Widgets Magazine
18
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബാന്‍ഡേജിനെ ഔട്ടാക്കാന്‍ പുത്തന്‍ ജെല്‍ വരുന്നു

21 NOVEMBER 2014 02:35 PM IST
മലയാളി വാര്‍ത്ത.

പരീക്ഷണങ്ങള്‍ നിരവധി എല്ലാ മേഖലയിലും തകര്‍ത്തടിച്ച്‌ നടക്കുമ്പോള്‍ അടുക്കള കാര്യവും വീട്ടമ്മമാരെയും ആരും പരിഗണിക്കുന്നില്ലെന്ന പരാതി വേണ്ട. അടുക്കളയില്‍ കറിക്കരിയുമ്പോള്‍ കത്തികൊണ്ടൊന്ന്‌ മുറിഞ്ഞാലും കാറപകടത്തിലോ മറ്റേതെങ്കിലും അപകടങ്ങളിലോ അകപ്പെട്ട്‌ ഗുരുതരമായി മുറിവേറ്റാലോ രക്തം നില്‍ക്കാന്‍ ആദ്യം ചെയ്യുന്ന പ്രവൃത്തികളിലൊന്ന്‌ ബാന്‍ഡേജിടുകയാണ്‌. ചില മുറിവുകളില്‍നിന്ന്‌ ബാന്‍ഡേജിനെ മറികടന്നു കൊണ്ടും രക്തം പ്രവഹിച്ചു കൊണ്ടേയിരിക്കും. ഇത്തരം സന്ദര്‍ഭങ്ങളില്‍ പലരും ഇനിയെന്താണ്‌ ചെയ്യേണ്ടതെന്നറിയാതെ ഒരു നിമിഷമെങ്കിലും പരിഭ്രമിച്ച്‌ നിന്നിരിക്കാം. എന്നാല്‍ അതിനും ഇതാ ഒരു പരിഹാരം. ഞൊടിയിട കൊണ്ട്‌ മുറിവുകളിലെ രക്തപ്രവാഹം തടയുന്ന തൊട്ടാലൊട്ടുന്ന ഒരു സവിശേഷ ജെല്‍ അമേരിക്കയില്‍ കണ്ടെത്തിയിരിക്കുകയാണ്‌. ഇത്‌ പ്രചാരത്തിലാകുന്നതോടെ മുറിവുകളില്‍ കെട്ടുന്ന ബാന്‍ഡേജ്‌ കാലം അവസാനിക്കും.
വെറ്റിജെല്‍ എന്നറിയപ്പെടുന്ന ഈ ജെല്‍ പ്ലാന്‌റ്‌ പോളിമറുകളില്‍ നിന്നാണ്‌ വികസിപ്പിച്ചെടുത്തിരിക്കുന്നത്‌. മുറിവുണക്കാന്‍ ശരീരത്തിനുള്ള പ്രകൃതിപരമായ കഴിവി(നാച്വറല്‍ ഹീലിങ്‌)നോട്‌ ചേര്‍ന്ന്‌ പ്രവര്‍ത്തിച്ചാണ്‌ ഈ ജെല്‍ രക്തപ്രവാഹം നിര്‍ത്തുന്നത്‌. അണുരഹിതമായ ഈ ജെല്‍ ഉപയോഗിക്കുകയാണെങ്കില്‍ മുറിവ്‌ സുരക്ഷിതമായി പെട്ടെന്നുണങ്ങുമെന്നാണ്‌ കണ്ടെത്തിയിരിക്കുന്നത്‌. പൊടിപടലങ്ങളുടെ അണുക്കള്‍ നിറഞ്ഞ യുദ്ധഭൂമികകളില്‍ ഈ ജെല്‍ വളരെ ഉപയോഗപ്രദമാകും. മുറിവേറ്റ സൈനികര്‍ക്ക്‌ അടിയന്തിര ചികിത്സകള്‍ ലഭിക്കുന്നതിന്‌ മുമ്പ്‌ ഈ ജെല്‍ ഫലപ്രദമായി ഉപയോഗിച്ച്‌ രക്തപ്രവാഹം തടഞ്ഞ്‌ നിര്‍ത്തനാകും. ഡോക്‌ടര്‍മാര്‍ എത്തിയതിന്‌ശേഷം ഈ ജെല്‍ മാറ്റി മുറിവിന്‌ ഉചിതമായ ചികിത്സ നല്‍കുകയും ചെയ്യാമെന്നാണ്‌ ലാന്‍ഡോലിന്‌ പറയുന്നത്‌.
പോളിടെക്‌നിക്ക്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ എന്‍വൈയുവിലെ മുന്‍വിദ്യാര്‍ത്ഥിയും കെമിക്കല്‍ എന്‍ജിനീയറുമായ ജോയ്‌ ലാന്‍ഡോലിനയാണി അത്ഭുത ജെല്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്‌. ഇതിനായി അദ്ദേഹം ബ്രൂക്ക്‌ലിന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സണ്‍ഐറിസ്‌ എന്ന ഒരു കമ്പനിയും സ്ഥാപിച്ചിട്ടുണ്ട്‌.

