Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

വിളര്‍ച്ചയെ പ്രതിരോധിക്കാം

28 JULY 2015 10:40 AM IST
മലയാളി വാര്‍ത്ത.

ആര്‍ത്തവ രക്തനഷ്ടവുമായി ബന്ധപ്പെട്ട് സ്ത്രീകളിലാണ് വിളര്‍ച്ച അഥവാ അനീമിയ കൂടുതലായി കണ്ടുവരുന്നത്. ഓരോ ആര്‍ത്തവ കാലത്തും 15 മുതല്‍ 30 മില്ലീഗ്രാം വരെ അയണ്‍ ശരീരത്തില്‍ നിന്നും നഷ്ടപ്പെടുന്നുണ്ട്. അയണ്‍ കൂടുതലായി ആവശ്യമുള്ള ഗര്‍ഭിണികളിലും വളരുന്ന പ്രായത്തില്‍ കുട്ടികളിലും വിളര്‍ച്ച സാധാരണമാണ്. പാചകത്തിനുള്ള വിഭവങ്ങള്‍ തിരഞ്ഞെടുക്കുന്നതിലും പാചക രീതിയിലുമൊക്കെ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ ഒരു ടോണിക്കും വാങ്ങി കഴിക്കാതെ തന്നെ അനീമിയയുടെ പ്രശ്‌നങ്ങളെ മറി കടക്കാം.
ക്ഷീണം, തളര്‍ച്ച, ഉത്സാഹക്കുറവ്, തലവേദന, തലകറക്കം. ഏകാഗ്രതക്കുറവ്, ഹൃദയാരോഗ്യം ദുര്‍ബലമാകുന്നതിനെ തുടര്‍ന്ന് കിതപ്പും ശ്വാസം മുട്ടലും, നെഞ്ചിടിപ്പ്, കാലില്‍ നീര് തുടങ്ങിയവയൊക്കെ വിളര്‍ച്ചയുടെ സാധാരണ ലക്ഷണങ്ങളാണ്.
കൂടാതെ അനീമിയ ഉള്ളവരില്‍ കണ്ടു വരുന്ന കൗതുകകരമായ ഒരു ലക്ഷണമാണ് പൈക്ക. കല്ലും കട്ടയും കൂടാതെ അരി, പേപ്പര്‍ പെയിന്റ്, തടി, പ്ലാസ്റ്റിക് എന്നിവ കണ്ടാല്‍ തിന്നാന്‍ തോന്നുന്നതാണ് ഈ ലക്ഷണം.
ഭക്ഷണ സാധനങ്ങളില്‍ രണ്ടു തരത്തിലുള്ള അയണാണുള്ളത്. മത്സ്യത്തിലും മാംസത്തിലും കൂടുതലായി അടങ്ങിയിട്ടുള്ള ഹീം അയണ്‍ പെട്ടെന്നു തന്നെ ആഗിരണം ചെയ്യപ്പെടും. എന്നാല്‍, ധാന്യങ്ങളിലും ഇലക്കറികളിലുമൊക്കെ അടങ്ങിയിരിക്കുന്ന നോണ്‍ഹീം അയണ്‍ ഫൈറ്റേറ്റുകളുടെയും ഓക്‌സലേറ്റുകളുടെയും ഫൈബറിന്റെയുമൊക്കെ സാന്നിധ്യം മൂലം നന്നായി ആഗിരണം ചെയ്യപ്പെടുന്നില്ല. അതുകൊണ്ട് തികഞ്ഞ സസ്യഭുക്കുകളുടെ ഇടയില്‍ വിളര്‍ച്ചയ്ക്കുള്ള സാധ്യതകൂടുതലാണ്. വെജറ്റേറിയന്‍സ് അയണ്‍ കൂടുതല്‍ അടങ്ങിയിട്ടുള്ള ബേക്കഡ് ബീന്‍സ്, ചുവന്ന കിഡ്‌നി ബീന്‍സ്, തുവര, പഴവര്‍ഗങ്ങളായ അത്തിപ്പഴം, ചുവന്നമുന്തിരി, ഉണങ്ങിയ ആപ്രിക്കോട്ട് തുടങ്ങിയവയൊക്കെ ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തണം.
പാലോ പാല്‍ ഉല്പന്നങ്ങളോ കഴിക്കുമ്പോള്‍ ഒരു കാര്യം ശ്രദ്ധിക്കുക. പാലുല്പന്നങ്ങളിലുള്ള കാത്സ്യം ഇരുമ്പിന്റെ ആഗിരണത്തെ കുറയ്ക്കുന്നതുകൊണ്ട് ആഹാരം കഴിച്ച് ഒന്നോ രണ്ടോ മണിക്കൂര്‍ കഴിഞ്ഞു മാത്രമേ പാല്‍ കുടിക്കാവൂ.
ഇരുമ്പു പാത്രങ്ങള്‍ പാചകത്തിനുപയോഗിക്കുമ്പോള്‍ പാത്രത്തില്‍ നിന്നുള്ള ഇരുമ്പിന്റെ അംശം ഭക്ഷണത്തില്‍ കലരും. ഇത് വിളര്‍ച്ചയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒരു പരിധി വരെ സഹായിക്കും.
വല്ലപ്പോഴും ഇരുമ്പിന്റെ ചീനച്ചട്ടിയില്‍ മെഴുക്കു പുരട്ടി ഉണ്ടാക്കി കഴിക്കുന്നതും അമ്ലഗുണമുള്ള റ്റുമാറ്റോ സൂപ്പും റ്റുമാറ്റോ സോസും പാകം ചെയ്തു കഴിക്കുന്നതും വിളര്‍ച്ചയെ തടയാന്‍ നല്ലതാണ്. എന്നാല്‍, ഉപയോഗിക്കുന്ന ഇരുമ്പു പാത്രത്തില്‍ തുരുമ്പില്ല എന്ന് ഉറപ്പാക്കണം.

രക്തത്തിലെ ഹീമോഗ്ലോബിന്‍ കുറയുന്ന അവസ്ഥയാണ് അനീമിയ. പുരുഷന്മാരില്‍ 13 മുതല്‍18 ഗ്രാം വരെയും സ്ത്രീകളില്‍ 12 മുതല്‍ 16 ഗ്രാം വരെയുമാണ് ഹീമോഗ്ലോബിന്റെ സാധാരണ അളവ്. കുട്ടികളില്‍ 12 മുതല്‍ 14 വരെയാണ് ഹീമോഗ്ലോബിന്റെ നില. ഹീമോഗ്ലോബിന്റെ അളവ് കുറയുമ്പോള്‍ രക്തത്തിലെ ഓക്‌സിജന്‍ വാഹകശേഷി കുറയുന്നു. രക്ത നഷ്ടം മൂലവും പോഷകാംശക്കുറവ് കൊണ്ടും ഹീമോഗ്ലോബിന്‍ കുറയാം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (25 minutes ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (34 minutes ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (3 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (3 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (3 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (3 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (3 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (4 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (4 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (4 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (4 hours ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (4 hours ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (4 hours ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (5 hours ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (5 hours ago)

Malayali Vartha Recommends