Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സൗന്ദര്യസംരക്ഷണത്തിനും ആരോഗ്യത്തിനും തേങ്ങാവെള്ളം

28 SEPTEMBER 2015 01:33 PM IST
മലയാളി വാര്‍ത്ത.

നിരവധി പോഷകങ്ങള്‍ അടങ്ങിയ തേങ്ങാവെള്ളം ആരോഗ്യത്തിന് ഏറെ നല്ലതാണ്. ശരീരത്തിലെ നിര്‍ജ്ജലീകരണം തടയുന്ന തേങ്ങാവെള്ളം, നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള പ്രതിവിധി കൂടിയാണ്. അതുപോലെ സൗന്ദര്യപ്രശ്‌നങ്ങള്‍ക്കും തേങ്ങാവെള്ളം ഉപയോഗിച്ച് പരിഹാരമുണ്ടാക്കാം. അത്തരത്തില്‍ സൗന്ദര്യസംരക്ഷണത്തിനും ആരോഗ്യത്തിനും തേങ്ങാവെള്ളം ഉപയോഗിച്ച് ചെയ്യാവുന്നകാര്യങ്ങളെന്തെന്നു നോക്കാം
ഹാങ്ഓവര്‍ ഒഴിവാക്കാം മതിയായ ഉറക്കം ലഭിക്കാതെ എഴുന്നേല്‍ക്കുകയോ, തലേദിവസത്തെ മദ്യത്തിന്റെ കെട്ട് ഇറങ്ങാതെ ഉണരുകയോ ചെയ്യുമ്പോഴാണ് ഹാങ് ഓവര്‍ അനുഭവപ്പെടുന്നത്. ഈ സമയം കുറച്ചു തേങ്ങാവെള്ളം കുടിച്ചുനോക്കൂ, ഹാങ് ഓവര്‍ ഒക്കെ പമ്പകടക്കും, കൂടുതല്‍ ഉന്‍മേഷത്തോടെ ഒരു ദിവസം തുടങ്ങുകയുമാകാം. ഇതിനായി രണ്ടു കപ്പ് തേങ്ങാവെള്ളത്തില്‍ അല്‍പ്പനം നാരങ്ങാനീര് പിഴിഞ്ഞു കുടിച്ചാല്‍ മതി. അല്‍പ്പം മല്ലിയില കൂടി ഇട്ടാല്‍ നന്നായിരിക്കും.
മൂത്രത്തിലെ പഴുപ്പിന് ഉത്തമം നല്ല ആന്റിബാക്ടീരിയല്‍ ഗുണങ്ങളുള്ള തേങ്ങാവെള്ളം മൂത്രത്തിലെ പഴുപ്പിന് ഏറെ നല്ലതാണ്. മൂത്രത്തില്‍ പഴുപ്പ് ഉള്ളവര്‍ തേങ്ങാവെള്ളത്തില്‍ കുറച്ച് ഉപ്പിട്ട് ദിവസം രണ്ടുനേരം കുടിച്ചാല്‍ മതി. മൂത്ര ഉല്‍പാദനം വര്‍ദ്ധിപ്പിച്ച്, അതിലെ വിഷാശം നീക്കം ചെയ്യാന്‍ ഇത് സഹായകരമാകും.
മൂത്രാശയ കല്ലുകള്‍ക്ക് പ്രതിവിധി വൃക്കകളിലും മൂത്രനാളിയിലും ഉണ്ടാകുന്ന കല്ലുകളെ ചെറുക്കാന്‍ തേങ്ങാവെള്ളത്തിന് സാധിക്കും. ദിവസം രണ്ടു നേരം തേങ്ങാവെള്ളം കുടിച്ചാല്‍ കല്ലിനെ ഒരുപരിധിവരെ ചെറുക്കാനാകും. കല്ലിന്റെ പുറംഭാഗത്തെ നശിപ്പിച്ച് അതിനെ നിര്‍വീര്യമാക്കാന്‍ തേങ്ങാവെള്ളത്തില്‍ അടങ്ങിയിട്ടുള്ള ചില ഘടകങ്ങള്‍ക്ക് സാധിക്കുമെന്ന് ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്.
ചൊറിച്ചിലിന് ഉത്തമം പ്രാണിയോ മറ്റോ കടിച്ചുണ്ടാകുന്ന ചൊറിച്ചിലിന് തേങ്ങാവെള്ളം നല്ലതാണ്. ചൊറിച്ചിലുള്ള ഭാഗത്ത് തേങ്ങാവെള്ളം ഉപയോഗിച്ച് അമര്‍ത്തി തിരുമ്മിയാല്‍ മതിയാകും.
