Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രോഗപ്രതിരോധ ശേഷി നേടാന്‍

30 OCTOBER 2014 03:45 PM IST
മലയാളി വാര്‍ത്ത.

രോഗപ്രതിരോധ ശേഷി നേടാന്‍ സഹായിക്കുന്ന ചില ആഹാരങ്ങള്‍
തൈര്‌: ദിവസവും ഏഴ്‌ ഔണ്‍സ്‌ തൈര്‌ കഴിക്കുന്നതു ശരീരത്തില്‍ ആരോഗ്യകാരികളായ ബാക്‌ടീരിയയെ വളര്‍ത്തി കുടലിനേയും അന്നനാളത്തെയും അണുബാധയില്‍ നിന്നും രക്ഷിക്കും.
ഓട്‌സ്‌, ബാര്‍ലി: ബീറ്റാഗ്ലൂക്കോണ്‍ കലവറയായ ഓട്‌സും ബാര്‍ളിയും പ്രതിരോധശേഷി വളര്‍ത്താന്‍ ഉത്തമമാണ്‌. എളുപ്പത്തില്‍ മുറിവുണക്കാന്‍ ഇവ സഹായിക്കുന്നു, മാത്രമല്ല ആന്റിബയോട്ടിക്കിന്റെ പ്രവര്‍ത്തനത്തെ വേഗത്തിലാക്കുന്നു. മൂന്നു ദിവസത്തിലൊരിക്കല്‍ ഇവ ആഹാരത്തില്‍ ഉള്‍ക്കൊള്ളിക്കുന്നതു നന്ന്‌.
വെളുത്തുള്ളി: അണുബാധയെയും ബാക്‌ടീരിയയെയും ചെറുക്കാനുള്ള കഴിവ്‌ വെളുത്തുള്ളിക്കുണ്ട്‌. വെളുത്തുള്ളി സ്‌ഥിരം കഴിക്കുന്നവരില്‍ ജലദോഷം പിടിപെടാനുള്ള സാധ്യത കുറവാണ്‌. കുടല്‍, ആമാശയ കാന്‍സര്‍ തടയാനുള്ള കഴിവും ഉണ്ട്‌. എന്നും രണ്ടല്ലി പച്ചയ്‌ക്കു ചവച്ചു കഴിക്കുന്നതും കറികളില്‍ ചേര്‍ക്കുന്നതും ഗുണം ചെയ്യും.
മത്സ്യം: കക്ക, ഞണ്ട്‌, കൊഞ്ച്‌ എന്നീ മത്സ്യയിനങ്ങള്‍ക്കു വൈറല്‍ പനിയെ പ്രതിരോധിക്കാന്‍ കഴിയും. ചൂര, അയല, ചൂട തുടങ്ങിയ മത്സ്യങ്ങള്‍ക്കു കരള്‍ രോഗങ്ങളെ തടയാനുള്ള ശേഷിയുണ്ട്‌. ആഴ്‌ചയില്‍ രണ്ട്‌ തവണ ഇവ ആഹാരത്തില്‍ ഉള്‍പ്പെടുത്താം.
ചിക്കന്‍: ഉള്ളിയും സവാളയും മസാലയും ചേര്‍ത്ത ചിക്കന്‍ സൂപ്പ്‌ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന സൂപ്പര്‍ ടോണിക്കാണ്‌. തളര്‍ന്നിരിക്കുമ്പോള്‍ ഒരു ബൗള്‍ സൂപ്പ്‌ കുടിച്ചാല്‍ പിന്നെ ഏറെ നേരം ഉണര്‍വോടെ ഇരിക്കാം.
ഗ്രീന്‍ടീ: കട്ടന്‍ ചായയും ഗ്രീന്‍ടീയും അത്ര നിസാരക്കാരല്ല, അമിനോ ആസിഡ്‌ കലവറയായ ഈ പാനീയങ്ങള്‍ അഞ്ച്‌ കപ്പ്‌ വീതം രണ്ടാഴ്‌ച കുടിച്ചാല്‍ വൈറസ്‌ പ്രതിരോധശേഷി പത്തു ശതമാനം വരെ വര്‍ധിക്കുന്നു.
ശരീരത്തെ രോഗങ്ങളില്‍ നിന്നും രക്ഷിക്കുന്ന ശ്വേതരക്‌താണുക്കളുടെ ഉല്‍പാദനത്തിനാവശ്യമായ സിങ്ക്‌ ബീഫില്‍ ധ-രാളമായി കാണാം. ബീഫ്‌ കഴിക്കാത്തവര്‍ക്ക്‌ ധാന്യങ്ങളും, പാലും പകരം ഉപയോഗിക്കാം.
ചര്‍മരോഗങ്ങളെ ചെറുക്കാനായി മധുരക്കിഴങ്ങ്‌, ഓറഞ്ച്‌, മത്തങ്ങ എന്നിവ കഴിക്കാം. മല്ലി, ജീരകം, പെരുംജീരകം, ഇഞ്ചി, മഞ്ഞള്‍ എന്നിവ കറികളില്‍ ചേര്‍ക്കുന്നത്‌ പ്രതിരോധശേഷി കൂട്ടും.
ആഹാരസാധനങ്ങള്‍ അമിതമായി വേവിക്കരുത്‌. ഭക്ഷണം കൃത്യസമയത്ത്‌ കൃത്യമായ അളവില്‍ കഴിക്കുക. കാലാവസ്‌ഥയ്‌ക്ക്‌ ഇണങ്ങിയ ഭക്ഷണം ശീലിക്കുക. ഉദാഹരണമായി തണുപ്പിച്ച സാലഡുകള്‍ തണുപ്പു കാലത്ത്‌ ഒഴിവാക്കാം. പകരം ചൂട്‌ സൂപ്പ്‌, സ്‌റ്റു എന്നിവ കഴിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (4 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (4 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (4 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (5 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (6 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (6 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (6 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (12 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (12 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (12 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (12 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (12 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (12 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (12 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (13 hours ago)

Malayali Vartha Recommends