ചെടികളില്‍ നിന്നുള്ള ഹീമോഫിലിക്‌ പോളിമര്‍ ഉപയോഗിച്ചുണ്ടാക്കുന്ന വെറ്റിജെല്‍ രക്തത്തോട്‌ പറ്റിപ്പിടിക്കുകയും രക്തപ്രവാഹം നിര്‍ത്തി പെട്ടെന്ന്‌ മുറിവുണക്കുകയുമാണ്‌ ചെയ്യുന്നത്‌. യുദ്ധഭൂമിയില്‍ പട്ടാളക്കാരന്‌ ഗുരുതരമായി വെടിയേറ്റാല്‍ മിക്കവാറും അയാള്‍ മൂന്ന്‌ മിനിറ്റിനുള്ളില്‍ രക്തം വാര്‍ന്ന്‌ മരിച്ച്‌ പോകുമെന്നും എന്നാല്‍ ഇപ്പോഴുള്ള മരുന്നുകള്‍ക്ക്‌ അഞ്ച്‌ മുതല്‍ പത്ത്‌ മിനിറ്റിനുള്ളില്‍ മാത്രമെ രക്തപ്രവാഹം അവസാനിപ്പിക്കാനാവുകയുള്ളുവെന്നും സണ്‍എറിസിലെ എന്‍ജിനീയറായ ഒമര്‍ അഹമ്മദ്‌ പറയുന്നു.

അതിനാല്‍ വെടിയേല്‍ക്കുന്ന പട്ടാളക്കാര്‍ രക്തം വാര്‍ന്ന്‌ മരിച്ച്‌ പോകാനുള്ള സാധ്യതയേറെയാണ്‌. ഇത്തരം സന്ദര്‍ഭങ്ങളില്‍ വെറും 15 സെക്കന്‍ഡ്‌ കൊണ്ട്‌ രക്തമൊലിപ്പ്‌ നിര്‍ത്തുന്ന വെറ്റിജെല്‍ അത്യധികമായി പ്രയോജനപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യന്‌ ഉപയോഗിക്കാവുന്ന ഉല്‍പന്നമെന്ന നിലയില്‍ എഫ്‌.ഡി.എ അംഗീകാരമുള്ള ഉല്‍പന്നമായി വെറ്റിജെല്ലിനെ മാറ്റാനാണ്‌ ഗവേഷകര്‍ കിണഞ്ഞ്‌ പരിശ്രമിക്കുന്നത്‌. ഇതിനായി നിരവധി ടെസ്റ്റുകള്‍ ഇനിയും നടത്തേണ്ടതുണ്ട്‌. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയുടെ ഇടപെടൽ, സ്ത്രീയെ പൊലീസ് മർദ്ദിക്കുന്നതിന്റെ സിസി‌ടിവി ദൃശ്യം പുറത്ത്...അടിയന്തര നടപടിയെടുക്കാൻ ഡിജിപിക്ക് നിർദേശം നൽകി പിണറായി വിജയൻ....സംഭവം നടന്നത് 2024ൽ  (4 minutes ago)

എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ അക്രമണം..കൂടുതൽ വിവരങ്ങൾ പുറത്ത്..'നിയമപാലകർ ഇങ്ങനെ ചെയ്താല്‍ എന്ത് ചെയ്യും? സ്റ്റേഷനിലെ ആക്രമണം കണ്ട് കുട്ടികൾ പേടിച്ചു, നിയമപോരാട്ടം തുടരും  (10 minutes ago)

സി പി എം മടങ്ങുന്നു... 2019 ജനുവരിയിലേക്ക്... വീണ്ടും ബിന്ദു അമ്മിണിയും സംഘവും നടേശ - നായർ കളിക്ക് കർട്ടൻ  (19 minutes ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരമുള്ള വിബി ജി റാം ജി ബില്‍ ലോക്‌സഭ പാസ്സാക്കി  (1 hour ago)

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം മാറ്റിവെച്ചു  (1 hour ago)

കുട്ടികളെ പഠിപ്പിക്കാന്‍ വന്ന അധ്യാപകനൊപ്പം ഒളിച്ചോടിയ ഭാര്യയുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് ഭര്‍ത്താവ്  (1 hour ago)

ഗര്‍ഭിണിയാണെന്ന് പറഞ്ഞിട്ടും യുവതിക്ക് പൊലീസ് സ്‌റ്റേഷനില്‍ ക്രൂര മര്‍ദനം  (1 hour ago)

ബസില്‍ കടത്താന്‍ ശ്രമിച്ച 8 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ പിടികൂടി  (3 hours ago)

അന്വേഷണ ഉദ്യോഗസ്ഥനെതിരെ ദിലീപിന്റെ കോടതിയലക്ഷ്യ ഹര്‍ജി  (4 hours ago)

കുവൈത്തില്‍ വീണ്ടും ഡീസല്‍ കള്ളക്കടത്ത്  (4 hours ago)

തിരുവനന്തപുരം ലുലുമാളില്‍ മികച്ച ഓഫറുകളോടെ ആനിവേഴ്‌സറി സെയില്‍  (4 hours ago)

ഒമാന്റെ പരമോന്നത ബഹുമതിയായ 'ഓര്‍ഡര്‍ ഓഫ് ഒമാന്‍' പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്  (4 hours ago)

അങ്കണവാടിയിലെ കുട്ടികള്‍ക്ക് നേരെ കടന്നല്‍ ആക്രമണം  (5 hours ago)

വ്യത്യസ്ഥ ഭാവങ്ങളുമായി പ്രകമ്പനത്തിന് പുതിയ പോസ്റ്റർ  (6 hours ago)

ക്രിസ്മസ് കരോൾ ആഘോഷങ്ങളിൽ ആർഎസ്എസ് ശാഖകളിൽ ആലപിക്കുന്ന ഗണഗീതം ചൊല്ലാനുള്ള നീക്കം പ്രതിഷേധാർഹം -ഡി വൈ എഫ് ഐ  (7 hours ago)

Malayali Vartha Recommends