Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബീഡിവലി ആമാശയ അര്‍ബുദത്തിനു കാരണമാകും

12 JANUARY 2016 08:32 PM IST
മലയാളി വാര്‍ത്ത.

ബീഡിവലി ശ്വാസകോശം, വായ്, തൊണ്ട എന്നിവിടങ്ങളിലെ അര്‍ബുദങ്ങള്‍ക്കു പുറമേ ആമാശയാര്‍ബുദങ്ങള്‍ക്കും കാരണമാകുന്നതായി റീജിയണല്‍ കാന്‍സര്‍ സെന്റര്‍ (ആര്‍സിസി) നടത്തിയ പഠനത്തില്‍ കണ്ടെത്തി. കേരളത്തില്‍ അര്‍ബുദരോഗം വ്യാപകമാകുന്ന സാഹചര്യത്തില്‍ പുകയിലയുടെയും പുകയില ഉല്‍പ്പന്നങ്ങളുടെയും ഉപഭോഗം പ്രധാനകാരണങ്ങളിലൊന്നാണെന്ന നിഗമനത്തെ ഇതു ശക്തിപ്പെടുത്തുന്നതായി ആര്‍സിസി ഡയറക്ടര്‍ ഡോ.പോള്‍ സെബാസ്റ്റ്യന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പുകവലിക്കാത്തവരെ അപേക്ഷിച്ച് ബീഡി ഉപഭോക്താക്കള്‍ക്ക് ആമാശയസംബന്ധ അര്‍ബുദത്തിന് ഉയര്‍ന്ന സാധ്യതയുണ്ടെന്ന് വേള്‍ഡ് ജേണല്‍ ഓഫ് ഗാസ്‌ട്രോഎന്ററോളജിയില്‍ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു.

ബീഡിയുടെ എണ്ണത്തെയും ഉപഭോഗ കാലയളവിനെയും ആശ്രയിച്ചാണ് ആമാശയസംബന്ധിയായ അര്‍ബുദത്തിന്റെ സാധ്യത വര്‍ധിക്കുന്നതെന്നു പുകയില, മദ്യ ഉപയോഗത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലും ഇന്ത്യയിലുമുള്ള ആമാശയാര്‍ബുദ സാധ്യത എന്ന പഠനം സൂചിപ്പിക്കുന്നു. 19902009 കാലയളവില്‍ കൊല്ലം ജില്ലയിലെ തീരദേശമേഖലയായ കരുനാഗപ്പള്ളിയില്‍ 30  84 വയസ്സിനിടയിലുള്ള 65,553 പുരുഷന്‍മാരെയാണു പഠന വിധേയരാക്കിയത്. പ്രാഥമിക വിലയിരുത്തലുകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ വിശദമായ പഠനം ഈ മേഖലയില്‍ അനിവാര്യമാണെന്നും ഡോ. പോള്‍ പറഞ്ഞു.

കേരളത്തിലെ ഒരു ലക്ഷം ആളുകളില്‍ 155 പേരില്‍ പുതുതായി അര്‍ബുദം കണ്ടുവരുന്നുണ്ട്. ആര്‍സിസിയില്‍ ചികിത്സതേടിയെത്തിയ പുരുഷന്‍മാരില്‍ 42% അര്‍ബുദത്തിനും കാരണം പുകവലിയാണ്. സ്വാതന്ത്ര്യം ലഭിച്ച കാലഘത്തില്‍ 50 വയസ്സായിരുന്നു മനുഷ്യന്റെ ശരാശരി ആയൂര്‍ദൈര്‍ഘ്യം. ഇപ്പോള്‍ 75 ആയി വര്‍ധിച്ചിരിക്കുന്നു. ആയൂര്‍ദൈര്‍ഘ്യ വര്‍ധനവിനു പുറമേ പുകവലിയാണ് അര്‍ബുദത്തിനു പ്രധാന കാരണമെന്നും പഠനത്തിന്റെ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററായ ഡോക്ടര്‍ വ്യക്തമാക്കി.

പുകയില നിയന്ത്രണ നിയമത്തിന്റെ കൃത്യമായ നടപ്പാക്കലിന്റെയും ബീഡിയുടെയും മറ്റു പുകയില ഉല്‍പ്പന്നങ്ങളുടെയും വ്യാപക ഉപഭോഗമുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികള്‍ക്കിടയിലെ അവബോധത്തിന്റെയും ആവശ്യകതയും ഭാരിച്ച നികുതി ചുമത്തി പുകയിലയുടെ ഉപഭോഗം കുറയ്ക്കുന്നതിന്റെ അനിവാര്യതയും പഠനത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹം ഉന്നയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (2 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (3 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (3 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (4 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (4 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (4 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (5 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (10 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (10 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (11 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (11 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (11 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (11 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (11 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (11 hours ago)

Malayali Vartha Recommends