മുഖത്തെ പാടുകള്‍ നീക്കും മുഖക്കുരു, ചിക്കന്‍പോക്‌സ് എന്നിവ മൂലം മുഖത്തുണ്ടാകുന്ന പാടുകള്‍ നീക്കം ചെയ്യാന്‍ തേങ്ങാവെള്ളം ഉത്തമമാണ്. ചര്‍മ്മത്തിന് തിളക്കമേകുന്ന ഘടകം തേങ്ങാവെള്ളത്തില്‍ അടങ്ങിയിട്ടുണ്ട്. പാടുകളുള്ള ഭാഗത്ത്, അല്‍പ്പം പഞ്ഞി തേങ്ങാവെള്ളത്തില്‍ മുക്കിവെക്കുക. രാത്രി മുഴുവന്‍ ഇങ്ങനെ വെച്ച് ഉറങ്ങുക. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ചെറുചൂടുവെള്ളത്തില്‍ കഴുകുക. ഇങ്ങനെ കുറച്ചുദിവസം ചെയ്താല്‍ പാടുകള്‍ നീങ്ങും.
മുഖത്തിന് മൃദുത്വം നല്‍കും സൗന്ദര്യസംരക്ഷണത്തില്‍ ഏറെ പ്രധാനപ്പെട്ട ഒന്നാണ് തേങ്ങാവെള്ളം. മുഖത്തെ ചര്‍മ്മത്തിന് മൃദുത്വം നല്‍കാന്‍ ഇത് സഹായിക്കും. തേങ്ങാവെള്ളത്തില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ സി ആണ് ഇതിന് സഹായിക്കുന്നത്. മുഖത്തെ തേങ്ങാവെള്ളം പഞ്ഞിയില്‍ മുക്കി തേക്കുക. ഇത് തനിയെ ഉണങ്ങാന്‍ അനുവദിക്കുക. കുറച്ചുദിവസം ഇങ്ങനെ ചെയ്താല്‍ മുഖത്തിന് കൂടുതല്‍ തിളക്കവും മൃദുത്വവും ലഭിക്കും.
മുടിയുടെ സംരക്ഷണത്തിന് തേങ്ങാവെള്ളത്തില്‍ കേശസംരക്ഷണത്തിനുള്ള ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. തേങ്ങാവെള്ളം ഉപയോഗിച്ച് ആഴ്ചയില്‍ മൂന്നുദിവസം മുടി മസാജ് ചെയ്തു നോക്കൂ, കൂടുതല്‍ തിളക്കവും മൃദുത്വവും കൈവരുന്നത് കാണാം...
കണ്ണിനു ചുറ്റുമുള്ള കറുപ്പ് നിറം നീക്കാം തേങ്ങാവെള്ളവും വെള്ളരിയുടെ ജ്യൂസും ചേര്‍ത്ത മിശ്രിതം ഉപയോഗിച്ച് കണ്ണിന് ചുറ്റും പുരട്ടുക. കുറച്ചുദിവസങ്ങള്‍ ഇത് തുടരുക. വൈകാതെ കണ്ണിനുചുറ്റുമുള്ള കറുപ്പ് നിറം ഇല്ലാതാകും

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (2 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (3 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (3 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (4 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (4 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (4 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (5 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (10 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (10 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (11 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (11 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (11 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (11 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (11 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (11 hours ago)

Malayali Vartha Recommends