക്കുക. തണുക്കുമ്പോള്‍ അരിച്ചെടുത്ത്‌ ഒരു ടീസ്‌പൂണ്‍ നാരങ്ങാനീര്‌ ചേര്‍ത്ത്‌ തലയോട്ടിയില്‍ നന്നായി തേച്ചുപിടിപ്പിക്കുക. രണ്ട്‌ മണിക്കൂര്‍ കഴിഞ്ഞ്‌ തണുത്ത വെള്ളത്തില്‍ കഴുകുക. ആഴ്‌ചയില്‍ ഒരിക്കലെങ്കിലും ഇത്‌ ചെയ്യുന്നത്‌ നല്ലതാണ്‌.

2. മൂന്ന്‌ ടേബിള്‍സ്‌പൂണ്‍ തേയില ഒരു കപ്പ്‌ വെള്ളത്തില്‍ പത്തുമിനിറ്റോളം തിളപ്പിച്ച്‌ വെള്ളം ഊറ്റിയെടുക്കുക. ഒരു കപ്പ്‌ മൈലാഞ്ചിയില മിനുസമായി അരച്ച്‌ (മൈലാഞ്ചിപ്പൊടിയായാലും മതി) തേയില വെള്ളത്തിലിട്ട്‌ (തണുത്തശേഷം) നന്നായി ഇളക്കുക. ഒരു ടേബിള്‍ സ്‌പൂണ്‍ ആവണക്കെണ്ണകൂടി ചേര്‍ത്ത്‌ നന്നായി ഇളക്കി തലയോട്ടിയിലും മുടിയിലും തേച്ചുപിടിപ്പിക്കുക. നാലോ അഞ്ചോ മണിക്കൂര്‍ കഴിഞ്ഞ്‌ തണുത്ത വെള്ളത്തില്‍ കഴുകുക. മുടി കറുപ്പിക്കാന്‍ ഏറ്റവും നല്ല മാര്‍ഗമാണിത്‌.

3. ഒരു കപ്പ്‌ ആവണക്കെണ്ണയില്‍ രണ്ട്‌ ടേബിള്‍സ്‌പൂണ്‍ കാപ്പിപ്പൊടി ചേര്‍ത്ത്‌ ഇരുപതു മിനിറ്റോളം തിളപ്പിക്കുക. നല്ലതുപോലെ തണുത്താല്‍ രണ്ട്‌ ടേബിള്‍സ്‌പൂണ്‍ പനിനീര്‍ ഒഴിച്ച്‌ നന്നായി ഇളക്കുക. ഇത്‌ തലയോട്ടിയില്‍ തേച്ചുപിടിപ്പിക്കുക. മിനുത്ത ബ്രഷ്‌ ഉപയോഗിച്ച്‌ മുടിയിഴകളിലും അറ്റംവരെ തേക്കണം. രാത്രി കിടക്കുംമുമ്പ്‌ തലയില്‍ പുരട്ടി \'പ്ലാസ്‌റ്റിക്‌ ക്യാപ്‌\' അണിഞ്ഞോ തോര്‍ത്തുമുണ്ടുകൊണ്ട്‌ ഇറുകാതെ കെട്ടിയോ കിടക്കുക. രാവിലെ തണുത്ത വെള്ളത്തില്‍ തല കഴുകുക.

4. ത്രിഫലപ്പൊടി (ചുണ്ണാമ്പു ചേര്‍ക്കാത്തത്‌) തേന്‍ ചേര്‍ത്തു രാത്രിയില്‍ പതിവായി കഴിക്കുക. കീഴാര്‍നെല്ലി അരച്ചുപിഴിഞ്ഞ നീര്‌ തലയില്‍ പുരട്ടി കുളിക്കുന്നത്‌ നല്ലതാണ്‌ .

5. കട്ടന്‍ചായ മുടിനര ഒഴിവാക്കാന്‍ പറ്റിയ ഒരു വഴിയാണ്‌. കട്ടന്‍ ചായ തണുപ്പിച്ച്‌ മുടിയില്‍ തേച്ച്‌ അല്‍പം കഴിഞ്ഞ്‌ കഴുകിക്കളയാം. അല്ലെങ്കില്‍ ഇതുപയോഗിച്ച്‌ മുടി കഴുകാം. ഇതുപയോഗിക്കുമ്പോള്‍ മുടിയില്‍ ഷാംപൂ തേയ്‌ക്കരുതെന്ന കാര്യം ഓര്‍ക്കുക.

6. കറിവേപ്പില അരച്ചു തലയില്‍ തേയ്‌ക്കുന്നതും മുടി നര ഒഴിവാക്കും. ഇവയിട്ടു കാച്ചിയ എണ്ണ തേയ്‌ക്കുന്നതും ഭക്ഷണരൂപത്തില്‍ ഇവ കഴിയ്‌ക്കുന്നതുമെല്ലാം നര ഒഴിവാക്കാനുള്ള വഴികളാണ്‌.

7. മൈലാഞ്ചിയില, കറിവേപ്പി, നെല്ലിക്ക, കറ്റാര്‍വാഴ എന്നിവയിട്ട്‌ എണ്ണ കാച്ചിത്തേയ്‌ക്കുന്നത്‌ ഗുണം ചെയ്യും. ഹെന്നയും മുടി നര ഒഴിവാക്കാനും നരച്ച മുടിയുടെ നിറം മാറ്റാനുമുള്ള ഒരു വഴിയാണ്‌.

8. മൈലാഞ്ചിയില അരച്ചതോ അല്ലെങ്കില്‍ മൈലാഞ്ചിപ്പൊടിയോ ഇതിന്‌ ഉപയോഗിക്കാം. ഇതില്‍ അല്‍പം തൈര്‌, കാപ്പിപ്പൊടി, ഒന്നോ രണ്ടോ തുള്ളി ചെറുനാരങ്ങാനീര്‌ എന്നിവ ചേര്‍ത്ത്‌ പേസ്‌റ്റാക്കി തലയില്‍ തേയ്‌ക്കാം. ഒന്നു രണ്ടു മണിക്കൂര്‍ കഴിഞ്ഞ്‌ കഴുകിക്കളയാം.

9. ചീരയുടെ ജ്യൂസും തലയില്‍ തേയ്‌ക്കാന്‍ നല്ലതാണ്‌. ചുവന്ന ചീരയാണ്‌ ഏറ്റവും നല്ലത്‌. മുടിയുടെ നര ഒഴിവാക്കാന്‍ മാത്രമല്ല, മുടി വളരാനും മൃദുവാകാനും ഇതു സഹായിക്കും.

10. നെല്ലിക്ക കഴിക്കുന്നതും നെല്ലിക്കാജ്യൂസ്‌ കുടിക്കുന്നതും നെല്ലിക്കാപ്പൊടി തലയില്‍ തേയ്‌ക്കുന്നതുമെല്ലാം നല്ലതാണ്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

2 കൊലപാതകങ്ങൾ നടക്കാനിരുന്ന ഏഞ്ചലിന്റെ വീട്..! ബൈബിൾ കീറിയെറിഞ്ഞ് അലറി കിടപ്പ് മുറിയിലെ എല്ലാം ഒളിപ്പിച്ചു  (2 minutes ago)

സ്വര്‍ണവില  (4 minutes ago)

കണ്ണീര്‍ക്കാഴ്ചയായി.... തട്ടുകട നടത്തി തിരികെ ബൈക്കില്‍ പോകവേ അപകടം  (23 minutes ago)

നാളെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന നിയന്ത്രണം  (35 minutes ago)

വാഹനാപകടത്തില്‍ വയനാട് സ്വദേശിക്ക് ദാരുണാന്ത്യം  (51 minutes ago)

ഉജ്വല തിരിച്ചുവരവുമായി മാഗ്‌നസ് കാള്‍സന്‍  (1 hour ago)

അന്താരാഷ്ട്ര ബഹിരാകാശ നിലയം കേരളത്തില്‍ നിന്ന് കാണാന്‍ സുവര്‍ണാവസരമൊരുങ്ങുന്നു  (1 hour ago)

മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ്  (1 hour ago)

അര്‍ജന്റീനയില്‍ നിന്നാണ് മോദി ബ്രസീലില്‍ എത്തിയത്...  (1 hour ago)

കെ എസ് ആര്‍ ടി സി ബസുകള്‍ കൂട്ടിയിടിച്ചു...  (2 hours ago)

ഒന്നിനെതിരേ നാലുഗോളുകള്‍ക്ക്...  (2 hours ago)

ഹിമാചല്‍ പ്രദേശില്‍ മേഘവിസ്ഫോടനത്തിന് പിന്നാലെയുണ്ടായ മിന്നല്‍ പ്രളയം...  (2 hours ago)

നാല് വയസുകാരനെ അതിസാഹസികമായി ഫയര്‍ ഫോഴ്‌സ് രക്ഷപ്പെടുത്തി....  (2 hours ago)

ശാരീരികമായി കടുത്ത ശിക്ഷ നല്‍കാന്‍ അദ്ധ്യാപകര്‍ക്ക്  (2 hours ago)

ഈ അടുത്ത കാലത്തെ ഏറ്റവും വലിയ കടുവ ദൗത്യം. കടുവ കൂട്ടില്‍ ആയത് 53 ആം ദിനം  (3 hours ago)

Malayali Vartha Recommends