Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൗമാരപ്രായക്കാരുടെ ഭക്ഷണത്തില്‍ അമ്മമാര്‍ ശ്രദ്ധിക്കാന്‍

16 SEPTEMBER 2015 02:23 PM IST
മലയാളി വാര്‍ത്ത.

വളര്‍ച്ചയുടെ രണ്ടാംഘട്ടമായാണ് കൗമാരപ്രായത്തെ കണക്കാക്കുന്നത്. ഈ ഘട്ടത്തില്‍ കഴിക്കുന്ന പോഷകാഹാരം ഭാവിതലമുറയെപോലും മെച്ചപ്പെടുത്തും. ആരോഗ്യകാര്യത്തിലും ഡയറ്റിങ് കാര്യത്തിലുമെല്ലാം ഏറ്റവും ശ്രദ്ധിക്കുന്നതും കൗമാരക്കാരാണ്. മെലിഞ്ഞു സുന്ദരമായിരിക്കുക എന്നതായിരിക്കുന്നു ഇപ്പോഴത്തെ കൗമാരലക്ഷ്യം. പല ഭക്ഷണങ്ങളും ഇതിനായി ഒഴിവാക്കപ്പെടുമ്പോള്‍ ഓര്‍ക്കുക, ആവശ്യത്തിനുള്ള പോഷകങ്ങള്‍ ശരീരത്തിലെത്തിയില്ലെങ്കില്‍ അനേകം രോഗങ്ങളിലേക്കായിരിക്കും ഭാവിയിലുണ്ടാകുക

പ്രഭാതഭക്ഷണം ഒഴിവാക്കരുത്. പ്രഭാതഭക്ഷണത്തിലെ ഊര്‍ജ്ജം തലച്ചോറിന് ഉണര്‍വേകുന്നു. ഉദാ. ഇഡ്ഡലി/ദോശ/ ചപ്പാത്തി/ പുട്ട് /ഇടിയപ്പം തുടങ്ങിയവയ്‌ക്കൊപ്പം മുട്ട /ചിക്കന്‍/ പയറുവര്‍ഗങ്ങള്‍ ഇവിയലേതെങ്കിലും ഉള്‍പ്പെടുത്തി കഴിച്ചാല്‍ മതിയാകും.
ഉച്ചഭക്ഷണത്തില്‍ പച്ചക്കറികളും പ്രോട്ടീന്‍ അടങ്ങിയ പയറുവര്‍ഗങ്ങള്‍ മീന്‍/ മുട്ട ഇവയിലൊന്നും ഉള്‍പ്പെടുത്തുക
നാലുമണിപ്പലഹാരങ്ങള്‍ ആവിയില്‍ പുഴുങ്ങിയ കൊഴുക്കട്ട/ വട്ടയപ്പം/ ഇലയട/ വേവിച്ച പയര്‍/ കടല തുടങ്ങിയവയോ അവല്‍ പൊരി/ കടലമിഠായി തുടങ്ങിയവയോ ഉള്‍പ്പെടുത്തുക.
കൗമാരപ്രായക്കാരുടെ ഭക്ഷണത്തില്‍ പാലും പാലുല്‍പ്പന്നങ്ങളും ഉള്‍പ്പെടുത്തുക വഴി എല്ലുകളുടെ ആരോഗ്യം ഉറപ്പാക്കാം
ഊര്‍ജം മാത്രം നല്‍കുന്ന സോഫ്റ്റ് ഡ്രിങ്ക്‌സുകള്‍, പാനിയങ്ങള്‍ തുടങ്ങിയവ അമിതവണ്ണത്തിലേയ്ക്കു നയിക്കുകയും കൂടാതെ ഭക്ഷണത്തോടു വിമുഖത തോന്നിപ്പിക്കുകയും ചെയ്യുന്നു.
കൗമാരപ്രായക്കാരുടെ ഭക്ഷണത്തില്‍ ഏകദേശം 200ഗ്രാം പച്ചക്കറികളും 100ഗ്രാം പഴവര്‍ഗങ്ങളും ദിവസവും ഉള്‍പ്പെടുത്തുക
ഇരുമ്പു സത്തിന്റെ കുറവ് ഇല്ലാതാക്കാന്‍ ഇലക്കറികള്‍ മുട്ട, ഈന്തപ്പഴം, ഉണക്കമുന്തിരി, നട്‌സ്, ആശാളി, എള്ള് തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക
പുറത്തുനിന്നുള്ള ഭക്ഷണം വല്ലപ്പോഴും മാത്രമാക്കുകയും വിവേകത്തോടെ ഭക്ഷണം തിരഞ്ഞെടുക്കുകയും ചെയ്യുക.
പലതരത്തിലുള്ള ധാന്യങ്ങളും പയറുവര്‍ഗങ്ങളും, വിവിധ നിറങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക
കൃത്യമായ ഇടവേളകളില്‍ ഭക്ഷണം കഴിക്കുകയും നിരാഹാരവും അമിത ഭക്ഷണവും ഒഴിവാക്കുകയും വേണം
വ്യായാമം ജീവിതശൈലിയുടെ ഭാഗമാക്കുക. ദിവസവും അരമണിക്കൂര്‍ ഏതെങ്കിലും കളികളില്‍ ഏര്‍പ്പെടുക. ഉദാ: ഡാന്‍സ്, സൈക്കിളിങ്, പന്തുകളി, നീന്തല്‍ തുടങ്ങിയ ഏതെങ്കിലും ഒന്നില്‍ ഏര്‍പ്പെടുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (2 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (3 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (3 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (4 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (4 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (4 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (5 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (10 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (10 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (11 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (11 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (11 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (11 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (11 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (11 hours ago)

Malayali Vartha Recommends