കുട്ടികളുടെ ശരീരപുഷ്ടിക്ക് ആയുര്‍വേദം
ചില കുട്ടികള്‍ അവര്‍ക്ക് ഇഷ്ടമുള്ള ആഹാരങ്ങള്‍ മാത്രമേ കഴിക്കു. അല്ലാത്തവ കഴിക്കാതെയിരിക്കുക, ഭക്ഷണം കഴിക്കുന്നതില്‍ താല്പര്യമില്ലാതെ കുടുതല്‍ സമയം വിനോദത്തില്‍ മുഴുകിയിരിക്കുക, എന്നിവയെല്ലാം ചില കുട്ടികളുടെ പ്രത്യേകതകളാണ്. മെലിഞ്ഞിരിക്കുന്നു എന്നതൊഴികെ യാതൊരു ആരോഗ്യ പ്രശ്നങ്ങളും ഇല്ല എന്നു പറയുമ്പോള്‍ തന്നെ കുട്ടിയുടെ ആരോഗ്യം നിലനിര്‍ത്താന്‍ ആവശ്യമായ ആഹാരങ്ങള്‍ കുട്ടി കഴിക്കുന്നുണ്ട് എന്ന കാര്യം വ്യക്തമാണല്ലോ. ചില കുട്ടികളില്‍ പ്രായപൂര്‍ത്തിയോട് അടുക്കുന്ന സമയം മാത്രമേ ശരീരം പുഷ്ടിപ്രാപിക്കുകയുള്ളു. അതിനേ ഓര്‍ത്ത് വിഷമിക്കേണ്ടതില്ല.
പിപ്പല്യാസവം, അരവിന്ദാസവം, മുസ്താരിഷ്ടം എന്നിവ കുട്ടികളില്‍ വിശപ്പിനേയും, ദഹന ശേഷിയേയും, പ്രധാനം ചെയ്യുന്ന ഔഷധങ്ങളാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha